18-Jan-2011

അയ്യപ്പന്റെ മടക്കം

ജനുവരി15 കൊച്ചു വെളുപ്പാൻ കാലം..................
ഗേറ്റിൽ ആരോ തട്ടുന്നതു കേട്ടാണു നായർ ടീവിയിൽ നിന്നും ശ്രദ്ധ മാറ്റിയത്.
വാതിൽ തുറന്ന് പുറത്തു വന്ന നായർ നോക്കുമ്പോൾ ഗേറ്റിൽ ഒരു മനുഷ്യ രൂപം
തലയിൽ മുണ്ടുമിട്ട് മകരമഞ്ഞിൽ ചൂളി നിൽക്കുന്നു... നായർ നടക്കല്ലിറങ്ങുമ്പോൾ വിളിച്ചു ചോദിച്ചു
ആരാ.???
ഡോ നായരേ ഇതു ഞാനാ അയ്യപ്പൻ....................

യേതയ്യപ്പൻ.???
തനിക്കെന്താ പറ്റിയത് .?? ഡോ നായരേ മണ്ഡലകാലം തൂടങ്ങിയപ്പോൾ ഞാൻ വന്നു തന്നെ കണ്ടു പോയതല്ല്ല്ലെ
താൻ ഇത്ര പെട്ടെന്ന് എന്നെ മറന്
പെട്ടെന്ന് നായർക്ക് ബൾബ് കത്തി നുമ്മടെ സബരിമല അയ്യപ്പണ്ണൻ...
കഴിഞ്ഞ ദിവസത്തെ തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ മകരവിളക്കിന്റെ ദുരന്തത്തിന്റെ കാരണ ഭൂതൻ. നായർക്ക്
തെല്ല് അവജ്ഞ തോന്നി..
സ്വന്തം ഭക്തരെ കൂ‍ട്ടക്കൊലയ്ക്ക് കൊടുത്ത ഒരു ദൈവം ആണു ഗേറ്റിങ്കൽ തലയിൽ മുണ്ടുമിട്ട് നിൽക്കുന്നത്.
നായർ ഗേറ്റിലേക്ക് ചെന്നു മകര മഞ്ഞിൽ തണുത്ത് വിറച്ചു നിൽക്കുന്ന അയ്യപ്പനെ കണ്ടപ്പോൾ
നായരുടെ മനസിലെ മഞ്ഞുരുകി ഗേറ്റ് തുറന്ന് അയ്യപ്പണ്ണനെ വീട്ടിലേക്ക് ക്ഷണിച്ചു

പൂമുഖത്തെത്തിയ നായരേയും കൂടെ തലയിൽ മുണ്ടിട്ട ആളെയും നോക്കി നായരുടെ ഭാര്യ നിൽ‌പ്പുണ്ടായിരുന്നു ....
പൂമുഖത്തേക്ക് കേറിയ അയ്യപ്പണ്ണൻ നായരോട് ചോദിച്ചു നായരേ കുടിക്കാൻ ചൂടായിട്ടെന്തെങ്കിലും
കിട്ടുമോ.???
നായർ ഒരു നിമിഷത്തേക്ക് ഹാപ്പിയായി കമ്പനിക്ക് ആളെ കിട്ടിയല്ലോ എന്ന് തൊട്ടടുത്ത നിമിഷം
ഹാപ്പി ആവിയായി.......................
ഡോ നായരേ ഞാൻ ചോദിച്ചത് തന്റെ തീർത്ഥജലം അല്ല അല്പം ചൂടു കാപ്പിയോ ചായയോ കിട്ടുമോന്നാ............ എന്ന് അയ്യപ്പണ്ണൻ വിശദീകരിച്ചു....
നായർ വാമഭാഗത്തേക്ക് നോക്കി(ലവൾക്ക് അറിയില്ലല്ലോ ആരാ വന്നിരിക്കുന്നതെന്ന് പാവം)
വാമ ഭാഗം ഫ്ലാസ്കിലേക്ക് കണ്ണയച്ചു. നായർക്ക് സിഗ്നലും തന്നു...
സാധാരണ രാത്രിയിൽ ഫ്ലാസ്കിൽ കട്ടൻ ചായയോ കട്ടൻ കാപ്പിയോ സ്ഥിരമായി കരുതി വയ്ക്കാറുണ്ട്
പലപ്പോഴും ലത് ബെഡ്കോഫിക്ക് ഉപകാരപ്പെടാറും ഉണ്ട്
ലതിൽ നിന്നും ഒരു കപ്പ് ഒഴിച്ചു അയ്യപ്പണ്ണനെ ചൂട് പിടിപ്പിച്ചു നായർ..
എന്നിട്ട് തലേന്ന് പുല്ലുമേട്ടിൽ കണ്ട ചിലകാര്യങ്ങൾ അയ്യപ്പണ്ണനോട് ചോദിക്കുകയും ചെയ്തു

അല്ല അയ്യപ്പണ്ണാ അണ്ണനെ കാണാൻ വേണ്ടി വന്ന ഭക്തർ അണ്ണന്റെ ദിവ്യ ജ്യോതിസു കാണാൻ
കാത്തു നിന്നവർ ജ്യോതിയും, കണ്ടു മടങ്ങാൻ ശ്രമിക്കുമ്പോൾ ഒരു ഭയങ്കര ദുരന്തം ഉണ്ടായി മരണം
102............
ആരാ അയ്യപ്പണ്ണാ ലിതിനുത്തരവാദി.????
നായരെന്തു പറയുന്നു ഈ കളിയിൽ എനിക്കെന്താ റോൾ.?
മണ്ഡലകാലം തുടങ്ങുന്ന നാൾ ഞാൻ
പൂങ്കാവനം വിട്ട് പോന്നതല്ലെ....?
നായരെ കണ്ട് യാത്ര പറഞ്ഞു അല്ലേ ഞാൻ പോന്നത്....
ഞാൻ ലവിടെ ഇല്ലാത്ത സമയത്ത് കൂതറ ഭക്തർ കാട്ടി കൂട്ടിയതിനും ഞാൻ
സമാധാനം പറയണോ.???
എന്റെ വാക്കുകൾ അനുസരിക്കുന്നവർ ആയിരുന്നു പുൽമേട്ടിൽ ദേവസ്സ്വം ബോർഡിന്റേയും
ഫോറസ്റ്റിന്റേയും പോലീസിന്റേയും ഇലക്ട്രിസിറ്റി ബോർഡിന്റേയും സംയുക്ത കർപ്പൂരാഴി കാണാൻ
കൂടിയവർ എങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നോ..??
നായർക്ക് തന്നെ അനുഭവം ഇല്ലേ കന്നടക്കാരന്മാരുടേയും ,തെലുങ്കന്മാരുടേയും,, തമിഴന്മാരുടേയും
ചവിട്ടും തൊഴിയും അനുഭവിച്ചിട്ടില്ലേ നായരേ..???
എന്റെ പൊന്നയ്യപ്പാ ലിവന്മാരുടെ ഞെക്കും ഞെരുക്കും തൊഴിയും ചവിട്ടും മതിയായിട്ടാ ഞാൻ പൂങ്കാവന സന്ദർശനം മതിയാക്കിയത്
എന്തിരാണെന്നറിയില്ല എനിക്കിപ്പോ ആ വഴി വരണം എന്ന് ഒട്ടും താല്പര്യം തോന്നുന്നില്ല അയ്യപ്പണ്ണാ...

എന്റെ നായരേ എനിക്ക് ഇരിക്കാൻ വേറേ സ്ഥലവും ഇല്ലാണ്ട് പോയി അല്ലെങ്കിൽ ഞാൻ എന്നേ ലിവിടം വിട്ടേനെ...........
വർത്താനം ഇത്രയും ആയപ്പോളേക്കും ടീവിയിൽ പുല്ലുമേട്ടിലെ മകര വിളക്ക് ദുരന്തം ആഘോഷിക്കുകയായിരുന്നു.

പെട്ടെന്നാണു വാർത്ത വായനക്കാരന്റെ ശബ്ദം ഉയർന്ന് കേട്ടത് .
ശബരിമലയിലെ ദുരന്തത്തിൽ അൽഭുതം...
ജനുവരി പതിനാലും, മകരം ഒന്നും ഒരുമിച്ചു വരുമ്പോൾ എല്ലാം ശബരിമലയിൽ അപകടം
നടന്നിട്ടുണ്ട്..........
ഉദാഹരണമായി വർഷങ്ങൾക്ക് മുൻപ് നടന്ന വെടിക്കെട്ട് അപകടവും
മണ്ണിടിച്ചിൽ അപകടവും ലോറി മറിഞ്ഞ അപകടവും ഒക്കെ നിരത്തുകയും ചെയ്തു.

ലിതു കേട്ട നായർ അയ്യപ്പനെ ഒന്നു സൂക്ഷിച്ചു നോക്കി നോട്ടത്തിന്റെ അർത്ഥം ലിതിൽ വല്ല വാസ്തവവും ഉണ്ടോ എന്നാണു....
അയ്യപ്പനും അല്പം തുറന്ന വായയോടെ ടീവിയിലെ വാർത്ത കേൾക്കുകയായിരുന്നു....

അല്ല അയ്യാപ്പാ ലിതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.???
എന്റെ പൊന്നു സഖാവേ ഞാൻ ആദ്യമായിട്ടാ ഈ കാര്യം കേൾക്കുന്നത് മുൻപും അപകടം
നടന്നിട്ടുണ്ടെങ്കിലും ലീ കാര്യം ഞാനും ശ്രദ്ധിച്ചിരുന്നില്ല....

ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം കിട്ടാൻ എന്താ അയ്യപ്പാ മാർഗ്ഗം.?

ഹാ നായരേ അതിനു പറ്റിയ ആൾ നിങ്ങടെ കസ്റ്റഡിയിൽ തന്നെ ഇല്ലേ.?
എന്റെ കസ്റ്റഡിയിലോ.??
ആന്നേ.. നിങ്ങടെ സ്വന്തം ദുശ്മൻ കാട്ടിലപ്പൂവൻ അണ്ണനോട് ചോദിച്ചാൽ ലിതിന്റെ
നിജസ്തിതി അറിയാമല്ലോ നായരേ....
ഹേയ് കാട്ടിലണ്ണനു ലത്രയ്ക്കൊക്കെ വകുപ്പുണ്ടോ.?
പിന്നില്ലേ പുള്ളിക്കാരൻ ആരാന്നാ സഖാവ് വിചാരിച്ചത്.
പുള്ളി അല്ലേ ഇപ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളൂടേയും ദൈവങ്ങളൂടേയും
ഒക്കെ ചരിത്രവും ഭൂമിശാസ്ത്രവും അവതാര രഹസ്സ്യങ്ങളും കൈകാര്യം ചെയ്യുന്നത്
പോരാത്തതിനു പുള്ളീക്കാരനു കേന്ദ്രത്തിലൊക്കെ നല്ല പിടിയുമല്ലേ........

ഹ ഹ അഹ് എന്റയ്യപ്പാ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് കോങ്രസ് അല്ലേ....
കാട്ടിലണ്ണൻ എണ്ണം പറഞ്ഞ സംഘിയും പിന്നെങ്ങിനെ ആണു കെന്ദ്രത്തിൽ പിടി ഉണ്ടാകുക....

ഡോ നായരേ .. താനുദ്ദേശിച്ച കേന്ദ്രം അല്ലാ ഞാൻ ഉദ്ദേശിച്ചത്.. ഞാനുദ്ദേശിച്ച കേന്ദ്രം ആർഷഭാരത
കേന്ദ്രം ആണു അതിന്റെ വല്ല്യ മുതലാളിയായ ഗോപാലക്രീഷ്ണൻ മാഷുമായിട്ടൊക്കെ അല്ലേ തന്റെ
ചെങ്ങാതിക്ക് ബന്ധം അപ്പോൾ ആവഴി ഒന്നു ശ്രമിച്ചാൽ ജനുവരി 14ന്റെ നിജസ്ഥിതി അറിയാം എന്നാ ഞാൻ പറഞ്ഞത്.......
വോ ലങ്ങിനെ.....

അതു പോകട്ടെ അയ്യപ്പാ താങ്കളൂടെ പൂങ്കാവനത്തിലേക്ക് വരുന്ന ഭക്തന്മാർക്ക് വേണ്ട സൌകര്യങ്ങൾ
ദേവസ്വം ബോർഡ് ഒരുക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ടല്ലോ അതിനെക്കുറിച്ചു താങ്കൾക്കെന്താ പറയാനുള്ളത്...?

എന്റെ നായരേ എന്റെ വെറും കാര്യസ്ഥന്മാർ മാത്രമല്ലേ ബോർഡുകാർ. അവർക്കെന്തു ചെയ്യാൻ കഴിയും പോരാത്തതിനു വനം പരിസ്ഥീതിയൊക്കെ കേന്ദ്ര ഗവണ്മെന്റിന്റെ കയ്യിലുമല്ലേ.
പൂങ്കാവനത്തിൽ എന്റെ പേരിൽ കരം തീർക്കുന്ന സ്ഥലമൊഴികെ മറ്റെവിടെ നിന്നെങ്കിലും ഒരു കരീല എങ്കിലും അനക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുമോ.??
പാവം ബോർഡുകാർ.. പിന്നെ എന്റെ സമ്പത്തിൽ നിന്നും അത്താഴപ്പട്ടിണിക്കാരായ
ദൈവങ്ങളേയും അമ്പലങ്ങളേയും പൂജാരിമാരേയും സംരക്ഷിക്കുന്ന പണി അവർ ഭംഗിയായി ചെയ്യുന്നുമുണ്ടല്ലോ.... അതിൽക്കൂടുതൽ അവർ എന്തു ചെയ്യാനാ....???
എന്നെ കാണാൻ ഭക്തർ വരേണ്ടത് കല്ലും മുള്ളൂം താണ്ടി കഷ്ടപ്പെട്ടിട്ടു തന്നെയാണു
അങ്ങിനെ വരാൻ കഴിയാത്തവർ എന്നെ കാണാൻ വരണ്ടാ......

സത്യത്തിൽ എന്നെ കാണാനെന്നും പരഞ്ഞു വരുന്ന ഈ വ്യാജ ഭക്തന്മാരെ ഇപ്പോൾ എനിക്ക് അറപ്പാണു. മദമാത്സര്യങ്ങൾ എന്റെ പൂങ്കാവനത്തിൽ വേണ്ടാ എന്നു ഞാൻ പറഞ്ഞതെങ്കിലും
ലിവർ മാനിക്കണ്ടേ... എന്തൊരു മത്സരമാണു നായരേ പൂങ്കാവനത്തിൽ ഈ ഭക്ത ശിരോമണീകൾ തമ്മിൽ.
മാലയിട്ടാൽ എല്ലാവരും അയ്യപ്പന്മാരാണെന്നാണല്ലോ വിശ്വാസം
എന്നാൽ പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ക്യൂ കളിൽ ഒന്നു നോക്കൂ തൊട്ടു മുന്നിൽ
നിൽക്കുന്ന അയ്യപ്പനെ എങ്ങിനെ എങ്കിലും ചവിട്ടി വീഴ്ത്തി മുന്നോട്ട് പോകാനുള്ള ആക്രാന്തം ആണു
ഓരോ ഭക്തന്മാർക്കും............. ഇതൊക്കെ കൊണ്ടാ ഞാൻ മണ്ഡലകാലത്തു പൂങ്കാവനം വിടുന്നത്....

എങ്കിലും ലിതിന്റെ ധാർമ്മിക ഉത്തരവാദിത്വം അയ്യപ്പനു തന്നെ അല്ലേ.??

എന്തു ധാർമ്മിക ഉത്തരവാദിത്വം.?
ഒരു ധാർമ്മികതയും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ പരസ്പരം ഉന്തിയും തള്ളിയും താഴെ വീണും ചവിട്ടേറ്റും മരിച്ചതിനും എനിക്കു ഉത്തരവാദിത്വമോ.???

അല്ല.. അങ്ങു വിചാരിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ....???

എന്റെ ശ്രീകോവിലിനു മുന്നിലെ അധാർമ്മികതകൾ ഒഴിവാക്കാൻ എനിക്കു സാധിക്കുന്നില്ല
പിന്നെ അല്ലെ പുൽമേട്ടിലെ അപകടം ഒഴിവാക്കൽ......
അപ്പോൾ അയ്യപ്പനു കഴിവൊന്നും ഇല്ലെന്നാണൊ.???

എന്തു കഴിവിനെക്കുറിച്ചാ നായർ പറയൂന്നത്.... എനിക്കുള്ള കഴിവ് ആണു എന്റെ ദർശനങ്ങൾ.
അതു മനസിലാക്കി ജീവിക്കൽ ആണു നിങ്ങളെപ്പോലെ ഉള്ള മനുഷ്യരുടെ കഴിവുകൾ.
നിങ്ങൾ മനുഷ്യർക്ക് കഴിവില്ലാതെ പോയതെങ്ങിനെ ആണു എന്റെ കഴിവില്ലായ്മ ആകുന്നത്.....?

എന്നാലും എന്റയ്യപ്പാ ഇതല്പം കടന്ന കയ്യായിപ്പോയില്ലേ..??

അതേ ഇത് കുറച്ചു കടന്ന കയ്യായിപ്പോയി സ്വന്തം സഹോദരന്മാരെ ചവിട്ടിക്കൊല്ലൽ
കടന്ന കൈ തന്നെ.... അതും എന്നെ കാണാൻ വരുന്നെന്നും പറഞ്ഞു വന്നിട്ട്....

എന്നാ പിന്നെ നായരേ ഞാൻ അങ്ങോട്ട് ചെല്ലട്ട്...
ഇനിയും പോകുന്ന വഴിക്ക് പലരേം കാണാനുണ്ട്... നട അടയ്ക്കുമ്പോളേക്ക് അങ്ങെത്തണം....
പറ്റിയാൽ അടുത്ത വൃശ്ചികം ഒന്നിനു വീണ്ടും കാണാം..............
യാത്ര പറഞ്ഞ് അയ്യപ്പൻ ഇറങ്ങിപ്പോയി....
(എഴുതാൻ കരുതി വച്ചിരുന്നത് പുൽമേട് ദുരന്തം കാരണം ഒഴിവാക്കി ഇങ്ങിനെ ആക്കി.......)
പുൽമേട്ടിൽ സഹ അയ്യപ്പന്മാരുടെ ചവിട്ടേറ്റ് മരിച്ച എല്ലാ അയ്യപ്പ ഭക്തർക്കും നിത്യ ശാന്തി നേരുന്നു....

13-Jan-2011

നായരേ ഒരു ചെറുതൊഴിച്ചേ.....

നായരേ .. നായരേ... ഒന്നെണീറ്റേ . എന്തൊരൊറക്കമാ ഇത്..
ആരെങ്കിലും വന്നു കൈപ്പത്തി വെട്ടികൊണ്ട് പോയാലും അറിയില്ലല്ലോ....
ആ‍രോ ഉറക്കെ വിളിക്കുന്നതു കേട്ടാണു നായർ കണ്ണിന്റെ ഷട്ടർ
വലിച്ച് പൊക്കി ഉണർന്നത് കണ്ണു തിരുമ്മി ചുറ്റും നോക്കി
ആരെയും കാണാനില്ല അല്ല കിടക്കയുടെ കാൽക്കൽ
ഒരു പഴംതുണിക്കെട്ടിരിക്കുന്നു ഒന്നും കൂടി ഷട്ടർ പൊക്കി നോക്കി
തുണിക്കെട്ടല്ല തുണിക്കെട്ട് പോലെ ഒരാൾ രൂപമാണു ഒരു നിമിഷം
നായരുടെ ഉള്ളൊന്നാളി... വല്ല മാടനോ മറുതായോ വല്ലതും ആണോ.??
ആരാന്നു ചോദിക്കണം എന്നുണ്ട് പക്ഷേ ഭയം കാരണം
നാവു വരണ്ടു ശബ്ദ്ദം പുറത്തേയ്ക്കു വരുന്നില്ല.
എങ്കിലും ഉള്ള സൌണ്ട് വച്ചു അഡ്ജസ്റ്റ് ചെയ്ത് ചോദിച്ചു ആരാ...???

ഞാനാ നായരേ അയ്യപ്പനാ...
അയ്യപ്പനോ യേതയ്യപ്പൻ.???
ഹാ.. നായർക്കേതൊക്കെ അയ്യപ്പന്മാരെ അറിയാം...??
നേരാണല്ലോ എനിക്കേതൊക്കെ അയ്യപ്പന്മാരേ അറിയാം
എസ് അയ്യപ്പനെ അറിയാം (ശബരിമല അയ്യപ്പൻ.)
പിന്നെ പഞ്ചായത്ത് ഇലക്ഷനിൽ സ്ഥിരമായി
മത്സരിച്ചു തോൽക്കുന്ന സ്വതന്ത്രൻ അയ്യപ്പൻ ചേട്ടനെ അറിയാം..
പിന്നെ അറിയാവുന്നത് ചിട്ടിയും പാട്ടവും ഒക്കെ നടത്തി നാട്ടാരെ
പറ്റിച്ചു നാടുവിട്ടു പോയ ചിട്ടിയയ്യപ്പനെ അറിയാം എന്നാൽ അവരൊന്നുമല്ല
ഇത്. പിന്നെ ഇതാരായിരിക്കും ഒരു പിടീയും കിട്ടുന്നില്ല ഇന്നടിച്ച
കൂതറ കുത്തിക്കലക്ക് സാധനം കാരണം ഓറ്മ്മയും ശരിയാകുന്നില്ല
കാഴ്ചയും ശരിയാകുന്നീല്ല.. രണ്ടും കല്പീച്ചു വീണ്ടും ചോദിച്ചു അല്ല
ആരാന്നാ
പറഞ്ഞത് എനിക്ക് മനസിലായില്ല...
ഡോ നായരെ ഇതു ഞാനാ ഏ അയ്യപ്പൻ. നിങ്ങൾ
മാന്യന്മാരൊക്കെ കള്ളുകുടിയനെന്നും തെരുവ് തെണ്ടിയെന്നും ഒക്കെ
വിളിക്കുന്ന
കവി ഏ അയ്യപ്പൻ ആണു ഞാൻ തനിക്കെന്നെ മനസിലായില്ലേ.?
പെട്ടെന്നാണു നായർക്ക് ബോധം ഉണ്ടായത് അയ്യപ്പൻ എന്നു കേട്ടാൽ ആദ്യം
ഓർമ്മവരണ്ട മുഖം എന്തേ ഓർത്തില്ല.....
പിന്നെ നായർ ഉടുതുണിയും വാരിച്ചുറ്റി ചാടിയെണീറ്റു എന്താ
അയ്യപ്പേട്ടാ ഈ സമയത്ത്..
എങ്ങിനെ എന്റെ മുറിക്കകത്ത് കടന്നു. .??
നായരേ ഇനി എനിക്കൊരു വാതിലും തടസമല്ല എപ്പോഴു എവിടെയൂം കയറിച്ചെല്ലാം
പിന്നെ ഞാൻ ഇപ്പോൾ വന്നത് എനിക്കല്പം മദ്യം വേണം ഈ അസമയത്ത അതു

കിട്ടണമെങ്കിൽ നായരുടെ അടുത്ത് തന്നെ വരണം എന്നെനിക്കു മനസിലായി.
അതിനെന്താ അയ്യപ്പേട്ടാ ഒരൂ നിമിഷം എന്നു പറഞ്ഞ് ഞാൻ അലാമാര
തുറന്ന്
ഒരു കുപ്പീ വോഡ്കയും ഫ്രീഡ്ജിൽ നിന്നും ചെറുനാരങ്ങയും തണുത്ത
വെള്ളവും
അടുക്കളയിൽ നിന്നും രണ്ടു ഗ്ലാസൂം എടുത്ത് സെറ്റപ്പൊക്കെ റഡിയാക്കി വന്നപ്പോഴേക്കും
അയ്യപ്പേട്ടൻ കുപ്പി പൊട്ടിച്ച് നേരിട്ട് അടി തുടങ്ങിയിരുന്നു ഞാൻ വോഡ്ക രണ്ടു ഗ്ലാസിലായി ഒഴിച്ചു
അപ്പോഴേക്കും അയ്യപ്പേട്ടൻ കവിതകൾ ചൊല്ലാൻ തുടങ്ങിയിരുന്നു.
ഒരു രണ്ടുമൂന്നെണ്ണം അടിച്ചപ്പോഴേക്കും നേരത്തെ പൂക്കുറ്റിയായിരുന്ന ഞാൻ കയ്യീന്നു പോകാൻ
തുടങ്ങി ഞാൻ കിടക്കയിലേക്ക് മറിഞ്ഞു കസേരയിൽ കൂനിക്കൂടിയിരിക്കുന്ന അയ്യപ്പേട്ടൻ കവിതചൊല്ലലും
വോഡ്ക സേവയും തുടർന്നു ഇടയ്ക്കെപ്പോഴോ അയ്യപ്പേട്ടൻ കവിത നിർത്തി സംസാരം തുടങ്ങി
പാതിമയക്കത്തിലായിരുന്ന ഞാൻ മൂളിക്കേട്ടുകൊണ്ട് കിടന്നു. അയ്യപ്പേട്ടൻ പറഞ്ഞു...
നായരേ ഞാൻ ഇന്നു ഞാൻ ഈ ഭൂമിയിലെ മദ്യപാനം അവസാനിപ്പിക്കുകയാണു.
ഞാൻ പറഞ്ഞു നന്നായി...
ഈ ഭൂമിയിലെ എല്ലാ സൌഹൃദങ്ങളും ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കുകയാണു
ഞാൻ പറഞ്ഞു നന്നായി....
ഇനി ഈ തെരുവുകളിൽ അലയാൻ ഞാനുണ്ടാകില്ല........................
നന്നായി.....
ഇനി ആരോടും കടം ചോദിച്ചു ശല്യം ചെയ്യാനും കവിതചൊല്ലി മിനക്കെടുത്താനും ഞാനുണ്ടാകില്ല....
നന്നായി....
ഇനി മരിച്ചവരായിരിക്കും എന്റെ സുഹൃത്തുക്കൾ.....
നന്നായി....
എങ്കിലും നായരെ മനസു നിറയെ സന്തോഷത്തോടെയാണു ഞാനിന്നിവിടം വിടുന്നത്....
ങ്ഹാ.....
ഇന്നലെ വരെ എന്നെ ഒരു പുഴുത്ത തെരുവ് നായയെപ്പോലെ അകറ്റി നിർത്തിയിരുന്നവർ
കള്ളുകുടിയനെന്നും തെരുവ് നിരങ്ങിയെന്നും എന്നെ ആക്ഷേപിച്ചിരുന്നവർ ഞാൻ കടം
ചോദിക്കും എന്നു കരുതി എന്നെ ഒളിച്ചു നടന്നവർ എന്നെ ഒരു കവിയെന്ന് അംഗീകരിക്കാത്തവർ
അവരെല്ലാം എന്റെ ചുറ്റും കൂടി ഇന്നലെ വരെ എനിക്കുണ്ടായിരുന്നു എന്നു അവർ പറഞ്ഞ കുറ്റങ്ങളൊക്കെ
എന്റെ നന്മകളായിപ്പറഞ്ഞ് പരസ്പരം കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും കണ്ടു
എനിക്കു വേണ്ടി അവർ കണ്ണുനീർ പൊഴിച്ചു കവിത പാടി.
പുഷ്പവൃഷ്ടി നടത്തി. എനിക്കു സന്തോഷമായി നായരേ സന്തോഷമായി.
ഒരാളൂടെ വില അറിയണമെങ്കിൽ അയാൾ മരിക്കണം
എന്നു പറയുന്നതു നേരാ നായരേ....
ജീവിച്ചിരുന്നപ്പോൾ ഒരു തെരുവ് നായയുടെ വിലപോലും
എനിക്കു കല്പിക്കാത്ത നമ്മുടെ സാംസ്കാരികനായകർ ഞാൻ മരിച്ചു ശവശരീരമായി കിടന്നപ്പോൾ
എന്റെ വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ചു ഇടറുന്ന ശബ്ദത്തിൽ സംസാരിക്കുന്നതു
കേട്ട് എന്റെ കണ്ണു നിറഞ്ഞു പോയി നായരേ കണ്ണു നിറഞ്ഞു പോയി..................


ഇതിനിടയിലെപ്പോഴോ ഞാൻ ഗാഡ നിദ്രയെ വാരിപ്പുണർന്നിരുന്നു രാവിലെ ഉണർന്ന് എണീൽക്കാൻ
നോക്കിയപ്പോൾ തല പൊന്തുന്നില്ല കണ്ണുകൾ തുറക്കുന്നില്ല ആകെ ഒരു മന്ദത. കിടന്ന കിടപ്പിൽ ചുറ്റും കണ്ണോടിച്ചു
ടീപ്പോയിയുടെ മുകളിൽ കാലിയായ വോഡ്ക കുപ്പിയും ഗ്ലാസുകളും നാരങ്ങാത്തോടും ടച്ചിങ്ങ്സ് പാത്രവും വെള്ളക്കുപ്പിയും ഇരിപ്പുണ്ട്. പെട്ടന്നാണു എനിക്ക് അയ്യപ്പേട്ടനെ കുറിച്ച് ഓർമ്മ വന്നത് റൂമിലാകെ കണ്ണോടിച്ചു
അയ്യപ്പേട്ടൻ പോയിട്ട് അയ്യപ്പേട്ടന്റെ നിഴൽ പോലും ഉണ്ടായിരുന്നില്ല റൂമിൽ...
കിടന്ന കിടപ്പിൽ തന്നെ റിമോട്ടെടുത്ത് ടീവി ഓൺ ചെയ്തു ഇന്ത്യാവിഷനിൽ ന്യൂസ് അപ്ഡേറ്റ് എഴുതിക്കാണിക്കുന്നു
മലയാളത്തിന്റെ പ്രീയ കവിക്ക് ആയിരങ്ങളൂടെ അന്ത്യാജ്ഞലി. കവി ഏ അയ്യപ്പനു ആയിരങ്ങളൂടെ
അന്ത്യോപചാരങ്ങളോട് വിട ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ
കവി ഏ അയ്യപ്പനു ആയിരങ്ങളൂടെ അന്ത്യാജ്ഞലികളോട് യാത്രയയപ്പ്...

അപ്പോൾ ഇന്നലെ രാത്രിയിൽ എന്റെ മുറിയിൽ വന്നതാരായിരുന്നു..?????
വളരെക്കാലത്തിനു ശേഷമാണു മാമനും മാമിയും തറവാട്ടിലേക്ക് വിരുന്ന് വന്നതു.
അടുത്ത കാലം വരെ മാമനും മാമിക്കും അവരുടെ സ്വന്തബന്ധക്കാർക്കും ഞങ്ങളെ
കുറിച്ചു പറയാൻ തന്നെ അപമാനം ആയിരുന്നു പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയായിരുന്നു
ഞങ്ങടെ തറവാട്, അതേ സമയം മാമനും മാമിയും അവരുടെ തറവാട്ടുകാരും സർവ്വാണി സദ്യയും ഗോദാനവും
ഒക്കെ മുറയ്ക്ക് നടത്തിക്കൊണ്ടുമിരിക്കുകയായിരുന്നു അടുത്ത കാലം വരെ,. വിധിയുടെ കാലൻ ഒന്നു പുറം തിരിഞ്ഞിരുന്നപ്പോ ഒക്കെ തലകീഴേ മറിഞ്ഞൂന്ന് പറഞ്ഞാൽ മതീല്ലോ...
പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞ ഞങ്ങടെ തറവാട്ടിലെ അടുപ്പുകൾ നിർത്താതെ കത്താൻ തുടങ്ങി.
ഞങ്ങടെ തറവാട്ടിലെ കുട്ടികൾ പട്ടിണി മറന്നു തുടങ്ങി. ഇനീപ്പോ പട്ടിണി മുഴവനായി മാറിയില്ലെങ്കിലും
അവർ മുഴുപ്പട്ടിണിയിൽ നിന്നും അരപ്പട്ടിണിയിലേക്ക് ഉയർത്തപ്പെട്ടു ഇതേ സമയത്ത് മാമന്റെ തറവാട്ടിൽ
മുഴുപ്പട്ടിണി അരപ്പട്ടിണിക്ക് വഴിതെളിക്കാനും തുടങ്ങിയിരുന്നു...
തറവാട്ടിൽ കാർന്നോരായ മാമനു നിൽക്കക്കള്ളിയില്ലാതായി മാമൻ കാരണവസ്ഥാനം
ഏറ്റപ്പോൾ ആണു തറവാട് മുടിയാൻ തുടങ്ങിയതെന്ന് മുറുമുറുപ്പ് തുടങ്ങി.
അതേ സമയം പട്ടിണിയിൽ ആരെയും പഴിപറയാതെ ഞങ്ങൾ മുണ്ട് മുറുക്കിയുടുത്ത്
അരിഷ്ടിച്ചും കഷ്ടിച്ചും ഞങ്ങൾ മുഴുപ്പട്ടിണിയിൽ നിന്നും അരപ്പട്ടിണിയിലേക്കും
അരപ്പട്ടിണിയിൽ നിന്നും പട്ടിണിയില്ലായ്മയിലേക്കും കരകയറുകയായിരുന്നു
അങ്ങിനെ ഇരിക്കുമ്പോൾ ആണു മാമനും മാമിയും കൂടി തറവാട്ടിലേക്ക് വിരുന്ന് വന്നത്
വന്നിറങ്ങിയതും മാമൻ ഞങ്ങടെ കുടുംബത്തിന്റെ വിജയത്തെക്കുറിച്ചും ഞങ്ങടെ കഴിവുകളെക്കുറിച്ചും
വാനോളം പൊക്കിപ്പറഞ്ഞു ഒപ്പം ഞങ്ങടെ കാർന്നൊരുടെയും കാരണവത്തിയുടേയും കർമ്മശേഷിയെ
പൊക്കാനും മറന്നില്ല... വൈകുന്നേരം അത്താഴം കഴിക്കുന്നതിനു മുന്നേ ഞങ്ങടെ കാർന്നോർ വിളമ്പിയ
വാറ്റ് സാന്റാസീങ്ങ് അടിച്ച് കോഞ്ഞിയാക്ക് ആയ മാമനും മാമിയും ബെല്ലി ഡാൻസ് ആടി തറവാട്ടിലെ
ആബാലവൃദ്ധജനങ്ങളേയും കമ്പ്രഷൻ ആക്കിക്കളഞ്ഞു
കമ്പ്രഷൻ അടിച്ചിരുന്ന തറവാട്ടിലെ മെംബേർസിനെക്കൊണ്ട് മാമിയും മാമനും ധാരാളം വെള്ളപ്പേപ്പറിൽ
ഒപ്പിടുവിക്കുകയും ചെയ്തു
വിരുന്നും കഴിഞ്ഞ് കുടുമ്പത്തിലെക്ക് മടങ്ങിയ മാമൻ അവിടെ ചെന്ന്
വെറുതേയിരുന്നില്ല ഞങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച വെള്ളപ്പേപ്പറിൽ
ഞങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൽ എഴുതിപ്പിടുപ്പിച്ചു
ഞങ്ങടെ സ്ഥാവര ജംഗമങ്ങളും കിണ്ടി കിരീടം മെതിയടി വരെ സ്വന്തമാക്കിക്കളഞ്ഞു
ഇപ്പോൾ ഞങ്ങൾ പഴയതു പോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു.
ഞങ്ങടെ പിള്ളേർ ഒരു വായ്ക്കഞ്ഞിക്ക് ഇരക്കുന്നു......
ഞങ്ങൾ വിശന്നു കരയുന്ന ഞങ്ങടെ കുഞ്ഞുങ്ങളോട്.
ഞങ്ങൾ ചതിയിൽ പെട്ട കഥപറഞ്ഞു കൊടുക്കുന്നു
പണ്ട് ഞങ്ങടെ കാർന്നോന്മാർ ഞങ്ങൾക്ക് പറഞ്ഞു തന്ന
അവർ ചതിയിൽ പെട്ടകഥയുടെ ഈണത്തിൽ.................

നായരുടെ അയ്യപ്പ ദർശനം

അതേ നാളെ വൃശ്ചികം ഒന്നാണു നിങ്ങടെ ഈ വേണ്ടാത്ത പണിയൊക്കെ നാളെ മുതലെങ്കിലും ഒന്നു നിർത്തണം..
ടെറസിലിരുന്നു റൊമണോവ് വോട്കയിൽ ചെറുനാരങ്ങാ പിഴിഞ്ഞ് വറുത്ത മത്തിയും കൂട്ടി
പതിവടിക്കുന്ന നായർ കേൾക്കാൻ വേണ്ടി പൊണ്ടാട്ടി വിളിച്ചു പറഞ്ഞു.
പോയിപ്പണി നോക്കെടി എന്റെ കാര്യം നോക്കാൻ എനിക്കറിയാം നീ നിന്റെ കാര്യം നോക്ക് എന്നു മനസിലും
ഉവ്വ് ശരിയെന്ന് താഴെ കേൾക്കത്തക്ക രീതിയിലും വിദഗ്ദമായി പറഞ്ഞിട്ട് നായർ വീണ്ടും
പണിയിൽ മുഴുകി.. ഇടയ്ക്ക് ചെറുനാരങ്ങയും അച്ചാറും ഒക്കെ കൊണ്ട് പൊണ്ടാട്ടി ടെറസിൽ
വന്നു പോയപ്പോഴും മേൽ‌പ്പറഞ്ഞ ഡയലോഗ് വള്ളി പുള്ളി വിടാതെ ആവർത്തിക്കപ്പെട്ടു.

ഒറ്റയ്ക്കിരുന്നു മദ്യപിക്കരുതെന്നു കാർന്നോന്മാർ പറഞ്ഞിട്ടുള്ളത് പുശ്ചിച്ചു തള്ളി ശീലമാക്കിയ
നായർ ഒരു ഫുൾ ബോട്ടിൽ വോഡ്കയുടെ മുക്കാലും ഒറ്റയ്ക്കിരുന്നടിച്ചു കോഞ്ഞ്യാക്കായി..
ഒടുക്കം നായരുടെ വകയായി ഇടയ്ക്കിടയ്ക്ക് കേട്ടുകൊണ്ടിരുന്ന കാട്ടാക്കടയുടേയും
മധുസൂദനൻ നായർ സാറിന്റേയും വരികൾ കേൾക്കാതായപ്പോൾ വാമഭാഗം
രംഗനിരീക്ഷണത്തിനെത്തി. നോക്കിയപ്പോ കണ്ടത് കാൽക്കുപ്പി ബാക്കി വച്ചു
ആകാശത്തേക്ക് നോക്കി നാലു കാലും പറിച്ചു കിടന്നു കൂർക്കം വലിക്കുന്ന കണവനെയാണു.
കണവൻ മഞ്ഞു കൊണ്ട് ജലദോഷം വരുത്തണ്ടാ എന്നു കരുതി മനൈവി
ഒരു ബഡ്ഷീറ്റ് കൊണ്ടുവന്നു കണവനെ മൂടിയിട്ടു ... (സത്യത്തിൽ നായരെ എടുത്തു ബെഡ് റൂമിൽ കൊണ്ടിട്ടാൽ അവിടെ വാളുവച്ചു കൊളമാക്കി തനിക്കു പണിയാക്കും എന്നു കരുതി
ബുദ്ധിപൂർവ്വം നടത്തിയ ഒരു നീക്കം ആയിരുന്നു ലത്.50:50 സംവരണത്തിന്റെ ഗുണം)
പക്ഷേ ആ വൃശ്ചികക്കുളിരും മഞ്ഞും കൊണ്ട് കിടന്ന നായർ ഒരു മധുരമനോജ്ഞ
സ്വപ്നലോകത്തേക്കാണെത്തിയത്......
ആ സ്വപ്നം ലങ്ങിനെ ആയിരുന്നു.........................
****************************************************************
നേരം വെളുത്ത് പൊങ്ങാത്ത തലയും പൊക്കി നായർ ഉമ്മിറത്തെത്തി
പത്രക്കാരൻ പാക്കരണ്ണൻ എറിഞ്ഞിട്ടു തന്ന പത്രവും എടുത്ത് ലോകവാർത്തയും
രാജ്യവാർത്തയും പ്രാദേശിക വാർത്തയും ഒക്കെ അറിഞ്ഞു അപ്ഡേറ്റാകാനുള്ള
പുറപ്പാടിനിടയിൽ(ഹാങ്ങോവർ മാറ്റാനുള്ള തരികിട) തനിക്കു പതിവുള്ള സ്മാൾ മോണിങ്ങിനായി കെട്ടിയോളെ വിളിച്ച്
ഓർഡറും കൊടുത്തിരിക്കുമ്പോൾ ആരോ ഗേറ്റ് തുറക്കുന്ന സൌണ്ട് കേട്ട് നോക്കിയപ്പോൾ
എവിടെയോ കണ്ടു മറന്ന ഒരാൾ പടികയറി വന്ന് ഉമ്മിറത്തിന്റെ അരമതിലിൽ
ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു എന്താ സംഭവിച്ചതെന്നു നായർക്ക് ഒന്നു മനസിലായി വരുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോഴേക്ക് മനൈവി മോണിങ്ങ് സ്മാളുമായി രംഗത്തവതരിക്കുകയും ചെയ്തു രംഗത്തവതരിച്ച വാമഭാഗത്തിനു പെട്ടെന്ന്
ഭാവപ്പകർച്ചയുണ്ടായി അരമതിലിലിരിക്കുന്ന അപരിചിതനെ കണ്ടപ്പോൾ.
നായരെ ദഹിപ്പിക്കുന്ന ഒരു നോട്ടമയച്ച് കൊണ്ടുവന്ന ഗ്ലാസ് ടീപ്പോയിൽ വച്ചു(എറിഞ്ഞു)
ഭൂമിയും കുലുക്കി അകത്തേയ്ക്ക് പോകുമ്പോൾ പിന്നിൽ നിന്നും അതിഥി വിളിച്ചു ചോദിച്ചു
ചേച്ചിയെ നായർക്ക് മാത്രമേയുള്ളോ എനിക്കില്ലേയെന്ന്..
നായർ ആകെ കൺഫ്യൂഷനിൽ ആയി ഇത്ര സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന
ഈ അതിഥിയാരാണെന്ന് നായരെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
നായരുടെ കണ്ണുകളിലെ സംശയം കണ്ടിട്ട് അതിഥി ചോദിച്ചു നായർക്കെന്നെ
മനസിലായില്ലെന്നു തോന്നുന്നു.?
നായർ സ്വതവേയുള്ള ഉരുണ്ടുകളി പുറത്തെടുത്തു ഹേയ് അങ്ങിനെ ഒന്നുമില്ല...

എന്നാൽ പറ നായരേ ഞാൻ ആരാന്നു നായരുടെ ഓർമ്മശക്തി എത്രയുണ്ടെന്നു കാണട്ടെ.

നായർ കൂലങ്കുഷമായി ചിന്തിക്കാൻ തുടങ്ങി ഈ മുഖം എങ്കയോ പാർത്തിരിക്കേൻ
ആനാ.. യെങ്കേ.??? ഒരു പുടിയും കിട്ടിണില്ലല്ലോ എന്റെ സവരിമല മുരുഹാ,,,,,,,,,,,,,,,,

ഹ ഹ അഹ് നായരെ താൻ എന്നെ കണ്ടെത്താനുള്ള വഴിയിൽ തന്നെയാ....
നായരൂടെ മനസ് വായിച്ചെന്നോണം അതിഥി പറഞ്ഞു.
എന്നിട്ടും നായർക്കൊരു ഗ്ലൂവും കിട്ടിയില്ല ഒടുക്കം നായർ തോല്വി സമ്മതിച്ചു.

ഹാ നായരേ ഇതു ഞാനാ അയ്യപ്പൻ.,,...
അയ്യപ്പനോ... കവി അയ്യപ്പൻ മരിച്ചല്ലോ. പിന്നെയുള്ള ഒരയ്യപ്പൻ
കന്നുപൂട്ടുകാരൻ അയ്യപ്പനാണു, ആ അയ്യ്യപ്പനല്ല ഈ അയ്യപ്പൻ
പിന്നെ ഇതേതയ്യപ്പനാ.???

അതേ നായരേ ഞാനും അയ്യപ്പനാ എസ് അയ്യപ്പൻ. അതിഥി പിന്നെയും ഗ്ലൂ തന്നു.
എന്നിട്ടും നായർക്ക് ആളെ പുടികിട്ടിയില്ല....

എന്റെ നായരേ ഞാനാ ശരിക്കും അയ്യപ്പൻ ശബരിമല അയ്യപ്പൻ

ഭഗവാനേ ശബരിമല അയ്യപ്പനോ.???

അതേ നായരേ ഞാൻ തന്നെ താനൊന്നും ഇപ്പോൾ
ആവഴിക്ക് ഇറങ്ങാറില്ലല്ലോ അപ്പോൾ തന്നെ ഒന്നു കണ്ടുകളയാം എന്നു കരുതി ഇറങ്ങിയതാ
ഈ വഴിക്ക്.....
എന്റെ പൊന്നയ്യപ്പാ ഞാൻ മനപ്പൂർവ്വം ആ വഴിക്കിറങ്ങാത്തതല്ല
പണ്ടൊക്കെ പൂങ്കാവനത്തിലെക്ക് വരുന്നത് ഒരുല്ലാസ യാത്രയായിരുന്നു.
ഇപ്പോ പൂങ്കാവനം എന്നു കേട്ടാൽ അപ്പോൾ ഓക്കാനം വരും എന്തിനാ
നാട്ടുകാരെക്കൊണ്ട് വേണ്ടാത്തതു പറയിപ്പിക്കുന്നതെന്നു കരുതി വരവ് ഞാനങ്ങു
നിർത്തിയതാ .. അല്ലെങ്കിൽ തന്നെ എനിക്കു ഇപ്പോഴേ ഒരു പേരുണ്ട് കുടിച്ചുകുന്തം
മറിഞ്ഞു വാളു വച്ചു നടക്കുന്നവനെന്ന്....
ഇനിപ്പോ അങ്ങോട്ട് വന്നു തമിഴന്മാരും തെലുങ്കന്മാരും കാടുമുഴുവൻ തൂറി നാറ്റി വച്ചിരിക്കുന്നതിൽ ചവിട്ടി മനം മടുത്ത് എങ്ങാനും ശർദ്ധിച്ചാൽ ലവന്മാർപറഞ്ഞുണ്ടാക്കും
ഞാൻ വൃതം മുടക്കി പത്തനം തിട്ടയിൽ നിന്നും പട്ടയടിച്ചു കിറുങ്ങിയാ പമ്പ കടന്നതെന്ന്
എന്തിനാ ഞാൻ വേണ്ടാത്ത പേരുദോഷം വരുത്തി വയ്ക്കുന്നത്. അതുകൊണ്ടാ ആ വഴിക്കിറങ്ങാത്തത്...
ആട്ടേ നാളെ ഒന്നാം തീയ്യതിയായിട്ട് അയ്യപ്പനെന്താ നടയിറങ്ങിയത്.???

എന്റെ പൊന്നു നായരേ താൻ അങ്ങോട്ട് വരാതിരിക്കാനുള്ളാ കാരണമാ ഞാനിങ്ങോട്ടിറങ്ങാനുമുള്ളത്.. പണ്ടു പന്തളരാജാവിനു വേണ്ടി കുറേ ആളുകളെ
യുദ്ധത്തിൽ കൊന്നൊടുക്കി അവസാനം മനം മടുത്ത് ആണല്ലോ ഞാൻ ശബരിമലയ്ക്ക്
കുടിയേറിയത് അക്കാലത്ത് അവിടെ കാട്ടു മൃഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു പക്ഷേ
അന്നു പന്തള രാജാവിനു എന്നെക്കാണാനുള്ള ആഗ്രഹം മാനിച്ചു ഞാൻ അവകാശം കൊടുത്തു വർഷത്തിലൊരിക്കൽ അദ്ദേഹത്തിനു പൂങ്കാവനത്തിലെക്ക് വരാൻ.
എന്നാൽ പിന്നെപ്പിന്നെ പന്തളത്തെ ആബാലവൃദ്ധം ജനങ്ങളും
പിന്നെ പിന്നെ അയൽ ദേശത്തെ ജനങ്ങളും വരാൻ തൂടങ്ങി
അന്ന്നൊന്നും എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
എന്നാൽ കാലം പോകപ്പോകെ പാണ്ടികളും തെലുങ്കന്മാരും
കന്നടക്കാരും ഒക്കെ വരാൻ തുടങ്ങി അപ്പോഴും വല്ല്യ ബുദ്ധിമുട്ടില്ലായിരുന്നു
എന്നാൽ കഴിഞ്ഞ കുറേക്കാലമായി ലവന്മാർ കൂട്ടത്തോടെ വന്നു എന്റെ
പൂങ്കാവനം തൂറി നാറ്റാൻ തുടങ്ങി എനിക്കു അവിടെ ഇരിക്കാൻ പറ്റാണ്ടായി
നാറ്റം കാരണം എന്റെ സഹജീവികൾ ആയിരുന്ന വന്യജീവികളൊക്കെ
പൂങ്കാവന്ം ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു കള്ളവാറ്റുകാരും മാംസക്കച്ചവടക്കാരും
പമ്പയിൽ വരെ വേരുറപ്പിച്ചു കഴിഞ്ഞു പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരേയും
കൊണ്ട് സന്നിധാ‍ാനം പോലും നിറഞ്ഞു കഴിഞ്ഞു.......
ഇനി മണ്ഡലകാലത്ത് എനിക്കവിടെ ഇരിക്കാൻ കഴിയില്ല നായരേ അതുകൊണ്ട്
ഇനീയുള്ള കൊല്ലങ്ങളിൽ മണ്ഡലകാലത്ത് ഞാൻ എന്റെ പഴയ പരിചയക്കാരായ നിങ്ങളെഒക്കെ കാണാനായി പടീയിറക്കം നടത്തുകയാണു...
തുലാം 30നു ഞാൻ പടിയിറങ്ങും മകരവിളക്കും(ലത് നിങ്ങൾ സംശയിക്കുമ്പോലെ എന്റെ തലയിൽ കെട്ടി വച്ചതാണുനായരേ) കഴിഞ്ഞു പൂങ്കാവനം ഒന്നു ശാന്തവും ശുദ്ധവും ആയെങ്കിലേ ഞാൻ പടികയറൂ.... അതു വരെ ഇവിടെയൊക്കെ കാണും ഞാൻ...


ഇത്രയും കേട്ട നായർക്ക് പണ്ടുതൊട്ടേ മനസിൽ ഉണ്ടായിരുന്ന ഒരു സംശയം
കെട്ടു പൊട്ടിച്ചു പുറത്തു ചാടി.
അല്ല സ്വാമീ സത്യത്തിൽ അങ്ങാരാണു.????
ഇതു കേട്ട അയ്യ്യപ്പൻസ് ഒരു നിമിഷം കണ്ണടച്ച് നിശ്ശ്ശബ്ധനായിരുന്നു
പിന്നെ കണ്ണു തുറന്നു തുറന്ന കണ്ണിൽ അഗ്നിയെരിയുന്നുണ്ടായിരുന്നു...
നായരെ ദഹിപ്പിക്കുംവണ്ണം ഒരു നോട്ടം അയച്ചു ക്രമേണ
ആ അഗ്നി കെട്ടു അയ്യപ്പൻ സാധാരണ ഒരു മനുഷ്യന്റെ നിലവാരത്തിലേക്കെത്തി
എന്നിട്ടു പറഞ്ഞു നായരേ അല്ലെങ്കിലും നിങ്ങളെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എല്ലാം കാണുകയും ഒന്നും മനസിലാക്കാതെ ഇരിക്കലും
എല്ലാ യുക്തിയും ഭക്തിയുടെ പേരും പറഞ്ഞുകുഴിച്ചു മൂടലും
ആണല്ലോ നിങ്ങൾ മലയാളികളൂടെ മുഖമുദ്ര.
എന്റെ നായരേ എന്റെ ശ്രീകോവിലിന്റെ പൂമുഖത്ത്
വെണ്ടയ്ക്കാ അക്ഷരത്തിൽ എന്നെ കാണാ‍ൻ വരുന്നവർക്കായി
ഞാൻ എഴുതി വച്ചിട്ടുണ്ടല്ലോ ഞാൻ ആരാന്ന്....

പെട്ടെന്ന് നായരുടെ മനസിലേക്ക് പതിനെട്ടാം പടിയും പൊന്നമ്പലവും
ശ്രീകോവിലും ശ്രീ കോവിലിന്റെ പൂമുഖത്ത് എഴുതി വച്ചിരിക്കുന്നതും ഓർമ്മ വന്നു...

തത്വമസി

തത്വമസി= അതു നീ തന്നെ......


ങ്ഹാ അതു തന്നെ.അതു വെറുതെ എഴുതി വച്ചിരിക്കുന്നതല്ല
അതാണു ഞാൻ എന്നു വച്ചാൽ നായർ തന്നെയാ ഞാൻ..
അല്ലെങ്കിൽ ഞാൻ തന്നെയാ ഈ പ്രപഞ്ചം മുഴുവൻ
എന്നെക്കാണാനെന്നും പറഞ്ഞു എന്റെ പൂങ്കാവനത്തിൽ വന്നു തൂറി നാറ്റണ്ടാന്നു.
ഇതു ബുദ്ധിയും വിവരവും ഉണ്ടെന്നഹങ്കരിക്കുന്ന നിങ്ങൾ മലയാളികൾക്ക്പോലും
മനസിലാകുന്നില്ല പിന്നെ അല്ലേ തമിഴന്മാർക്കും തെലുങ്കന്മാർക്കുമ്ം മനസിലാകുക,....
ശരി നായരേ ഞാനിറങ്ങുകയാ ഇനിയും പലരേയും ഈ മണ്ഡലകാലത്തിനും മകരവിളക്കിനും
ഇടയിൽ കാണണം. അപ്പോൾ ഇനിപ്പോ അടുത്ത മണ്ഡലകാലത്ത് കാണാം....
എന്നും പറഞ്ഞു അയ്യപ്പൻ പടിയിറങ്ങിപ്പോയി പടിക്കൽ വരെയെത്തി അയ്യപ്പനെ യാത്രയാക്കി തിരിച്ചു നടക്കുമ്പോൾ പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല
മഴപൊട്ടി വീണു നായർ ഞെട്ടിയുണർന്നു നോക്കുമ്പോൾ കെട്ടിയോൾ ബക്കെറ്റുമായി നിൽക്കുന്നു നേരം പരപരാവെളുത്തിരിക്കുന്നു.......

ഇന്നു വൃശ്ചികം ഒന്നാം തീയ്യതിയായിട്ട് ഇങ്ങിനെ
അപശകുനം പോലെ കിടക്കാൻ നാണമില്ലേ..???

നായർ ഒന്നും മിണ്ടിയില്ല നേരേ എണീറ്റ്
അലമാരയുടെ അടുത്തെക്ക് നടന്നു ഇന്നലത്തെ
റമണോവ് കുപ്പിയിൽ ബാക്കിയുള്ളത്. ആയിരുന്നു
നായരുടെ ലക്ഷ്യം...

07-Sep-2010

നായരുടെ വീട്ടിലെ ബോംബ് സ്പോടനം....

ശനിയാഴ്ച്ച രാത്രിയിൽ വലിച്ചു കേറ്റിയ കൂതറ ഓപ്പീയാറിന്റെ.
നശിച്ച ഹാങ്ങോവറിനെ ശപിച്ചുകൊണ്ട് ഗോപാലൻ നായർ
അതിരാവിലെതന്നെ പ്രഭാതകൃത്യങ്ങൾ തുടങ്ങാനുള്ള തുടക്കമിടാൻ
പതിവ് കട്ടൻ ചായ കുടിക്കാൻ പീലിപ്പോസ് മാപ്ലേടെ ചായക്കടയിലേക്ക്
വന്നതാണ് വന്നപ്പോൾ പതിവിനു വിരുദ്ധമായി പത്രക്കാരൻ പാക്കരണ്ണൻ
നേരത്തെ തന്നെ വർത്തമാനക്കടലാസ് ചായക്കടയിൽ നിക്ഷേപിച്ചിട്ട് പോയിരുന്നു

സ്ട്രോങ്ങായിട്ടൊരു കട്ടനു അപേക്ഷസമർപ്പിച്ചിട്ട് നായർ പത്രം കയ്യിലെടുത്ത്.
ഒന്നോടിച്ചു നോക്കി കൊള്ളാം നല്ല വാർത്തകൾതന്നെ മൊത്തം അക്രമത്തിന്റെ
വാർത്തകൾ...കൈ വെട്ട്.,തലവെട്ട്,ട്രെയിൻ അട്ടിമറി,അതിർത്തിയിൽ ഏറ്റുമുട്ടൽ.
ഒറ്റവാർത്തയും വിടാതെ നായർ വായന തുടങ്ങി.ഇതും നായരുടെ പ്രഭാതകൃത്യത്തിന്റെ
തുടക്കം നന്നാകാനുള്ള ദിനചര്യയുടെ ഭാഗം തന്നെ

അക്രമങ്ങളൂടേയും കൊള്ളിവയ്പ്പുകളൂടേയും ഒക്കെ വാർത്ത വായിച്ചു മനസിലും ശരീരത്തിലും
നിറയെ ധാർമ്മികരോഷം നിറച്ചു പീലിപ്പോസു മാപ്ലേടെ വാട്ടച്ചായയും(കട്ടൻ ചായ) കുടിച്ചു
കഴിയുമ്പോളേക്കും മാനസികമായും ശാരീരികമായും നായർക്ക് പ്രഭാതകൃത്യങ്ങൾക്ക് ഉള്ള
ഉൾവിളി ഉണ്ടാകും... പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരിക്കും
പക്ഷേ ഇന്നു പതിവ് തെറ്റി പത്രം മുഴുവനും(അക്രമവാർത്തകൾ മുഴുവനും) വായിച്ചിട്ടും മാപ്ലേടെ ചായകുടിച്ചിട്ടും
എന്തോ ഉൾവിളി മാത്രം ഉണ്ടാകുന്നില്ല . അപ്പോഴേക്കും നായരുടെ പാത പിന്തുടരുന്ന മറ്റു പലരും
പീലിപ്പോസ് മാപ്ലേടെ വാട്ടച്ചായ കുടിക്കാൻ എത്തിയിരുന്നു....
ഒരു വാട്ടച്ചായയ്ക്കും കൂടി ഓർഡർ കൊടുത്ത് പത്രത്തിലുള്ള പരസ്സ്യങ്ങൾ കൂടി വായിച്ചു നോക്കാം
എന്നു കരുതി നായർ പത്രം കയ്യിലെടുത്തപ്പോളാണു അടുത്ത വീട്ടിലെ സസിമേസിരീടെ മോൻ
അപ്പുക്കുട്ടൻ സാങ്കല്പിക ബൈക്കിൽ ഓടിക്കിതച്ചെത്തിയത് അവൻ വന്നപാടേ പറഞ്ഞു നായരുമാമന്റെ വീട്ടിൽ ബോംബ് പൊട്ടി വീടു തകർന്നു ചൂടുള്ള വാർത്ത പാസുചെയ്തിട്ട് ചെക്കൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിപ്പോയി... വാർത്ത കേട്ടവരെല്ലാം ഞെട്ടി നായരുടെ വീട്ടിൽ ബോംബ് സ്പോടനമോ.?
ആരാണപ്പാ നേരം പരപരാ വെളുക്കുന്ന ഈ നേരം നായരുടെ വീട്ടിൽ ബോംബിട്ടത്.? എന്തിനായിരിക്കും
ബോംബിട്ടത്.? ഒരു മിനിട്ടിനുള്ളിൽ എല്ലാവരുടേയും ഞെട്ടൽ മാറി ഞെട്ടൽ മാറിയതും എല്ലാവരും അവരവരുടെ
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നായരുടെ വീട്ടിലേക്ക് ഓടിപ്പോയി.... ഒന്നര മിനിട്ടു കഴിഞ്ഞാണു നായരുടെ ഞെട്ടൽ മാറിയത് മറ്റുള്ളവർക്കൊന്നും അധികം ഞെട്ടേണ്ട കാര്യമില്ലല്ലോ നായരുടെ വീട്ടിൽ അല്ലേ ബോംബ് പൊട്ടിയിരിക്കുന്നത് . ഒന്നരമിനിട്ട് ഞെട്ടൽ കഴിഞ്ഞു നായർ ചുറ്റും നോക്കുമ്പോൾ ഒരു മനുഷ്യജീവി പോലും ചായക്കടയിൽ ഇല്ല. നായർ നോക്കുമ്പോൾ എല്ലാവരും അവനവന്റെ ബൈക്കിൽ നായരുടെ വീടു ലക്ഷ്യമാക്കി
ഓടുന്നതു കണ്ടു. പിന്നെ വൈകിച്ചില്ല നായരും സ്വന്തം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടാൻ തുടങ്ങി.
എല്ലാവരേയും ഓവെർടേക്ക് ചെയ്ത് നായർ വീട്ടിലെത്തി നോക്കുമ്പോൾ നായരുടെ വാമഭാഗം തലയ്ക്ക് കയ്യും കൊടുത്ത് മുറ്റത്തിരുപ്പുണ്ട് അയല്വക്കത്തുള്ള പെണ്ണുങ്ങളും പിള്ളേരും ഒക്കെ ചുറ്റും കൂടി നിൽ‌പ്പുണ്ട്...
വീടിന് കുഴപ്പം ഒന്നുമില്ല. നായരുടെ ഒരുമോൻ ബാലകോവാലൻ മുറ്റത്ത് മറ്റൊരുകോണിൽ അവന്റെ
കമ്പനിയിലെ(തൊഴിലില്ലാക്കമ്പനി) സഹപ്രവർത്തകരുമായി എന്തോ കാര്യമായ ഗൂഡാലോചനയിൽ
മുഴുകി നിൽക്കുന്നു ഹാവൂ നായർക്ക് സമാധാനമായി ആർക്കും കുഴപ്പമൊന്നുമില്ല വീടിനും കുഴപ്പം ഒന്നുമില്ല.
ആ തലതിരിഞ്ഞ ചെക്കൻ അപ്പുക്കുട്ടൻ രാവിലെ ആളെപ്പറ്റിച്ചതായിരിക്കും ...
നായർ അങ്ങിനെ സമാധാനിച്ചുകൊണ്ട് നായർ മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോഴേക്കും നായരുടെ ഭാര്യ പെട്ടെന്ന് ഒരു നെഞ്ചത്തടിയും
നെലവിളിയും നടത്തി .. എന്നാലുമെന്റെ കൊല്ലാമലക്കവിലമ്മേ ........... ഏതു മഹാപാപിയാണീ മഹാപാപം ചെയ്തത്
അവന്റെ തലയിൽ ഇടിത്തീ വീഴണേ......................
കാവിലമ്മ കാത്തതു കൊണ്ട് എന്റേം എന്റെ ചെറുക്കന്റേം ജീവൻ രക്ഷപ്പെട്ടു...
(അതു ശരി അപ്പോ അവൾക്ക് എന്റെ ജീവനു ഒരു വിലയും ഇല്ല.. നായരുടെ ആത്മഗതം.)
പെട്ടെന്ന് നായർ വാമഭാഗത്തിനോട് ചോദിച്ചു നീയെന്തിനാ നെഞ്ചത്തടിച്ചു
നിലവിളിക്കുന്നതു അതിനിവിടെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ലല്ലോ...
ഇതിയാനിതെന്തറിഞ്ഞിട്ടാ. പിന്നാമ്പുറത്തേക്ക് ചെന്നു നോക്കിയാട്ടെ അടുക്കള അവിടെ ഉണ്ടോന്ന്...
അടുക്കള എവിടെ പോകാനാന്നു ചിന്തിച്ചുകൊണ്ട് നായർ പിന്നാമ്പുറത്തേക്ക് പോയി കൂടെ
ചായക്കടയിലെ സഹപ്രവർത്തകരും.... നായർ ഒന്നേ നോക്കിയുള്ളു. ഉത്തരമില്ലാത്ത ചോദ്യച്ചിഹ്നം പോലെ
കഴുക്കോലുകൾ ആകാശത്തേക്കു നോക്കി നിൽക്കുന്നു. ഓടുകൾ മുഴുവൻ പൊട്ടി തകർന്നിരിക്കുന്നു...
ചട്ടീം കലവും ചിരട്ടയും തവിയും ഒക്കെ പൊട്ടിപ്പൊളിഞ്ഞു പിന്നാമ്പുറത്ത് ചിതറിക്കിടക്കുന്നു..

അപ്പോഴേക്കും നായരുടെ സഹപ്രവർത്തകർ കുറ്റാന്വേഷണം ആരംബിച്ചു കഴിഞ്ഞിരുന്നു.
ബോംബ് പൊട്ടിയപ്പോഴേ അതിനു മുൻപേയോ അതിനു ശേഷമോ ആരെങ്കിലും ഇവിടെ വരുകയൊ പോകുകയോ ചെയ്തോ.? എപ്പോഴാ ബോംബ് പൊട്ടിയത്.? പൊട്ടുന്നതിനു മുൻപ് ആരെങ്കിലും ബോംബ് കണ്ടിരുന്നോ.?
പൊട്ടിയത് ആരാണു ആദ്യം കണ്ടത്.? എത്ര ബോംബ് പൊട്ടി.?തുടങ്ങിയ തികച്ചും പ്രൊഫഷണലായ ചോദ്യം ചെയ്യൽ...എല്ലാ ചോദ്യങ്ങൾക്കും
കൃത്യമായ ഉത്തരം നൽകാൻ ഒരാൾക്കേ കഴിയുമായിരുന്നുള്ളു നായരുടെ കെട്ടിയോൾക്ക് കാരണം ആ
സമയത്ത് നായർ സ്ഥലത്തില്ലായിരുന്നു നായരുടെ പുത്രൻ ബാലകോവാലൻ അപ്പോഴും ഉറക്കമായിരുന്നു..
നായരുടെ ഭാര്യ സംഭവം വിശദമായി പറഞ്ഞു രാവിലെ എണീറ്റ്. മുറികളൊക്കെ അടിച്ചു വാരി അടുപ്പിലെ ചാരവും
വാരി ചായയ്ക് വെള്ളവും അടുപ്പത്ത് വച്ചു തീ കത്തിച്ചിട്ട് പാൽ വാങ്ങാൻ സസിമേസിരീടെ വീട്ടിലേക്കു പോകുകയായിരുന്നു
പെട്ടെന്നാണു ഒരു പൊട്ടിത്തെറി കേട്ടത് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അടുപ്പത്ത് ചായയ്ക്ക് വെള്ളം വച്ചിരുന്ന പാത്രവും മേൽക്കൂരയിലെ ഓടും ഒക്കെ അന്തരീക്ഷത്തിൽ നൃത്തം കളിക്കുന്നതാണു കണ്ടത്
എന്താ സംഭവിച്ചത് എന്നു ഒരു പിടിയും ഇല്ല.
(ഒരു കാര്യം മാത്രം നായരുടെ കെട്ടിയോൾ മറച്ചു വച്ചു... രാവിലെ മുറികൾ: അടിച്ചു വാരിയപ്പോൾ തൃപ്പുത്രന്റെ
ഷർട്ടിന്റെ കീശയിൽ നിന്നും കിട്ടിയ ഒരുപായ്ക്കറ്റ് സിഗററ്റും കൂടി അടുപ്പിൽ ഇട്ടിരുന്നു എന്ന്)
അപ്പോഴേക്ക് ബാലകോവാലനും പറഞ്ഞു ഞാൻ നല്ല ഉറക്കമായിരുന്നു
പെട്ടെന്ന് ഒരു പൊട്ടിത്തെറി കേട്ട് ഞാൻ ഞെട്ടിയുണർന്നു ഭൂമികുലുക്കം ആണെന്നു കരുതി പുറത്തേക്കോടി...

ആർക്കും ഒരു എത്തും പിടിയും ഇല്ല എന്താ സംഭവിച്ചതെന്ന്... ഇനിപ്പോ വല്ല തീവ്രവാദി ആക്രമണം ആയിരിക്കുമോ
പൊതുജനം ആശങ്കകൾ പങ്കു വയ്ക്കാൻ തുടങ്ങി...
ഒരുപാടുനേരത്തെ ചർച്ചകൾക്കൊടുവിൽ പൊതു ജനം ഒരു പൊതുവായ കണ്ടെത്തലിൽ എത്തി സംശയിക്കണ്ടാ
ഇതു തീവ്രവാദി ആക്രമണം തന്നെ.. പക്ഷേ എന്തിന്.?
നായർക്ക് പൊതുവേ തീവ്രവാദികളെ ഇഷ്ടമാണു കാരണം തന്റെ പ്രഭാതകൃത്യങ്ങൾ
തടസം കൂടാതെ നടക്കുന്നത് തീവ്രവാദിഅക്രമണ വാർത്തകളും പീലിപ്പോസ്മാപ്ലേടെ വാട്ടച്ചായയും
കൊണ്ടാണു ആ നന്ദി നായർക്ക് ഈ രണ്ടു കൂട്ടരോടും ഉണ്ട്. താനും.
പിന്നെ എന്തിനായിരിക്കും ഇങ്ങിനെ ഒരു സ്പോടനം നായരുടെ വീട്ടിൽ നടത്താൻ തീവ്രവാദികൾ തീരുമാനിച്ചത്.?

എന്തായാലും പൊതു ജനം ഒരു തീരുമാനത്തിലെത്തി എത്രയും പെട്ടെന്ന് വിവരം പോലീസിൽ അറിയിക്കണം.

അപ്പോൾ പൊതുജനത്തിൽ ഒരു കൂട്ടർ അതിനെ എതിർത്തു. പോലീസിൽ അറിയിച്ചാൽ രണ്ടു കുഴപ്പം ഉണ്ടെന്നെ
അവർ വാദിച്ചു. ഒന്ന് തിവ്രവാദികൾ വീണ്ടും ആക്രമണം നടത്താനിടയാകും. മറ്റൊന്നു പിന്നെ പോലീസ് സ്റ്റേഷനീന്നിറങ്ങാൻ നേരമുണ്ടാകില്ല എന്നു മാത്രമല്ല കേസ് ആയിക്കഴിഞ്ഞാൽ യധാർഥ പ്രതിയെ കിട്ടിയില്ലെങ്കിൽ
പൊലീസുകാരു നായരെ പ്രതിയാക്കാനും മതി..
ആലോചിച്ചപ്പോൾ നായർക്കും തോന്നി പൊലീസിൽ അറിയിക്കാതിരിക്കുന്നതു തന്നെ നല്ലത്...
എന്തിനാ വെറുതേ തീവ്രവാദികളൂടെ വെറുപ്പ് വെറുതേ സമ്പാദിക്കുന്നത്.?
മാത്രമല്ല പോലീസുകാർ പ്രതിയെക്കിട്ടാതെ വന്നാൽ തന്നെ തന്നെ പ്രതിയാക്കില്ലെന്നാരു കണ്ടു..
എന്തായാലും തന്റെ അടുക്കളയും ചട്ടിം കലവും കൂടും കുടുക്കയും ഒക്കെ പോയി...
ഇനിപ്പോ പോലീസിൽ പരാതിപ്പെട്ട് എന്തായാലും തീവ്രവാദികൂടിയാകണ്ടാ എന്നു നായർ തീരുമാനിച്ചു

എങ്കിലും നായർക്ക് ഒരു കാര്യം മാത്രം മനസിലായില്ല
തീവ്രവാദികളേയും തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളേയും
ഇഷ്ടപ്പെടുന്ന തന്റെ വീടിന്റെ അടുക്കളയിൽ തന്നെ എന്തിനാ
ലവന്മാർ ബോംബ് പൊട്ടിച്ചത്.???

( നായരുടെ മകനും ഒരു തീരുമാനത്തിൽ എത്തിയിരുന്നു...
ഇനി മേലാൽ തോട്ട പൊട്ടിക്കാനുള്ള കേപ്പ് സിഗററ്റ് പായ്ക്കറ്റിൽ
ഇട്ടു വ്യ്ക്കില്ലെന്ന്.....)

നായരുടെ വീട്ടിലെ ബോംബ് സ്പോടനം....

ശനിയാഴ്ച്ച രാത്രിയിൽ വലിച്ചു കേറ്റിയ കൂതറ ഓപ്പീയാറിന്റെ.
നശിച്ച ഹാങ്ങോവറിനെ ശപിച്ചുകൊണ്ട് ഗോപാലൻ നായർ
അതിരാവിലെതന്നെ പ്രഭാതകൃത്യങ്ങൾ തുടങ്ങാനുള്ള തുടക്കമിടാൻ
പതിവ് കട്ടൻ ചായ കുടിക്കാൻ പീലിപ്പോസ് മാപ്ലേടെ ചായക്കടയിലേക്ക്
വന്നതാണ് വന്നപ്പോൾ പതിവിനു വിരുദ്ധമായി പത്രക്കാരൻ പാക്കരണ്ണൻ
നേരത്തെ തന്നെ വർത്തമാനക്കടലാസ് ചായക്കടയിൽ നിക്ഷേപിച്ചിട്ട് പോയിരുന്നു

സ്ട്രോങ്ങായിട്ടൊരു കട്ടനു അപേക്ഷസമർപ്പിച്ചിട്ട് നായർ പത്രം കയ്യിലെടുത്ത്.
ഒന്നോടിച്ചു നോക്കി കൊള്ളാം നല്ല വാർത്തകൾതന്നെ മൊത്തം അക്രമത്തിന്റെ
വാർത്തകൾ...കൈ വെട്ട്.,തലവെട്ട്,ട്രെയിൻ അട്ടിമറി,അതിർത്തിയിൽ ഏറ്റുമുട്ടൽ.
ഒറ്റവാർത്തയും വിടാതെ നായർ വായന തുടങ്ങി.ഇതും നായരുടെ പ്രഭാതകൃത്യത്തിന്റെ
തുടക്കം നന്നാകാനുള്ള ദിനചര്യയുടെ ഭാഗം തന്നെ

അക്രമങ്ങളൂടേയും കൊള്ളിവയ്പ്പുകളൂടേയും ഒക്കെ വാർത്ത വായിച്ചു മനസിലും ശരീരത്തിലും
നിറയെ ധാർമ്മികരോഷം നിറച്ചു പീലിപ്പോസു മാപ്ലേടെ വാട്ടച്ചായയും(കട്ടൻ ചായ) കുടിച്ചു
കഴിയുമ്പോളേക്കും മാനസികമായും ശാരീരികമായും നായർക്ക് പ്രഭാതകൃത്യങ്ങൾക്ക് ഉള്ള
ഉൾവിളി ഉണ്ടാകും... പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരിക്കും
പക്ഷേ ഇന്നു പതിവ് തെറ്റി പത്രം മുഴുവനും(അക്രമവാർത്തകൾ മുഴുവനും) വായിച്ചിട്ടും മാപ്ലേടെ ചായകുടിച്ചിട്ടും
എന്തോ ഉൾവിളി മാത്രം ഉണ്ടാകുന്നില്ല . അപ്പോഴേക്കും നായരുടെ പാത പിന്തുടരുന്ന മറ്റു പലരും
പീലിപ്പോസ് മാപ്ലേടെ വാട്ടച്ചായ കുടിക്കാൻ എത്തിയിരുന്നു....
ഒരു വാട്ടച്ചായയ്ക്കും കൂടി ഓർഡർ കൊടുത്ത് പത്രത്തിലുള്ള പരസ്സ്യങ്ങൾ കൂടി വായിച്ചു നോക്കാം
എന്നു കരുതി നായർ പത്രം കയ്യിലെടുത്തപ്പോളാണു അടുത്ത വീട്ടിലെ സസിമേസിരീടെ മോൻ
അപ്പുക്കുട്ടൻ സാങ്കല്പിക ബൈക്കിൽ ഓടിക്കിതച്ചെത്തിയത് അവൻ വന്നപാടേ പറഞ്ഞു നായരുമാമന്റെ വീട്ടിൽ ബോംബ് പൊട്ടി വീടു തകർന്നു ചൂടുള്ള വാർത്ത പാസുചെയ്തിട്ട് ചെക്കൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിപ്പോയി... വാർത്ത കേട്ടവരെല്ലാം ഞെട്ടി നായരുടെ വീട്ടിൽ ബോംബ് സ്പോടനമോ.?
ആരാണപ്പാ നേരം പരപരാ വെളുക്കുന്ന ഈ നേരം നായരുടെ വീട്ടിൽ ബോംബിട്ടത്.? എന്തിനായിരിക്കും
ബോംബിട്ടത്.? ഒരു മിനിട്ടിനുള്ളിൽ എല്ലാവരുടേയും ഞെട്ടൽ മാറി ഞെട്ടൽ മാറിയതും എല്ലാവരും അവരവരുടെ
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നായരുടെ വീട്ടിലേക്ക് ഓടിപ്പോയി.... ഒന്നര മിനിട്ടു കഴിഞ്ഞാണു നായരുടെ ഞെട്ടൽ മാറിയത് മറ്റുള്ളവർക്കൊന്നും അധികം ഞെട്ടേണ്ട കാര്യമില്ലല്ലോ നായരുടെ വീട്ടിൽ അല്ലേ ബോംബ് പൊട്ടിയിരിക്കുന്നത് . ഒന്നരമിനിട്ട് ഞെട്ടൽ കഴിഞ്ഞു നായർ ചുറ്റും നോക്കുമ്പോൾ ഒരു മനുഷ്യജീവി പോലും ചായക്കടയിൽ ഇല്ല. നായർ നോക്കുമ്പോൾ എല്ലാവരും അവനവന്റെ ബൈക്കിൽ നായരുടെ വീടു ലക്ഷ്യമാക്കി
ഓടുന്നതു കണ്ടു. പിന്നെ വൈകിച്ചില്ല നായരും സ്വന്തം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടാൻ തുടങ്ങി.
എല്ലാവരേയും ഓവെർടേക്ക് ചെയ്ത് നായർ വീട്ടിലെത്തി നോക്കുമ്പോൾ നായരുടെ വാമഭാഗം തലയ്ക്ക് കയ്യും കൊടുത്ത് മുറ്റത്തിരുപ്പുണ്ട് അയല്വക്കത്തുള്ള പെണ്ണുങ്ങളും പിള്ളേരും ഒക്കെ ചുറ്റും കൂടി നിൽ‌പ്പുണ്ട്...
വീടിന് കുഴപ്പം ഒന്നുമില്ല. നായരുടെ ഒരുമോൻ ബാലകോവാലൻ മുറ്റത്ത് മറ്റൊരുകോണിൽ അവന്റെ
കമ്പനിയിലെ(തൊഴിലില്ലാക്കമ്പനി) സഹപ്രവർത്തകരുമായി എന്തോ കാര്യമായ ഗൂഡാലോചനയിൽ
മുഴുകി നിൽക്കുന്നു ഹാവൂ നായർക്ക് സമാധാനമായി ആർക്കും കുഴപ്പമൊന്നുമില്ല വീടിനും കുഴപ്പം ഒന്നുമില്ല.
ആ തലതിരിഞ്ഞ ചെക്കൻ അപ്പുക്കുട്ടൻ രാവിലെ ആളെപ്പറ്റിച്ചതായിരിക്കും ...
നായർ അങ്ങിനെ സമാധാനിച്ചുകൊണ്ട് നായർ മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോഴേക്കും നായരുടെ ഭാര്യ പെട്ടെന്ന് ഒരു നെഞ്ചത്തടിയും
നെലവിളിയും നടത്തി .. എന്നാലുമെന്റെ കൊല്ലാമലക്കവിലമ്മേ ........... ഏതു മഹാപാപിയാണീ മഹാപാപം ചെയ്തത്
അവന്റെ തലയിൽ ഇടിത്തീ വീഴണേ......................
കാവിലമ്മ കാത്തതു കൊണ്ട് എന്റേം എന്റെ ചെറുക്കന്റേം ജീവൻ രക്ഷപ്പെട്ടു...
(അതു ശരി അപ്പോ അവൾക്ക് എന്റെ ജീവനു ഒരു വിലയും ഇല്ല.. നായരുടെ ആത്മഗതം.)
പെട്ടെന്ന് നായർ വാമഭാഗത്തിനോട് ചോദിച്ചു നീയെന്തിനാ നെഞ്ചത്തടിച്ചു
നിലവിളിക്കുന്നതു അതിനിവിടെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ലല്ലോ...
ഇതിയാനിതെന്തറിഞ്ഞിട്ടാ. പിന്നാമ്പുറത്തേക്ക് ചെന്നു നോക്കിയാട്ടെ അടുക്കള അവിടെ ഉണ്ടോന്ന്...
അടുക്കള എവിടെ പോകാനാന്നു ചിന്തിച്ചുകൊണ്ട് നായർ പിന്നാമ്പുറത്തേക്ക് പോയി കൂടെ
ചായക്കടയിലെ സഹപ്രവർത്തകരും.... നായർ ഒന്നേ നോക്കിയുള്ളു. ഉത്തരമില്ലാത്ത ചോദ്യച്ചിഹ്നം പോലെ
കഴുക്കോലുകൾ ആകാശത്തേക്കു നോക്കി നിൽക്കുന്നു. ഓടുകൾ മുഴുവൻ പൊട്ടി തകർന്നിരിക്കുന്നു...
ചട്ടീം കലവും ചിരട്ടയും തവിയും ഒക്കെ പൊട്ടിപ്പൊളിഞ്ഞു പിന്നാമ്പുറത്ത് ചിതറിക്കിടക്കുന്നു..

അപ്പോഴേക്കും നായരുടെ സഹപ്രവർത്തകർ കുറ്റാന്വേഷണം ആരംബിച്ചു കഴിഞ്ഞിരുന്നു.
ബോംബ് പൊട്ടിയപ്പോഴേ അതിനു മുൻപേയോ അതിനു ശേഷമോ ആരെങ്കിലും ഇവിടെ വരുകയൊ പോകുകയോ ചെയ്തോ.? എപ്പോഴാ ബോംബ് പൊട്ടിയത്.? പൊട്ടുന്നതിനു മുൻപ് ആരെങ്കിലും ബോംബ് കണ്ടിരുന്നോ.?
പൊട്ടിയത് ആരാണു ആദ്യം കണ്ടത്.? എത്ര ബോംബ് പൊട്ടി.?തുടങ്ങിയ തികച്ചും പ്രൊഫഷണലായ ചോദ്യം ചെയ്യൽ...എല്ലാ ചോദ്യങ്ങൾക്കും
കൃത്യമായ ഉത്തരം നൽകാൻ ഒരാൾക്കേ കഴിയുമായിരുന്നുള്ളു നായരുടെ കെട്ടിയോൾക്ക് കാരണം ആ
സമയത്ത് നായർ സ്ഥലത്തില്ലായിരുന്നു നായരുടെ പുത്രൻ ബാലകോവാലൻ അപ്പോഴും ഉറക്കമായിരുന്നു..
നായരുടെ ഭാര്യ സംഭവം വിശദമായി പറഞ്ഞു രാവിലെ എണീറ്റ്. മുറികളൊക്കെ അടിച്ചു വാരി അടുപ്പിലെ ചാരവും
വാരി ചായയ്ക് വെള്ളവും അടുപ്പത്ത് വച്ചു തീ കത്തിച്ചിട്ട് പാൽ വാങ്ങാൻ സസിമേസിരീടെ വീട്ടിലേക്കു പോകുകയായിരുന്നു
പെട്ടെന്നാണു ഒരു പൊട്ടിത്തെറി കേട്ടത് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അടുപ്പത്ത് ചായയ്ക്ക് വെള്ളം വച്ചിരുന്ന പാത്രവും മേൽക്കൂരയിലെ ഓടും ഒക്കെ അന്തരീക്ഷത്തിൽ നൃത്തം കളിക്കുന്നതാണു കണ്ടത്
എന്താ സംഭവിച്ചത് എന്നു ഒരു പിടിയും ഇല്ല.
(ഒരു കാര്യം മാത്രം നായരുടെ കെട്ടിയോൾ മറച്ചു വച്ചു... രാവിലെ മുറികൾ: അടിച്ചു വാരിയപ്പോൾ തൃപ്പുത്രന്റെ
ഷർട്ടിന്റെ കീശയിൽ നിന്നും കിട്ടിയ ഒരുപായ്ക്കറ്റ് സിഗററ്റും കൂടി അടുപ്പിൽ ഇട്ടിരുന്നു എന്ന്)
അപ്പോഴേക്ക് ബാലകോവാലനും പറഞ്ഞു ഞാൻ നല്ല ഉറക്കമായിരുന്നു
പെട്ടെന്ന് ഒരു പൊട്ടിത്തെറി കേട്ട് ഞാൻ ഞെട്ടിയുണർന്നു ഭൂമികുലുക്കം ആണെന്നു കരുതി പുറത്തേക്കോടി...

ആർക്കും ഒരു എത്തും പിടിയും ഇല്ല എന്താ സംഭവിച്ചതെന്ന്... ഇനിപ്പോ വല്ല തീവ്രവാദി ആക്രമണം ആയിരിക്കുമോ
പൊതുജനം ആശങ്കകൾ പങ്കു വയ്ക്കാൻ തുടങ്ങി...
ഒരുപാടുനേരത്തെ ചർച്ചകൾക്കൊടുവിൽ പൊതു ജനം ഒരു പൊതുവായ കണ്ടെത്തലിൽ എത്തി സംശയിക്കണ്ടാ
ഇതു തീവ്രവാദി ആക്രമണം തന്നെ.. പക്ഷേ എന്തിന്.?
നായർക്ക് പൊതുവേ തീവ്രവാദികളെ ഇഷ്ടമാണു കാരണം തന്റെ പ്രഭാതകൃത്യങ്ങൾ
തടസം കൂടാതെ നടക്കുന്നത് തീവ്രവാദിഅക്രമണ വാർത്തകളും പീലിപ്പോസ്മാപ്ലേടെ വാട്ടച്ചായയും
കൊണ്ടാണു ആ നന്ദി നായർക്ക് ഈ രണ്ടു കൂട്ടരോടും ഉണ്ട്. താനും.
പിന്നെ എന്തിനായിരിക്കും ഇങ്ങിനെ ഒരു സ്പോടനം നായരുടെ വീട്ടിൽ നടത്താൻ തീവ്രവാദികൾ തീരുമാനിച്ചത്.?

എന്തായാലും പൊതു ജനം ഒരു തീരുമാനത്തിലെത്തി എത്രയും പെട്ടെന്ന് വിവരം പോലീസിൽ അറിയിക്കണം.

അപ്പോൾ പൊതുജനത്തിൽ ഒരു കൂട്ടർ അതിനെ എതിർത്തു. പോലീസിൽ അറിയിച്ചാൽ രണ്ടു കുഴപ്പം ഉണ്ടെന്നെ
അവർ വാദിച്ചു. ഒന്ന് തിവ്രവാദികൾ വീണ്ടും ആക്രമണം നടത്താനിടയാകും. മറ്റൊന്നു പിന്നെ പോലീസ് സ്റ്റേഷനീന്നിറങ്ങാൻ നേരമുണ്ടാകില്ല എന്നു മാത്രമല്ല കേസ് ആയിക്കഴിഞ്ഞാൽ യധാർഥ പ്രതിയെ കിട്ടിയില്ലെങ്കിൽ
പൊലീസുകാരു നായരെ പ്രതിയാക്കാനും മതി..
ആലോചിച്ചപ്പോൾ നായർക്കും തോന്നി പൊലീസിൽ അറിയിക്കാതിരിക്കുന്നതു തന്നെ നല്ലത്...
എന്തിനാ വെറുതേ തീവ്രവാദികളൂടെ വെറുപ്പ് വെറുതേ സമ്പാദിക്കുന്നത്.?
മാത്രമല്ല പോലീസുകാർ പ്രതിയെക്കിട്ടാതെ വന്നാൽ തന്നെ തന്നെ പ്രതിയാക്കില്ലെന്നാരു കണ്ടു..
എന്തായാലും തന്റെ അടുക്കളയും ചട്ടിം കലവും കൂടും കുടുക്കയും ഒക്കെ പോയി...
ഇനിപ്പോ പോലീസിൽ പരാതിപ്പെട്ട് എന്തായാലും തീവ്രവാദികൂടിയാകണ്ടാ എന്നു നായർ തീരുമാനിച്ചു

എങ്കിലും നായർക്ക് ഒരു കാര്യം മാത്രം മനസിലായില്ല
തീവ്രവാദികളേയും തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളേയും
ഇഷ്ടപ്പെടുന്ന തന്റെ വീടിന്റെ അടുക്കളയിൽ തന്നെ എന്തിനാ
ലവന്മാർ ബോംബ് പൊട്ടിച്ചത്.???

( നായരുടെ മകനും ഒരു തീരുമാനത്തിൽ എത്തിയിരുന്നു...
ഇനി മേലാൽ തോട്ട പൊട്ടിക്കാനുള്ള കേപ്പ് സിഗററ്റ് പായ്ക്കറ്റിൽ
ഇട്ടു വ്യ്ക്കില്ലെന്ന്.....)

പട്ടഷാപ്പ്, മദ്യദുരന്തം,നഷ്ടപരിഹാരം കുടിയന്മാരിൽ നിന്നും...

നായർ അതിരാവിലെ കോലോത്തുംകര ഷാപ്പിലെത്തി
നിന്ന നില്പിൽ ഒരു നില്പൻ അടിച്ചു കാശു കൊടുത്തപ്പോൾ
എടുത്തുകൊടുപ്പുകാരൻ പാക്കരണ്ണൻ നെറ്റി ചുളിച്ചു
എന്താ നായരേ നിങ്ങൾ ആളെ വടിയാക്കുകയാണൊ..??
നായർക്ക് ഒന്നും മനസിലായില്ല ഇന്നലെയും കൂടി നിന്ന നില്പിൽ
90 അടിച്ചിട്ട് 60 രൂപ കൊടുത്തപ്പോൾ ഒരു ചെറു പുഞ്ചിരിയൊടെ
വാങ്ങീ മേശേലിട്ട പാക്കരണ്ണൻ ആണു ഇന്നു 90 അടിച്ചിട്ട് 60
കൊടുത്തപ്പോൾ നെറ്റി ചുളിച്ച് ആളെ കളിയാക്കുന്നോ
എന്നു ചോദിച്ചു സഹകുടിയന്മാരുടെ മുൻപിൽ നായരെ നാണം കെടുത്തിയത്.

അല്ല പാക്കരണ്ണാ ഞാൻ 90 അല്ലേ അടിച്ചത് 90 ന് 60 രൂപയല്ലേ ഉള്ളൂ
അതല്ലേ ഞാൻ തന്നത്. നായർ ചോദിച്ചു....???

ഏതോ അന്യഗ്രഹജീവിയെക്കാണുന്നതുപോലെ പാക്കരണ്ണൻ നായരെ നോക്കി
എന്നിട്ട്നായരുടെ ചങ്കിൽ കൊള്ളുന്ന ഒരു ഡൈലാഗും വിട്ടു....
നായരേ നേരം വെളുത്തിരുട്ടുന്നതു വരെ 90ഉം 60 അടിച്ചു നടന്നാൽമാത്രം പോരാ
നുമ്മടെ പഞ്ചായത്തിലെ വികസനങ്ങൾ കൂടി അറിയണം.........
നായർക്കൊന്നും മനസിലായില്ല. താൻ 90 അടിച്ചതും അടിച്ചതിനു കൊടുത്ത കാശ് തികയാഞ്ഞതും
പഞ്ചായത്തുമായി എന്തു ബന്ധം.???
പാക്കരണ്ണൻ നായർക്ക് സ്റ്റഡിക്ലാസ് എടുത്തു.
എന്റെ നായരേ ഇങ്ങിനെ കുടിച്ചും പെടുത്തും നടന്നാൽ മതിയോ.?
നമ്മുടെ പഞ്ചായത്ത് ഡവലപ്പാകുന്നതൊന്നും അറിയണ്ടേ.?
ഇന്നലെ നമ്മുടെ പഞ്ചായത്തിൽ ഒരു പുതിയ ബില്ലവതരിപ്പിച്ചു.
അതായത്. ഷാപ്പുകളിൽ നിന്നും കള്ളുകുടിക്കുന്നവർക്ക് മദ്യദുരന്തം
കാരണം കഷ്ടനഷ്ടം ഉണ്ടായാൽ അതിനുത്തരവാദികൾ കള്ളുകുടിയന്മാർ
ആയിരിക്കുമെന്നും ആയതിനാൽ നഷ്ടപരിഹാരത്തുക കുടിയന്മാരിൽ നിന്നും ഈടാക്കണം
എന്നും പുതിയ നിയമം നിർമ്മിച്ചു. ഇനി മേലിൽ ഓരോ 100 മില്ലിക്കും
10രൂപാ വച്ചു ദുരന്തനിവാരണ നിധിയിലേക്ക് പിരിക്കാൻ നമ്മുടെ പഞ്ചായത്ത് തീരുമാനിച്ചു
ആക്കണക്കിൽ നായർ 90 മില്ലി നില്പൻ അടിച്ചപ്പോൾ ആയതിലേക്ക് പഴയ തുക
ആയ 60 രൂപയുടെ കൂടെ 9രൂപകൂടി ചേർത്ത് 69 രൂപ തരണം...
ഇതു കേട്ടപ്പോൾ നായർ ഹാപ്പിയായി...
പോക്കെറ്റിൽ നിന്നും 9 രൂപ കൂടി പാക്കരണ്ണന്റെ മേശപ്പുറത്തേക്ക് പൊക്കിയിട്ടു കൊടുത്തിട്ട്
ഒരു പഴയ പഴംചൊല്ലിം മൂളി ഷാപ്പിൽ നിന്നും ഇറങ്ങി നടന്നു
(വൈക്കോൽ കെട്ടാനുള്ള വള്ളി വൈക്കോലിൽ നിന്നു തന്നെ ഉണ്ടാക്കണം....)

(കട: ആണവബാധ്യതാ ബില്ല്.............)

10-Dec-2009

പയ്യൻസ് കഥകൾ

നമ്മുടെ കൂട്ടം നമ്മുടെ കൂട്ടുകാരൻ എന്ന നിച്ചൂട്ടന്റെ ഡിസ്കിൽ ഇടാൻ തയ്യാറാക്കിയതു..
-------------------------------------------------------------------------------------------------------

പയ്യനെക്കുറിച്ചു ഇന്നലെ വീരഭദ്രന്റെ പുറത്തു ഞാൻ എന്തൊക്കെയോ എഴുതിക്കൂട്ടി സത്യത്തിൽ എഴുതണം എന്നു മനസിൽ ചിന്തിച്ചരാഗത്തിലല്ലാ വിലരുകൾ തബലകൊട്ടിയതു അതു കൊണ്ട് തന്നെ ഇപ്പോൾ ഇന്നലത്തെ വീരഭദ്രന്റേയും ഇന്നത്തേ വീരഭദ്രന്റേയും ഇടവേളയിൽ കിട്ടിയ
ഈ ചെറിയ സുബോധത്തിൽ മനസിലുള്ള സത്യസന്ധമായ കാര്യങ്ങൾ എഴുതട്ടെ.....
ഞാൻ പയ്യൻസിനെ ആദ്യം ശ്രദ്ധിക്കുന്നതു കൂട്ടത്തിലെ എന്റെ ദീർഘമായ ഇടവേളയ്ക്കു ശേഷം ഉള്ള പുനസമാഗമത്തിൽ ആണെന്നു
മുൻപു പറഞ്ഞിരുന്നല്ലോ അങ്ങിനെ ഞാൻ കൂട്ടത്തിന്റെ ഒരു സൈഡ്വാരം കറങ്ങി നടക്കുമ്പോൾ പയ്യൻ നിലംതൊടാതെ
അടവുകൾ എടുത്തു പ്രയോഗിക്കുന്നതു ശ്രദ്ധയിൽ പെട്ടതു അതും കടവിന്റെ ആദർശമില്ലാത്ത ജിവിതം എന്ന വിഖ്യാതമായ ഡിസ്കഷനിൽ ആണെന്നാണു ഓർമ്മ അങ്ങിനെ പയ്യൻസിനെ പയ്യൻസ് അറിയാതെ ഒന്നു വിലയിരുത്തി നോക്കിയപ്പോൾ കിട്ടിയതു
കമ്മ്യൂണിസ്റ്റ് അല്ലാത്ത കമ്മ്യൂണീസ്റ്റ്,കോങ്ങ്രസ് അല്ലാത്ത ഗാന്ധിയൻ.,വിശ്വാസിയല്ലാത്ത വിശ്വാസി, വിശ്വാസിയായ നിരീശ്വരവാദി,
ചുരുക്കി പറഞ്ഞാ പയ്യൻ എന്തൊക്കെയല്ലേ അതൊക്കെ ആണു.
എന്തൊക്കെ ആണോ അതൊന്നുമല്ല താനും.....
അങ്ങിനെ ഇരിക്കുന്നതായ കാലത്തിങ്കൽ ആണ് കൂട്ടം കൊച്ചി മീറ്റ് സമാഗതമാകുന്നതു കൊച്ചിൻ മീറ്റ് കലക്കാൻ പോയ പയ്യൻസിനു അവിടെ വച്ചു ഒരു ഷോക്ക് കിട്ടി പയ്യൻസിനെ ആകെ കലക്കി മറിച്ചു കളഞ്ഞ ആ ഷോക്ക് മറ്റൊന്നുമായിരുന്നില്ലാ മതമില്ലാത്ത സണ്ണി നമ്പൂതിരി ആയിരുന്നു അതു......
സണ്ണി നമ്പൂതിരി മീറ്റിനു വരുന്ന വഴി (കൊച്ചിയിലായതുകൊണ്ടു സ്വതവെ പ്ഇശുക്കനായതു കൊണ്ടും നടന്നാണു വന്നതു ) വഴിയിൽ കിടന്നൊരു പുസ്തകം കിട്ടി ആദ്യവും അന്തവുമില്ലാത്ത ഒരു പുസ്തകം ചുമ്മാതെ കിട്ടിയാൽ
ചുണ്ണമ്പും വിഴുങ്ങുന്ന സണ്ണി നമ്പൂതിരി പുസ്തകം എടുത്തു കക്ഷത്തു വച്ചു
അങ്ങിനെ പുസ്തകവുമായി മീറ്റിനെത്തിയ സണ്ണി നമ്പൂതിരിക്കു ഇരിക്കാൻ സീറ്റ് കിട്ടിയതു പയ്യൻസിന്റെ അടുത്താണു (ലതു കൂട്ടം കൊച്ചി മീറ്റിന്റെ പോട്ടം കയ്യിലുള്ളവർ ഉറപ്പു വരുത്തണ്ടതാണു..) സ്വതവേ വിയർപ്പിൽ
മതമില്ലാത്ത നമ്പൂരിത്തം ഉള്ള സണ്ണി നമ്പൂതിരി ഇരിക്കുന്നതിനു മുന്നേ
കക്ഷത്തിലിരുന്ന പുസ്തകം എടുത്തു മേശപ്പുറത്തു വച്ചു ഒന്നു തൊഴുതു എന്നിട്ടെന്തൊക്കെയോ ആർക്കും മനസിലാകാത്ത ഭാഷയിൽ പതുക്കെ പിറുപിറുത്തു ഇതു ശ്രദ്ധിച്ച പയ്യൻസിനു ആകെ കുതൂഹലം ആയി ഇതെന്നതാ ഈ പുസ്തകം ഇതിനകത്തെന്താ എന്നൊക്കെ അറിയാനുള്ള ഒരു ജിജ്ഞാസ. പയ്യൻസ് പതുക്കെ സണ്ണി നമ്പൂതിരിയെ പരിചയപ്പെട്ടു
കുശലാന്വേഷണം ഒക്കെ കഴിഞ്ഞു പുസ്തകത്തിന്റെ കാര്യം തിരക്കി
രാവിലെ മുതൽ ആരെയും പറ്റിക്കാൻ ഒരു അവസരം കിട്ടാഞ്ഞു മുട്ടിയിരുന്ന നമ്മൂടെ സണ്ണി നമ്പൂതിരി സന്ദർഭം മുതലാക്കി നമ്പൂതിരി പറഞ്ഞു ഇതു ഞങ്ങളൂടെ വേദഗ്രന്ഥമാണു ഇതിനകത്തുള്ളതു ഞങ്ങളുടെ ദൈവങ്ങളൂടെ വെളിപാടുകളും അവരുടെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെയാണു എന്നു വീണ്ടും പയ്യനു ജിജ്ഞാസ കൂടി
അങ്ങിനെ സണ്ണി നമ്പൂതിരിയുടെ അനുവാദത്തോടെ പയ്യൻസ് പുസ്തകം മേടിച്ചു മറിച്ചു നോക്കാൻ തുടങ്ങി പുസ്തകം കയ്യിൽ കിട്ടിയ ഉടനേ തന്നെ
പയ്യൻസിന്റെ ആദ്യ കുതൂഹലം പുറത്തു ചാടി പുസ്തകത്തിനു ആദിയോ അന്തമോ ഇല്ലാ ഉടനേ പയ്യൻസ് സണ്ണി നമ്പൂരിയോടു ചോദിച്ചു തിരുമേനീ
ഈ പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും എവിടെ...???
ഈചോദ്യം പയ്യനെക്കണ്ടപ്പോഴേ ഊഹിച്ചിരുന്ന നമ്പൂതിരി റെഡിമെയ്ഡായി ഉത്തരവും നൽകി .. പയ്യൻസ് ഇതു ഞങ്ങളൂടെ ദൈവത്തിന്റെ പുസ്തകം ആണു അദ്ദേഹത്തിനു ആദിയും അന്ത്യവും ഇല്ലാത്തതു പോലെ അദ്ദേഹത്തിന്റെ പുസ്തകത്തിനും ആദിയും അന്ത്യവും ഉണ്ടാകില്ല എല്ലാം ശൂന്യതയിൽ നിന്നും വന്നു ശൂന്യതയിലേക്കു പോകുന്നു
നമ്പൂതിരിയുടെ മറുപടിയിൽ സ്വതവേ സംശയം തോന്നേണ്ട പയ്യൻസിനു യാതൊരു സംശയവും തോന്നിയില്ലാ എന്നതാണു വാസ്തവം
വിയർപ്പിൽ പോലും നമ്പൂരിത്വം തുളുമ്പുന്ന സണ്ണി നമ്പൂതിരിയെ
പയ്യൻസിനു അത്രയ്ക്കു വിശ്വാസമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും
(മറ്റു വെക്തികൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ ഇവിടെ കൊടുക്കണം എന്നുണ്ട് പക്ഷേ അഡ്മിൻ അണ്ണന്റെ മുതലകളെ ഓർത്തു ആശ്രമം ഉപേക്ഷിക്കുന്നു...)
തുടർന്ന് പുസ്തകം മറിച്ചു നോക്കിക്കൊണ്ടിരുന്ന പയ്യൻസിന്റെ ശ്രദ്ധ ഒരു ചിത്രത്തിൽ പതിഞ്ഞു കുറേ നേരം നോക്കിയിരുന്ന പയ്യൻസ് സണ്ണി നമ്പൂതിരിയോടു ചോദിച്ചു ഇതെന്താ ഒരു പെരുച്ചാഴി പാന്റും ഷൂവും ടീഷർട്ടുമിട്ടു പെൺകുട്ടികളെപ്പോലെ കഴുത്തിൽ ഷാളും ഒക്കെ ആയി നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളൻ എന്നമോഡലിൽ നെഞ്ചത്തൊരു നക്ഷത്രവും ഒക്കെ ആയി നിൽക്കുന്നതു...
അതു വരെ വളരെ ശാന്തമായി സൌഹാർദ്ദത്തൊടെ പയ്യൻസിനോടു
ആശയവിനിമയം നടത്തിക്കൊണ്ടിരുന്ന സണ്ണി നമ്പൂതിരി പൊട്ടിത്തെറിച്ചു
ഒരു നിമിഷം മീറ്റിൽ പങ്കെടുത്ത മുഴുവൻ ആളുകളൂടേയും ശ്രദ്ധ പയ്യൻസിലേക്കും സണ്ണി നമ്പൂതിരിയിലെക്കും തിരിഞ്ഞു അഡ്മിൻ അണ്ണൻ
കയ്യിലിരുന്ന പേപ്പർ ചുരുട്ടി നമ്പൂതിരിക്കിട്ടെറിഞ്ഞു നമ്പൂതിരി വിദഗ്ദമായി ഒഴിഞ്ഞു മാറി ആ എറി ചെന്നു കൊണ്ടതു മിനുടീച്ചറിനായിരുന്നു ഏറുകൊണ്ട മിനു ടീച്ചർ ഒരു നിമിഷം എന്താ
സംഭവിച്ചതെന്നറിയാതെ സ്തബ്ദയായിരുന്നു തൊട്ടടുത്ത നിമിഷം ആദ്യം പാഴാക്കിക്കളഞ്ഞ നിമിഷത്തിന്റെ നഷ്ടം തീർക്കാനെന്നോണം ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു ആകെ ബഹളമയം ആയി മീറ്റ്
തുടർന്നു അഡ്മിൻ അണ്ണൻ മിനു ടീച്ചറിനോട് മീറ്റിൽ ഒരു കവിത ചൊല്ലാനുള്ള അവസരം നൽകാം എന്നൊക്കെ പറഞ്ഞ് സമാധാനപ്പെടുത്തി
അങ്ങിനെ സണ്ണി നമ്പൂതിരിയും പയ്യൻസുമായുള്ള ആദ്യ ആശയ സം വാദത്തിനു തിരശീല വീണു മീറ്റു കഴിഞ്ഞു പോകുന്ന വഴി പയ്യൻസ്
സണ്ണി നമ്പൂതിരിയുടെ മൊഫൈൽ നമ്പർ മേടിക്കാൻ മറന്നില്ലാ.....
രംഗം 2

മീറ്റ് കഴിഞ്ഞു കുടിയിൽ തിരിച്ചെത്തു കുടി തുടങ്ങിയ പയ്യൻസിന്റെ
മനസിലേക്കു രാവിലത്തെ സംഭവം ഒരു സുനാമിത്തിരപോളെ അടിച്ചു കയറി പയ്യൻസ് മൊഫൈൽ എടുത്തു സണ്ണി നമ്പൂതിരിയെ വിളിച്ചു
രാവിലെ ഒരുത്തനെ അല്പം എങ്കിലും പറ്റിച്ചതിന്റെ സമാധാനത്തിൽ
സുഖമായി ഉറങ്ങാൻ വട്ടം കൂട്ടുകയായിരുന്ന സണ്ണി നമ്പൂതിരിയുടെ മൊഫൈലിൽ ഗായത്രീ മന്ത്രം കേട്ടു അസമയത്തു ഗായത്രീ മന്ത്രം കേട്ടപ്പോഴേ സണ്ണി നമ്പൂതിരിക്കു എന്തൊ പന്തികേടുമണത്തു
നമ്പൂതിരി ഫോൺ എടുത്തു ഹലോ ഇവിടെ പറഞ്ഞാൽ അവിടെ കേൾക്കാമോ ..???
പയ്യൻസ്. കേൾക്കാം തിരുമേനീ കേൾക്കാം തിരുമേനീ ഞാൻ പയ്യൻസ്...
നമ്പൂതിരി . ഏതു പയ്യൻസ്..??
പയ്യൻസ്,.. കൂട്ടം മീറ്റിൽ രാവിലെ പരിചയപ്പെട്ട പയ്യൻസ്
(മറ്റൊരവസരത്തിലായിരുന്നെങ്കിൽ തനിക്കേതൊക്കെ പയ്യൻസിനെ അറിയാം എന്നൊരു മറു ചോദ്യം ആയിരുന്നേനേ പയ്യൻസിൽ നിന്നും ഉണ്ടാകുക കാര്യം അറിയണം എങ്കിൽ കഴുതക്കാലും പിടിക്കണം എന്നു പയ്യൻസിനെ ആരും പഠിപ്പിക്കണ്ട കാര്യം ഇല്ലല്ലോ..)
നമ്പൂതിരി : ആവോ നമുക്കത്ര ഓർമ്മ വരുന്നില്ലാ...
പയ്യൻസ്: തിരുമേനിയുടെ അടുത്തിരുന്ന ആൾ ആണു ഞാൻ നമ്മൾ അടുത്തടുത്ത സീറ്റിലാണിരുന്നതു മാത്രമല്ല അങ്ങു കൊണ്ടുവന്ന വേദഗ്രന്ഥം ഞാൻ മറിച്ചു നോക്കുകയും ചെയ്തിരുന്നു
നമ്പൂതിരി: ആഹാ ആ പഹയൻ ആയിരൊന്നു ഇജ്ജു അനക്കിപ്പോ എന്താ മേണ്ടേ....
പയ്യൻസ്:തിരുമേനീ എനിക്കാ പുസ്തകത്തെക്കുറിച്ചും അതിൽ കണ്ട ആ ചിത്രത്തെക്കുറിച്ചും കൂടുതൽ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.
നമ്പൂതിരിക്കു സന്തോഷമായി ഉറങ്ങുന്നതിനു മുന്നേ രാവിലത്തെ ഇരയെ കയ്യിൽ കിട്ടിയിരിക്കുന്നു ഇന്നിവനെ കൊന്നു കൊലവിളിക്കണം എന്നു തീരുമാനിച്ചു ആ പുസ്തകത്തിന്റെ കഥയും ഉള്ളടക്കവും പറയാൻ തുടങ്ങി....
പണ്ടു ദൈവം ഇക്കാണുന്ന ഈ അണ്ഡകടാഹം ഉണ്ടാക്കിയ സമയത്തു അതിനൊപ്പം ഉണ്ടാക്കിയതാണു ഈ പുസ്തകവും അതിനാലാണു
അണ്ഡകടാഹത്തെപ്പോലെ ഈ പുസ്തകത്തിനും ആദിയുംമന്ത്യവും ഇല്ലാത്തതു അതു പോലെ ഈ പുസ്തകത്തിലുള്ളതേ ഈ പ്രപഞ്ചത്തിലുള്ളു
ഈ പുസ്തകത്തിലില്ലാത്തതൊന്നും ഈ പ്രപഞ്ചത്തിലില്ല താനും
സംശയം ഉണ്ടെങ്കിൽ ഒരാവർത്തി വായിച്ചു നോക്കണം... എന്നു പറഞ്ഞു
പയ്യൻസിനു കുതൂഹലവും ജിജ്ഞാസയും അഭിനിവേശവും ഒരുമിച്ചു വന്നു
പയ്യൻസ് ചോദിച്ചു ആ പുസ്തകം ആദിമകാലത്തു ദൈവം ഉണ്ടാക്കിയതാണെങ്കിൽ അതെങ്ങിനെ അങ്ങയുടെ കയ്യിൽ വന്നു
സണ്ണി നമ്പൂതിരി ഉഷാർ ആയി ആ കഥ പറയാൻ തുടങ്ങി....

ദൈവം ഈ അണ്ഡകടാഹം ഉണ്ടാക്കിയതിന്റെ ക്ഷീണം തീർക്കാൻ
ഒരു വിദേശ ടൂർ പോയി ടൂർ കഴിഞ്ഞു മടങ്ങിവന്ന ദൈവം കണ്ടതു
തന്റെ സൃഷ്ടികൾ തന്നെ മറന്നു തമ്മിലടിച്ചു പരസ്പരം കൊന്നും തിന്നും ജീവിക്കുന്നു ഇതിൽ മനം നൊന്ത ദൈവം വിഷമിച്ചിരിക്കുമ്പോൾ
ഒരു ചുണ്ടെലി ദൈവത്തിന്റെ കാലുകളിൽ കൂടി ഓടിക്കളിച്ചു ആദ്യം
ദേഷ്യം വന്നെങ്കിലും ദൈവം ചുണ്ടെലിക്കുഞ്ഞന്റെ തമാശകൾ ആസ്വദിക്കാൻ തുടങ്ങി അങ്ങിനെ ദൈവത്തിനു ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടമുള്ള ജീവിയായി ചുണ്ടെലി പെട്ടന്നാണു ദൈവത്തിനു ഒരു ആശയം തോന്നിയതു എന്തുകൊണ്ടെ ഈ ചുണ്ടെലിക്കുഞ്ഞനു
അപാരമായ ശക്തികൾ ഒക്കെ നൽകി ഈ ലോകം രക്ഷിക്കാൻ
അയച്ചു കൂടാ എന്നു അങ്ങിനെ ദൈവം ആ ചുണ്ടെലിക്കു തന്റെ കഴിവുകൾ എല്ലാം നൽകി ഒപ്പം അണ്ഡകടാഹത്തിന്റെ സൃഷ്ടിയോടൊപ്പം
സൃഷ്ടിച്ച ആ വിശുദ്ധ ഗ്രന്ഥവും നൽകി ഭൂമിയിലേക്കയച്ചു ഗ്രന്ഥവുമായി ഭൂമിയിൽ അവതരിച്ച ആ ചുണ്ടെലിക്കുഞ്ഞനു ഡിങ്കൻ എന്ന പേരും നൽകി ഭൂമിയിൽ അവതരിച്ച ഡിങ്കനെലിയെ ആരും വക വച്ചില്ല
അങ്ങിനെ തനിക്കു പറ്റിയ ഒരു സ്ഥലം തിരക്കി നടന്ന ഡിങ്കൻ വന്നു പെട്ടതു എന്റെ ഒരു മുതു മുത്തശ്ശന്റെ മുന്നിലാണു ഒരു ഗ്രന്ഥവുമായി
വിഷമിച്ചു നടക്കുന്ന ഡിങ്കനെക്കണ്ടപ്പോൾ സ്വതവേ ദയാലുവായ എന്റെ മുതു മുത്തച്ചൻ ഡിങ്കനെ വീട്ടിൽ കൂട്ടിക്കൊണ്ട് വന്നു കപ്പയും
കപ്പലണ്ടിയും ഒക്കെ നൽകി സൽക്കരിച്ചു മുതുമുത്തച്ചന്റെ സൽക്കാരത്തിൽ സമ്പ്രീതനായ ഡിങ്കൻ തന്റെ ആഗമോദ്ദേശം എന്റെ മുതു മുത്തച്ചനെ അറിയിച്ചു...
ഒപ്പം തന്റെ അൽഭുതക്കഴിവുകളിൽ ചിലതു അപ്പോൾ തന്നെ മുതു മുത്തച്ഛനെ കാണിക്കുകയും ചെയ്തു ഞങ്ങൾ അക്കാലത്തു മതമുള്ള
നമ്പൂതിരിമാർ ആയിരുന്നു ഡിങ്കനിൽ വിശ്വാസ്സമായ മുതു മുത്തച്ഛൻ
ഡിങ്കനോടു പറഞ്ഞു അങ്ങു ഇങ്ങിനെ നടന്നു പറഞ്ഞാൽ ഒന്നും ആരും കേൾക്കില്ല അതിനു ആദ്യമായി ഒരു മതം ഉണ്ടാക്കണം
അപ്പോൾ ഡിങ്കൻ ചോദിച്ചു ഇപ്പോൾ തന്നെ ഈ ഭൂമിയിൽ ജീവജാലങ്ങളെക്കാൾ കൂടുതൽ മതങ്ങൾ അല്ലേ ഇനി നമ്മൾ ഒരു മതം ഉണ്ടാക്കിയാൽ ആരാണു അതിൽ ചേരുക എന്നു
ഉടനെ മുത്തശ്ശൻ പറഞ്ഞു ഇതു വരെ ഉണ്ടായ മതങ്ങളിൽ നിന്നെല്ലാം
വെത്യസ്ഥമായ ഒരു മതം ആണു നമ്മൾ ഉണ്ടാക്കണ്ടതു ഇതിലുള്ളതൊന്നും
മറ്റൊരു മതത്തിലും ഉണ്ടാകാൻ പാടില്ലാ
മറ്റു മതങ്ങളിൽ ഇല്ലാത്തതൊന്നും ഇതിൽ ഉണ്ടാകാനും പാടില്ലാ തികച്ചും വെത്യസ്ഥമായ ഒരു മതം...
മുത്തശ്ശന്റെ ഈ ഐഡിയ ഡിങ്കനും ഇഷ്ടമായി അങ്ങിനെ അപ്പോൾ അവിടെ നിന്ന നില്പിൽ മുത്തശ്ശനെ ഡിങ്കൻ തന്റെ ഡിങ്കൻ മതത്തിലേക്കു
സ്വീകരിച്ചു ഒപ്പം തന്റെ പ്രഥമ ശിഷ്യൻ എന്ന സ്ഥാനവും നൽകി വിശുദ്ധ ഗ്രന്ഥം സൂക്ഷിക്കാനുമേല്പിച്ചു ഇന്നുമുതൽ ഡിങ്കോയിസ്റ്റുകളൂടെ ആസ്ഥാനം
ഈ ഇല്ലം ആയിരിക്കും എന്ന ആദ്യ ഉത്തരവും,പുറപ്പെടുവിച്ചു
അടുത്ത പടിയായി ഞങ്ങളൂടെ ഇല്ലത്തുണ്ടായിരുന്ന മറ്റെല്ലാവരേയും മൂപ്പു മുറ അനുസരിച്ചു ഡിങ്കോയിസ്റ്റുകൾ ആക്കി അങ്ങിനെ ഞങ്ങളൂടെ ഇല്ലത്തു നിന്നും ഡിങ്കോയിസം വളർന്നു പന്തലിക്കാൻ തുടങ്ങി ലോകം മുഴുവൻ ഡിങ്കോയിസ്റ്റുകളെക്കൊണ്ട് നിറഞ്ഞു എവിടെ നോക്കിയാലും ഡിങ്കോയിസ്റ്റുകൾ ഡിങ്കോയിസ്റ്റ് ആരാധനാലയങ്ങൾ ഡിങ്കോയിസ്റ്റ് ഭക്തി ഗാനങ്ങൾ ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..... എന്നൊന്നു നീട്ടി വിളിച്ചാൽ അപ്പോൾ പറന്നെത്തുകയായി ഡിങ്കൻ
ആപത്തിൽ മിത്രം രക്ഷകന്മാരുടെ രക്ഷകൻ എന്നൊക്കെ ഡിങ്കന്റെ പേരും പ്രശസ്തിയും ലോകം മുഴുവൻ പ്രചരിച്ചു ഇതു കണ്ടു അസൂയ മുഴുത്ത പിശാശ് എങ്ങിനെയും ഡിങ്കനെ വകവരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു ഒപ്പം ഡിങ്കനെക്കുറിച്ചു ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കാനും തുടങ്ങി ഡിങ്കൻ ഏന്തോ അൽഭുതമരുന്നു കഴിച്ചു ശക്തി നേടിയതാണു എന്നായിരുന്നു അതിലൊരു കഥ മറ്റൊന്നു ഏതോ അന്യഗ്രഹജീവികൾ
നടത്തിയ ഏതോ ഒരു പരീക്ഷണത്തിന്റെ ഫലമായി കിട്ടിയ ശക്തികൾ
ആണെന്നുള്ളതായിരുന്നു മറ്റൊന്നു
എന്തായാലും പിശാശിന്റെ പ്രവർത്തനങ്ങൾക്കു ഫലം കണ്ടു തുടങ്ങി
ഡിങ്കനെ അവിസ്വസിക്കാൻ തുടങ്ങി ചിലരെങ്കിലും അങ്ങിനെ ഉള്ളവരുടെ അവിശ്വാസത്തിനു ആഴം കൂട്ടാൻ പിശ്ശാശ് പുതിയ പുതിയ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു അങ്ങിനെ ഇരിക്കുമ്പോൾ ആണ്
മഹാരാഷ്ട്രയിൽ ലാത്തൂരിൽ ഭൂമി കുലുക്കം ഉണ്ടായതു അന്നു ധാരാളം ആളൂകൾ കൊല്ലപ്പെട്ടു അപ്പോൾ വീണ്ടും പിശാശ് രംഗത്തിറങ്ങി
എന്തു കൊണ്ട് ഡിങ്കൻ ഭൂമികുലക്കത്തിൽ പെട്ടു കൊല്ലപ്പെട്ടവരെ രക്ഷിക്കാതിരുന്നതെന്നു ഉള്ള ചോദ്യങ്ങൾ ഉയർത്തി രംഗത്തിറങ്ങി
പിശാശിന്റെ ശ്രമഫലമായി മുൻപു തന്നെ സംശയത്തിലകപ്പെട്ടിരുന്ന
പലരും പിശാശിന്റെ ഈ കള്ളക്കഥകൾ വിശ്വസിച്ചു.
എന്നാൽ സത്യത്തിൽ സംഭവിച്ചതു ഭൂമികുലുക്കം പിശാശിന്റെ തന്നെ
പ്രവർത്തനം ആയിരുന്നു ഇന്തോനേഷ്യയിൽ ഒരു ചെറു ഭൂമികുലുക്കം
ഉണ്ടാക്കിയിട്ടു അവിടെ സുനാമി വരും എന്നു വാർത്ത പരത്തി
ഡിങ്കന്റെ ശ്രദ്ധ അങ്ങോട്ടു മാറ്റിയിട്ടായിരുന്നു ലാത്തൂരിൽ ഭൂമികുലുക്കം
ഉണ്ടാക്കിയതു അങ്ങിനെ പിശാശ് പല ചതികളും ചെയ്തുകൊണ്ടിരുന്നു
ഡിങ്കോയിസ്റ്റുകൾ നാൾക്കുനാൾ പിശാശിന്റെ പുറകേ പോകാൻ തുടങ്ങി
അങ്ങിനെ ഇരിക്കുമ്പോൾ ആണു അപ്രതീക്ഷിതമായി ഡിങ്കൻ അപ്രത്യക്ഷനാകുന്നതു അതിനെക്കുറിച്ചും പിശാശ് കള്ളക്കഥകൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു അൽഭുത മരുന്നിന്റെ ശക്തി ക്ഷയിച്ചു
ഡിങ്കൻ പഴയ ചുണ്ടെലി ആയിയെന്നും അതല്ല പണ്ടു ഡിങ്കനെ പരീക്ഷണത്തിനിരയാക്കിയ അന്യഗ്രഹജീവികൾ ഡിങ്കനെ പിടിച്ചുകൊണ്ട് പോയി എന്നും ഒക്കെ
ഇതു കേട്ടു വിശ്വസിച്ച ബാക്കിയുണ്ടായിരുന്ന ഡിങ്കോയിസ്റ്റുകൾ
കൂടി ഡിങ്കോയിസം ഉപേക്ഷിച്ചു
സത്യത്തിൽ സംഭവിച്ചതു എന്തായിരുന്നു...
ഈ ടെക്നോളജി കാലഘട്ടത്തിനനുസരിച്ചു ഡിങ്കന്റെ ശക്തി വർദ്ധിപ്പിക്കാൻ
ദൈവം ഡിങ്കനെ തിരികെ വിളിച്ചതാണു ഉടൻ അവൻ വീണ്ടും വരും.
ഇപ്പോൾ പക്ഷേ ഞങ്ങളുടെ ഇല്ലത്തുള്ളവരൊഴികെ ആരും തന്നെ ഡിങ്കോയിസ്റ്റുകൾ ആ‍്യിട്ടവശേഷിച്ചിട്ടില്ല ഭൂമിയിലെ സർവ്വ ചരാചരങ്ങളും പാപത്തിലേക്കു വഴുതി വീണിരിക്കുന്നു ഇനി ഈ അണ്ഡകടാഹത്തെ രക്ഷിക്കാൻ ഡിങ്കനു മാത്രമേ ക്ഴിയൂ ഞങ്ങൾ ഡിങ്കോയിസത്തിന്റെ ആപുഷ്കല കാലത്തിനായി കാത്തിരിക്കുന്നു...
എന്നു പറഞ്ഞു നിർത്തി സണ്ണി നമ്പൂതിരി ഉറക്കത്തിലേക്കു വഴുതി വീണു.
സണ്ണി നമ്പൂതിരി പറഞ്ഞ ഈ കഥകൾ വെള്ളം തൊടാതെ വിഴുങ്ങിയ
പയ്യൻസിനു പിന്നെ ഉറക്കം വന്നില്ലാ കൂട്ടം ഓപെൺ ചെയ്തു ഡിങ്കോയിസം പ്രചരിപ്പിക്കാൻ തുടങ്ങി ഡിങ്കോയിസത്തിൽ ചേർന്നാൽ കിട്ടുന്ന സുഖസൌകര്യങ്ങളും മറ്റും സണ്ണി നമ്പൂതിരി പറഞ്ഞതു കൂടാതെ കയ്യിൽ നിന്നും ഇട്ടു പറയാൻ തുടങ്ങി...
പിന്നെ ദിവസം ഉച്ചപൂജസമയത്തു ഉറക്കം ഉണർന്ന സണ്ണി നമ്പൂതിരി ഉച്ചകൃത്യങ്ങൾ ഒക്കെ കഴിഞ്ഞു കൂട്ടം ഓപ്പെൺ ചെയ്തു നോക്കിയപ്പോൾ
കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു തലെ ദിവസം പയ്യനെ ഒന്നു കളിപ്പിക്കാൻ ആയി നമ്പൂതിരി പറഞ്ഞ കഥ വിശ്വസിച്ചു കൂട്ടം നിറഞ്ഞു നിന്നു സകല ചർച്ചകളീലും ഡിങ്കോയിസം പ്രചരിപ്പിക്കുന്ന പയ്യൻസിനെ ആണു കണ്ടതു അതു മാത്രമല്ല പയ്യൻസിന്റെ പിന്നിൽ തരക്കേടില്ലാത്ത
കുറേ ഡിങ്കോയിസ്റ്റുകളും ഉണ്ട്
തടി കേടാകും എന്നു കണ്ട സണ്ണി നമ്പൂതിരി പതുക്കെ മുങ്ങി എന്നിട്ടു കുത്തിയിരുന്നു ആലോചിക്കാൻ തുടങ്ങി ഞാൻ പറഞ്ഞ ഒരു കള്ളക്കഥയ്ക്കു
ഇത്രയും ആളുകളെ ഒരു ദിവസം കൊണ്ട് സ്വാധീനിക്കാൻ കഴിഞ്ഞോ എന്നു അൽഭുതപ്പെട്ടു.
അങ്ങിനെ ആലോചിച്ചിരിക്കുമ്പോൾ ആണ് സണ്ണി നമ്പൂതിരിക്കു ഒരു ബുദ്ധി തോന്നിയതു എന്തായാലും നനയാൻ തുടങ്ങി ഇനി ഇപ്പോൾ കുളിച്ചേക്കാം എന്നു കരുതു നമ്പൂതിരി നേരേ ബ്ലോഗിൽ പോയി
തലേന്നു പയ്യൻസിനോടു പറഞ്ഞ കഥയ്ക്കനുസരിച്ചു ഒരു ബ്ലോഗ് ഉണ്ടാക്കി
എന്നിട്ടതിന്റെ ലിങ്കുമായി കൂട്ടത്തിൽ വന്നു പേസ്റ്റ് ചെയ്യാൻ തുടങ്ങി ബ്ലോഗ് വായിച്ചവർ വായിച്ചവർ ഡിങ്കോയിസ്റ്റുകൾ ആ‍കാൻ തുടങ്ങി
എന്തെങ്കിലും കേൾക്കുന്നതിനു മുന്നെ അങ്ങിനെ തന്നെ സിന്ദാബാദ്
വിളിച്ചു ശീലിച്ച പാവങ്ങൾ ഉണ്ടോ അറിയുന്നു ഇതൊക്കെ സണ്ണി
നമ്പൂതിരിയുടെ തമാശകൾ ആണെന്നു.
മാത്രമല്ല സണ്ണി നമ്പൂതിരി ബുദ്ധിപൂർവ്വം ഒരു കള്ളക്കഥയും കൂടി മെനഞ്ഞു
ഡിങ്കോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥം തീ പിടിച്ചു നശിച്ചു പോയെന്നും
അതിനു പിന്നിലും പിശാശിന്റെ കറുത്ത കൈ ആണെന്നും പ്രചരിപ്പിച്ചു
(സണ്ണി നമ്പൂതിരിയെ കണ്ടിട്ടുള്ളവർക്കറിയാം ആ കറുത്ത കൈ ആരുടേതാണെന്നു എന്നു മാത്രമല്ല ആരെങ്കിലും വിവരമുള്ളവർ ആ ഗ്രന്ഥം കണ്ടാൽ സകല കള്ളിയും പൊളിയുകയും ചെയ്യും
1968ലെ ഒരു ബാലമംഗളം ആയിരുന്നു ആ വിശുദ്ധ ഗ്രന്ഥം എന്നുള്ള സത്യം സാണ്ണി നമ്പൂതിരിക്കു മാത്രം അറിയാവുന്ന കാര്യും)
അങ്ങിനെ പയ്യൻസ് സണ്ണി നമ്പൂതിരിയുടെ വലയിൽ കുരുങ്ങി
ഇപ്പോൾ ഡിങ്കോയിസത്തിന്റെ പ്രചാരകനായി നടക്കുന്നു എന്നുള്ളത്
കൂട്ടത്തിലെല്ലാവർക്കും സുപരിചിതമാണല്ലോ..
എല്ലാവരും വാഴ്തുന്ന പയ്യൻസിന്റെ ജീവിതത്തിൽ
ഇങ്ങിനെയും ചില അക്കിടികൾ പിണഞ്ഞിട്ടുണ്ട്
എന്നുള്ള കാര്യം ഈ സുധിനത്തിൽ കൂട്ടുകാരെ അറിയിക്കേണ്ടതു
പയ്യൻസിന്റെ ഒരു യധാർഥ സ്നേഹിതൻ എന്ന നിലയിൽ എന്റെ ചുമതല ആയതിനാൽ ആണു ഞാനീ ദൌത്യമേറ്റെടുത്തതു.
പയ്യൻസിന്റെ ഒപ്പം സണ്ണി നമ്പൂതിരിയുടെ വലയിൽ വീണവർ വേറേയുമുണ്ട് അവരുടെ സമയം വരുമ്പോൾ അവരേയും
വധിക്കുന്നതായിരിക്കും....................

അടി കുറിപ്പ്
ഡിങ്കോയിസത്തിന്റെ സത്യവും മിധ്യയും
ഇവിടെ തുറന്നു കാണിച്ചതിനു പകരം
വീട്ടാൻ കപീഷിസത്തിൽ തൊട്ടുകളിക്കാം
എന്നാണു ഭാവം എങ്കിൽ കൂട്ടത്തിൽ പുഴ ഒഴുകും
ചോരപ്പുഴ ജാഗ്രതൈ.............