18 Jan 2011

അയ്യപ്പന്റെ മടക്കം

ജനുവരി15 കൊച്ചു വെളുപ്പാൻ കാലം..................
ഗേറ്റിൽ ആരോ തട്ടുന്നതു കേട്ടാണു നായർ ടീവിയിൽ നിന്നും ശ്രദ്ധ മാറ്റിയത്.
വാതിൽ തുറന്ന് പുറത്തു വന്ന നായർ നോക്കുമ്പോൾ ഗേറ്റിൽ ഒരു മനുഷ്യ രൂപം
തലയിൽ മുണ്ടുമിട്ട് മകരമഞ്ഞിൽ ചൂളി നിൽക്കുന്നു... നായർ നടക്കല്ലിറങ്ങുമ്പോൾ വിളിച്ചു ചോദിച്ചു
ആരാ.???
ഡോ നായരേ ഇതു ഞാനാ അയ്യപ്പൻ....................

യേതയ്യപ്പൻ.???
തനിക്കെന്താ പറ്റിയത് .?? ഡോ നായരേ മണ്ഡലകാലം തൂടങ്ങിയപ്പോൾ ഞാൻ വന്നു തന്നെ കണ്ടു പോയതല്ല്ല്ലെ
താൻ ഇത്ര പെട്ടെന്ന് എന്നെ മറന്
പെട്ടെന്ന് നായർക്ക് ബൾബ് കത്തി നുമ്മടെ സബരിമല അയ്യപ്പണ്ണൻ...
കഴിഞ്ഞ ദിവസത്തെ തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ മകരവിളക്കിന്റെ ദുരന്തത്തിന്റെ കാരണ ഭൂതൻ. നായർക്ക്
തെല്ല് അവജ്ഞ തോന്നി..
സ്വന്തം ഭക്തരെ കൂ‍ട്ടക്കൊലയ്ക്ക് കൊടുത്ത ഒരു ദൈവം ആണു ഗേറ്റിങ്കൽ തലയിൽ മുണ്ടുമിട്ട് നിൽക്കുന്നത്.
നായർ ഗേറ്റിലേക്ക് ചെന്നു മകര മഞ്ഞിൽ തണുത്ത് വിറച്ചു നിൽക്കുന്ന അയ്യപ്പനെ കണ്ടപ്പോൾ
നായരുടെ മനസിലെ മഞ്ഞുരുകി ഗേറ്റ് തുറന്ന് അയ്യപ്പണ്ണനെ വീട്ടിലേക്ക് ക്ഷണിച്ചു

പൂമുഖത്തെത്തിയ നായരേയും കൂടെ തലയിൽ മുണ്ടിട്ട ആളെയും നോക്കി നായരുടെ ഭാര്യ നിൽ‌പ്പുണ്ടായിരുന്നു ....
പൂമുഖത്തേക്ക് കേറിയ അയ്യപ്പണ്ണൻ നായരോട് ചോദിച്ചു നായരേ കുടിക്കാൻ ചൂടായിട്ടെന്തെങ്കിലും
കിട്ടുമോ.???
നായർ ഒരു നിമിഷത്തേക്ക് ഹാപ്പിയായി കമ്പനിക്ക് ആളെ കിട്ടിയല്ലോ എന്ന് തൊട്ടടുത്ത നിമിഷം
ഹാപ്പി ആവിയായി.......................
ഡോ നായരേ ഞാൻ ചോദിച്ചത് തന്റെ തീർത്ഥജലം അല്ല അല്പം ചൂടു കാപ്പിയോ ചായയോ കിട്ടുമോന്നാ............ എന്ന് അയ്യപ്പണ്ണൻ വിശദീകരിച്ചു....
നായർ വാമഭാഗത്തേക്ക് നോക്കി(ലവൾക്ക് അറിയില്ലല്ലോ ആരാ വന്നിരിക്കുന്നതെന്ന് പാവം)
വാമ ഭാഗം ഫ്ലാസ്കിലേക്ക് കണ്ണയച്ചു. നായർക്ക് സിഗ്നലും തന്നു...
സാധാരണ രാത്രിയിൽ ഫ്ലാസ്കിൽ കട്ടൻ ചായയോ കട്ടൻ കാപ്പിയോ സ്ഥിരമായി കരുതി വയ്ക്കാറുണ്ട്
പലപ്പോഴും ലത് ബെഡ്കോഫിക്ക് ഉപകാരപ്പെടാറും ഉണ്ട്
ലതിൽ നിന്നും ഒരു കപ്പ് ഒഴിച്ചു അയ്യപ്പണ്ണനെ ചൂട് പിടിപ്പിച്ചു നായർ..
എന്നിട്ട് തലേന്ന് പുല്ലുമേട്ടിൽ കണ്ട ചിലകാര്യങ്ങൾ അയ്യപ്പണ്ണനോട് ചോദിക്കുകയും ചെയ്തു

അല്ല അയ്യപ്പണ്ണാ അണ്ണനെ കാണാൻ വേണ്ടി വന്ന ഭക്തർ അണ്ണന്റെ ദിവ്യ ജ്യോതിസു കാണാൻ
കാത്തു നിന്നവർ ജ്യോതിയും, കണ്ടു മടങ്ങാൻ ശ്രമിക്കുമ്പോൾ ഒരു ഭയങ്കര ദുരന്തം ഉണ്ടായി മരണം
102............
ആരാ അയ്യപ്പണ്ണാ ലിതിനുത്തരവാദി.????
നായരെന്തു പറയുന്നു ഈ കളിയിൽ എനിക്കെന്താ റോൾ.?
മണ്ഡലകാലം തുടങ്ങുന്ന നാൾ ഞാൻ
പൂങ്കാവനം വിട്ട് പോന്നതല്ലെ....?
നായരെ കണ്ട് യാത്ര പറഞ്ഞു അല്ലേ ഞാൻ പോന്നത്....
ഞാൻ ലവിടെ ഇല്ലാത്ത സമയത്ത് കൂതറ ഭക്തർ കാട്ടി കൂട്ടിയതിനും ഞാൻ
സമാധാനം പറയണോ.???
എന്റെ വാക്കുകൾ അനുസരിക്കുന്നവർ ആയിരുന്നു പുൽമേട്ടിൽ ദേവസ്സ്വം ബോർഡിന്റേയും
ഫോറസ്റ്റിന്റേയും പോലീസിന്റേയും ഇലക്ട്രിസിറ്റി ബോർഡിന്റേയും സംയുക്ത കർപ്പൂരാഴി കാണാൻ
കൂടിയവർ എങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നോ..??
നായർക്ക് തന്നെ അനുഭവം ഇല്ലേ കന്നടക്കാരന്മാരുടേയും ,തെലുങ്കന്മാരുടേയും,, തമിഴന്മാരുടേയും
ചവിട്ടും തൊഴിയും അനുഭവിച്ചിട്ടില്ലേ നായരേ..???
എന്റെ പൊന്നയ്യപ്പാ ലിവന്മാരുടെ ഞെക്കും ഞെരുക്കും തൊഴിയും ചവിട്ടും മതിയായിട്ടാ ഞാൻ പൂങ്കാവന സന്ദർശനം മതിയാക്കിയത്
എന്തിരാണെന്നറിയില്ല എനിക്കിപ്പോ ആ വഴി വരണം എന്ന് ഒട്ടും താല്പര്യം തോന്നുന്നില്ല അയ്യപ്പണ്ണാ...

എന്റെ നായരേ എനിക്ക് ഇരിക്കാൻ വേറേ സ്ഥലവും ഇല്ലാണ്ട് പോയി അല്ലെങ്കിൽ ഞാൻ എന്നേ ലിവിടം വിട്ടേനെ...........
വർത്താനം ഇത്രയും ആയപ്പോളേക്കും ടീവിയിൽ പുല്ലുമേട്ടിലെ മകര വിളക്ക് ദുരന്തം ആഘോഷിക്കുകയായിരുന്നു.

പെട്ടെന്നാണു വാർത്ത വായനക്കാരന്റെ ശബ്ദം ഉയർന്ന് കേട്ടത് .
ശബരിമലയിലെ ദുരന്തത്തിൽ അൽഭുതം...
ജനുവരി പതിനാലും, മകരം ഒന്നും ഒരുമിച്ചു വരുമ്പോൾ എല്ലാം ശബരിമലയിൽ അപകടം
നടന്നിട്ടുണ്ട്..........
ഉദാഹരണമായി വർഷങ്ങൾക്ക് മുൻപ് നടന്ന വെടിക്കെട്ട് അപകടവും
മണ്ണിടിച്ചിൽ അപകടവും ലോറി മറിഞ്ഞ അപകടവും ഒക്കെ നിരത്തുകയും ചെയ്തു.

ലിതു കേട്ട നായർ അയ്യപ്പനെ ഒന്നു സൂക്ഷിച്ചു നോക്കി നോട്ടത്തിന്റെ അർത്ഥം ലിതിൽ വല്ല വാസ്തവവും ഉണ്ടോ എന്നാണു....
അയ്യപ്പനും അല്പം തുറന്ന വായയോടെ ടീവിയിലെ വാർത്ത കേൾക്കുകയായിരുന്നു....

അല്ല അയ്യാപ്പാ ലിതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.???
എന്റെ പൊന്നു സഖാവേ ഞാൻ ആദ്യമായിട്ടാ ഈ കാര്യം കേൾക്കുന്നത് മുൻപും അപകടം
നടന്നിട്ടുണ്ടെങ്കിലും ലീ കാര്യം ഞാനും ശ്രദ്ധിച്ചിരുന്നില്ല....

ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം കിട്ടാൻ എന്താ അയ്യപ്പാ മാർഗ്ഗം.?

ഹാ നായരേ അതിനു പറ്റിയ ആൾ നിങ്ങടെ കസ്റ്റഡിയിൽ തന്നെ ഇല്ലേ.?
എന്റെ കസ്റ്റഡിയിലോ.??
ആന്നേ.. നിങ്ങടെ സ്വന്തം ദുശ്മൻ കാട്ടിലപ്പൂവൻ അണ്ണനോട് ചോദിച്ചാൽ ലിതിന്റെ
നിജസ്തിതി അറിയാമല്ലോ നായരേ....
ഹേയ് കാട്ടിലണ്ണനു ലത്രയ്ക്കൊക്കെ വകുപ്പുണ്ടോ.?
പിന്നില്ലേ പുള്ളിക്കാരൻ ആരാന്നാ സഖാവ് വിചാരിച്ചത്.
പുള്ളി അല്ലേ ഇപ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളൂടേയും ദൈവങ്ങളൂടേയും
ഒക്കെ ചരിത്രവും ഭൂമിശാസ്ത്രവും അവതാര രഹസ്സ്യങ്ങളും കൈകാര്യം ചെയ്യുന്നത്
പോരാത്തതിനു പുള്ളീക്കാരനു കേന്ദ്രത്തിലൊക്കെ നല്ല പിടിയുമല്ലേ........

ഹ ഹ അഹ് എന്റയ്യപ്പാ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് കോങ്രസ് അല്ലേ....
കാട്ടിലണ്ണൻ എണ്ണം പറഞ്ഞ സംഘിയും പിന്നെങ്ങിനെ ആണു കെന്ദ്രത്തിൽ പിടി ഉണ്ടാകുക....

ഡോ നായരേ .. താനുദ്ദേശിച്ച കേന്ദ്രം അല്ലാ ഞാൻ ഉദ്ദേശിച്ചത്.. ഞാനുദ്ദേശിച്ച കേന്ദ്രം ആർഷഭാരത
കേന്ദ്രം ആണു അതിന്റെ വല്ല്യ മുതലാളിയായ ഗോപാലക്രീഷ്ണൻ മാഷുമായിട്ടൊക്കെ അല്ലേ തന്റെ
ചെങ്ങാതിക്ക് ബന്ധം അപ്പോൾ ആവഴി ഒന്നു ശ്രമിച്ചാൽ ജനുവരി 14ന്റെ നിജസ്ഥിതി അറിയാം എന്നാ ഞാൻ പറഞ്ഞത്.......
വോ ലങ്ങിനെ.....

അതു പോകട്ടെ അയ്യപ്പാ താങ്കളൂടെ പൂങ്കാവനത്തിലേക്ക് വരുന്ന ഭക്തന്മാർക്ക് വേണ്ട സൌകര്യങ്ങൾ
ദേവസ്വം ബോർഡ് ഒരുക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ടല്ലോ അതിനെക്കുറിച്ചു താങ്കൾക്കെന്താ പറയാനുള്ളത്...?

എന്റെ നായരേ എന്റെ വെറും കാര്യസ്ഥന്മാർ മാത്രമല്ലേ ബോർഡുകാർ. അവർക്കെന്തു ചെയ്യാൻ കഴിയും പോരാത്തതിനു വനം പരിസ്ഥീതിയൊക്കെ കേന്ദ്ര ഗവണ്മെന്റിന്റെ കയ്യിലുമല്ലേ.
പൂങ്കാവനത്തിൽ എന്റെ പേരിൽ കരം തീർക്കുന്ന സ്ഥലമൊഴികെ മറ്റെവിടെ നിന്നെങ്കിലും ഒരു കരീല എങ്കിലും അനക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുമോ.??
പാവം ബോർഡുകാർ.. പിന്നെ എന്റെ സമ്പത്തിൽ നിന്നും അത്താഴപ്പട്ടിണിക്കാരായ
ദൈവങ്ങളേയും അമ്പലങ്ങളേയും പൂജാരിമാരേയും സംരക്ഷിക്കുന്ന പണി അവർ ഭംഗിയായി ചെയ്യുന്നുമുണ്ടല്ലോ.... അതിൽക്കൂടുതൽ അവർ എന്തു ചെയ്യാനാ....???
എന്നെ കാണാൻ ഭക്തർ വരേണ്ടത് കല്ലും മുള്ളൂം താണ്ടി കഷ്ടപ്പെട്ടിട്ടു തന്നെയാണു
അങ്ങിനെ വരാൻ കഴിയാത്തവർ എന്നെ കാണാൻ വരണ്ടാ......

സത്യത്തിൽ എന്നെ കാണാനെന്നും പരഞ്ഞു വരുന്ന ഈ വ്യാജ ഭക്തന്മാരെ ഇപ്പോൾ എനിക്ക് അറപ്പാണു. മദമാത്സര്യങ്ങൾ എന്റെ പൂങ്കാവനത്തിൽ വേണ്ടാ എന്നു ഞാൻ പറഞ്ഞതെങ്കിലും
ലിവർ മാനിക്കണ്ടേ... എന്തൊരു മത്സരമാണു നായരേ പൂങ്കാവനത്തിൽ ഈ ഭക്ത ശിരോമണീകൾ തമ്മിൽ.
മാലയിട്ടാൽ എല്ലാവരും അയ്യപ്പന്മാരാണെന്നാണല്ലോ വിശ്വാസം
എന്നാൽ പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ക്യൂ കളിൽ ഒന്നു നോക്കൂ തൊട്ടു മുന്നിൽ
നിൽക്കുന്ന അയ്യപ്പനെ എങ്ങിനെ എങ്കിലും ചവിട്ടി വീഴ്ത്തി മുന്നോട്ട് പോകാനുള്ള ആക്രാന്തം ആണു
ഓരോ ഭക്തന്മാർക്കും............. ഇതൊക്കെ കൊണ്ടാ ഞാൻ മണ്ഡലകാലത്തു പൂങ്കാവനം വിടുന്നത്....

എങ്കിലും ലിതിന്റെ ധാർമ്മിക ഉത്തരവാദിത്വം അയ്യപ്പനു തന്നെ അല്ലേ.??

എന്തു ധാർമ്മിക ഉത്തരവാദിത്വം.?
ഒരു ധാർമ്മികതയും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ പരസ്പരം ഉന്തിയും തള്ളിയും താഴെ വീണും ചവിട്ടേറ്റും മരിച്ചതിനും എനിക്കു ഉത്തരവാദിത്വമോ.???

അല്ല.. അങ്ങു വിചാരിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ....???

എന്റെ ശ്രീകോവിലിനു മുന്നിലെ അധാർമ്മികതകൾ ഒഴിവാക്കാൻ എനിക്കു സാധിക്കുന്നില്ല
പിന്നെ അല്ലെ പുൽമേട്ടിലെ അപകടം ഒഴിവാക്കൽ......
അപ്പോൾ അയ്യപ്പനു കഴിവൊന്നും ഇല്ലെന്നാണൊ.???

എന്തു കഴിവിനെക്കുറിച്ചാ നായർ പറയൂന്നത്.... എനിക്കുള്ള കഴിവ് ആണു എന്റെ ദർശനങ്ങൾ.
അതു മനസിലാക്കി ജീവിക്കൽ ആണു നിങ്ങളെപ്പോലെ ഉള്ള മനുഷ്യരുടെ കഴിവുകൾ.
നിങ്ങൾ മനുഷ്യർക്ക് കഴിവില്ലാതെ പോയതെങ്ങിനെ ആണു എന്റെ കഴിവില്ലായ്മ ആകുന്നത്.....?

എന്നാലും എന്റയ്യപ്പാ ഇതല്പം കടന്ന കയ്യായിപ്പോയില്ലേ..??

അതേ ഇത് കുറച്ചു കടന്ന കയ്യായിപ്പോയി സ്വന്തം സഹോദരന്മാരെ ചവിട്ടിക്കൊല്ലൽ
കടന്ന കൈ തന്നെ.... അതും എന്നെ കാണാൻ വരുന്നെന്നും പറഞ്ഞു വന്നിട്ട്....

എന്നാ പിന്നെ നായരേ ഞാൻ അങ്ങോട്ട് ചെല്ലട്ട്...
ഇനിയും പോകുന്ന വഴിക്ക് പലരേം കാണാനുണ്ട്... നട അടയ്ക്കുമ്പോളേക്ക് അങ്ങെത്തണം....
പറ്റിയാൽ അടുത്ത വൃശ്ചികം ഒന്നിനു വീണ്ടും കാണാം..............
യാത്ര പറഞ്ഞ് അയ്യപ്പൻ ഇറങ്ങിപ്പോയി....




(എഴുതാൻ കരുതി വച്ചിരുന്നത് പുൽമേട് ദുരന്തം കാരണം ഒഴിവാക്കി ഇങ്ങിനെ ആക്കി.......)
പുൽമേട്ടിൽ സഹ അയ്യപ്പന്മാരുടെ ചവിട്ടേറ്റ് മരിച്ച എല്ലാ അയ്യപ്പ ഭക്തർക്കും നിത്യ ശാന്തി നേരുന്നു....

No comments: