7 Sept 2010

പട്ടഷാപ്പ്, മദ്യദുരന്തം,നഷ്ടപരിഹാരം കുടിയന്മാരിൽ നിന്നും...

നായർ അതിരാവിലെ കോലോത്തുംകര ഷാപ്പിലെത്തി
നിന്ന നില്പിൽ ഒരു നില്പൻ അടിച്ചു കാശു കൊടുത്തപ്പോൾ
എടുത്തുകൊടുപ്പുകാരൻ പാക്കരണ്ണൻ നെറ്റി ചുളിച്ചു
എന്താ നായരേ നിങ്ങൾ ആളെ വടിയാക്കുകയാണൊ..??
നായർക്ക് ഒന്നും മനസിലായില്ല ഇന്നലെയും കൂടി നിന്ന നില്പിൽ
90 അടിച്ചിട്ട് 60 രൂപ കൊടുത്തപ്പോൾ ഒരു ചെറു പുഞ്ചിരിയൊടെ
വാങ്ങീ മേശേലിട്ട പാക്കരണ്ണൻ ആണു ഇന്നു 90 അടിച്ചിട്ട് 60
കൊടുത്തപ്പോൾ നെറ്റി ചുളിച്ച് ആളെ കളിയാക്കുന്നോ
എന്നു ചോദിച്ചു സഹകുടിയന്മാരുടെ മുൻപിൽ നായരെ നാണം കെടുത്തിയത്.

അല്ല പാക്കരണ്ണാ ഞാൻ 90 അല്ലേ അടിച്ചത് 90 ന് 60 രൂപയല്ലേ ഉള്ളൂ
അതല്ലേ ഞാൻ തന്നത്. നായർ ചോദിച്ചു....???

ഏതോ അന്യഗ്രഹജീവിയെക്കാണുന്നതുപോലെ പാക്കരണ്ണൻ നായരെ നോക്കി
എന്നിട്ട്നായരുടെ ചങ്കിൽ കൊള്ളുന്ന ഒരു ഡൈലാഗും വിട്ടു....
നായരേ നേരം വെളുത്തിരുട്ടുന്നതു വരെ 90ഉം 60 അടിച്ചു നടന്നാൽമാത്രം പോരാ
നുമ്മടെ പഞ്ചായത്തിലെ വികസനങ്ങൾ കൂടി അറിയണം.........
നായർക്കൊന്നും മനസിലായില്ല. താൻ 90 അടിച്ചതും അടിച്ചതിനു കൊടുത്ത കാശ് തികയാഞ്ഞതും
പഞ്ചായത്തുമായി എന്തു ബന്ധം.???
പാക്കരണ്ണൻ നായർക്ക് സ്റ്റഡിക്ലാസ് എടുത്തു.
എന്റെ നായരേ ഇങ്ങിനെ കുടിച്ചും പെടുത്തും നടന്നാൽ മതിയോ.?
നമ്മുടെ പഞ്ചായത്ത് ഡവലപ്പാകുന്നതൊന്നും അറിയണ്ടേ.?
ഇന്നലെ നമ്മുടെ പഞ്ചായത്തിൽ ഒരു പുതിയ ബില്ലവതരിപ്പിച്ചു.
അതായത്. ഷാപ്പുകളിൽ നിന്നും കള്ളുകുടിക്കുന്നവർക്ക് മദ്യദുരന്തം
കാരണം കഷ്ടനഷ്ടം ഉണ്ടായാൽ അതിനുത്തരവാദികൾ കള്ളുകുടിയന്മാർ
ആയിരിക്കുമെന്നും ആയതിനാൽ നഷ്ടപരിഹാരത്തുക കുടിയന്മാരിൽ നിന്നും ഈടാക്കണം
എന്നും പുതിയ നിയമം നിർമ്മിച്ചു. ഇനി മേലിൽ ഓരോ 100 മില്ലിക്കും
10രൂപാ വച്ചു ദുരന്തനിവാരണ നിധിയിലേക്ക് പിരിക്കാൻ നമ്മുടെ പഞ്ചായത്ത് തീരുമാനിച്ചു
ആക്കണക്കിൽ നായർ 90 മില്ലി നില്പൻ അടിച്ചപ്പോൾ ആയതിലേക്ക് പഴയ തുക
ആയ 60 രൂപയുടെ കൂടെ 9രൂപകൂടി ചേർത്ത് 69 രൂപ തരണം...
ഇതു കേട്ടപ്പോൾ നായർ ഹാപ്പിയായി...
പോക്കെറ്റിൽ നിന്നും 9 രൂപ കൂടി പാക്കരണ്ണന്റെ മേശപ്പുറത്തേക്ക് പൊക്കിയിട്ടു കൊടുത്തിട്ട്
ഒരു പഴയ പഴംചൊല്ലിം മൂളി ഷാപ്പിൽ നിന്നും ഇറങ്ങി നടന്നു
(വൈക്കോൽ കെട്ടാനുള്ള വള്ളി വൈക്കോലിൽ നിന്നു തന്നെ ഉണ്ടാക്കണം....)

(കട: ആണവബാധ്യതാ ബില്ല്.............)

No comments: