20 Jul 2009

തിരഞ്ഞെടുപ്പ് ബുദ്ധിപൂര്‍വ്വം ആകണം

ഗോപാലന്‍ നായര്‍ അതിരാവിലെ തന്നെ ജോലിക്കു പോയി
നേരം വെളുത്തപ്പോള്‍ മകളും സ്കൂളിലേക്കു പോയി
മകളെ സ്കൂള്‍ ബസ് കയറ്റിവിട്ടിട്ടു നായരുടെ ഭാര്യ വീട്ടിലേക്കു പോകാന്‍
തിരിഞ്ഞപ്പോള്‍ ആണു കണ്ടതു പുറത്തു നില്‍ക്കുന്ന ആല്‍മരത്തിന്റെ ചുവട്ടില്‍ മൂന്നു വ്രിദ്ധന്മാര്‍ ഇരിക്കുന്നതു ഉടനേ അവര്‍ അവിടേയ്ക്കു ചെന്നു
വ്രിദ്ധന്മാരോടു ചോദിച്ചു നിങ്ങളെ മുന്‍പു ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ എന്താ ഇവിടെ ഇരിക്കുന്നതെന്നു
ഉടനേ അവരില്‍ ഒരാള്‍ പറഞ്ഞു ഞങ്ങള്‍ സുഹ്രുത്തുക്കള്‍ ആണു ഞങ്ങള്‍ നാടോടികള്‍ ആണു വല്ലാതെ വിശക്കുന്നു എന്തെങ്കിലും കഴിക്കാന്‍ തരണം എന്നു
നായരുടെ ഭാര്യ പറഞ്ഞു നിങ്ങള്‍ വീട്ടിലേക്കു വരൂ രാവിലെ കാപ്പി തയ്യാറാക്കിയതു ഇരിപ്പുണ്ടു തരാം എന്നു
അപ്പോള്‍ ഒരു അപ്പൂപ്പന്‍ ചോദിച്ചു നിങ്ങളുടെ വീട്ടുകാരന്‍ വീട്ടില്‍ ഉണ്ടോ ?എന്നു
അപ്പോ നായരുടെ ഭാര്യ പറഞ്ഞു ഇല്ല അദ്ദേഹം അതിരാവിലെ തന്നെ ജോലിക്കു പോയി എന്നു
അപ്പോ ആ അപ്പൂപ്പന്‍ പറഞ്ഞു ഞങ്ങള്‍ വീട്ടുകാരന്‍ ഇല്ലാത്ത വീട്ടില്‍ നിന്നും ഞങ്ങള്‍ ഒന്നും കഴിക്കില്ല എന്നു
നായരുടെ ഭാര്യ പലതും പറഞ്ഞു നോക്കി പക്ഷെ അവര്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല അങ്ങിനെ നായരുടെ ഭാര്യ വീട്ടിലേക്കു പോയി
വൈകിട്ടു സ്കൂള്‍ വിട്ടു മകള്‍ വന്നു മകളെ കൂട്ടിവരാന്‍ വേണ്ടി നായരുടെ ഭാര്യ
പുറത്തു വന്നപ്പോഴും ആ അപ്പൂപ്പന്മാര്‍ അവിടെ തന്നെ ഇരിക്കുന്നതു കണ്ടു
സന്ധ്യയായി നായര്‍ ജോലിസ്ഥലത്തുനിന്നും തിരികെ എത്തി അപ്പോള്‍
ഭാര്യ രാവിലെ മുതല്‍ ഉള്ള കഥകള്‍ പറഞ്ഞു
ഗോപാലന്നായര്‍ക്കു കഥകെട്ടു വളരെ രസം തോന്നി നായര്‍ ഭാര്യയോടു പറഞ്ഞു
ഞാന്‍ കുളിച്ചു റഡിയാകുമ്പോളേക്കും നീ അവരെ വിളിക്കു ഇന്നു നമുക്കെല്ലാവര്‍ക്കും കൂടി ഭക്ഷണം കഴിക്കാം എന്നു എന്നിട്ടു നായര്‍ കുളിക്കാന്‍ പോയി നായരുടെ ഭാര്യ പുറത്തെത്തി നോക്കി അപ്പൂപ്പന്മാര്‍ അവിടെ തന്നെ ഉണ്ടു അവര്‍ അപ്പൂപ്പന്മാരുടെ അടുത്തെത്തി പറഞ്ഞു എന്റെ വീട്ടുകാരന്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടു നിങ്ങള്‍ വരൂ ഇന്നു നമുക്കൊരുമിച്ചു രാത്രിഭക്ഷണം കഴിക്കാം അദ്ദേഹം നിങ്ങളെ പ്രത്യേകം ക്ഷണിക്കാന്‍ പറഞ്ഞു എന്നു പറഞ്ഞു

അപ്പോള്‍ ഒരു അപ്പൂപ്പന്‍ പറഞ്ഞു ഞങ്ങള്‍ എല്ലാവരും വരില്ല ആരെങ്കിലും ഒരാളേ വരൂ ഞങ്ങള്‍ ഒരാള്‍ സമ്പത്താണു ഒരാള്‍ സ്നേഹമാണു
ഒരാള്‍ വിജയം ആണു ആരു വരണം എന്നു നായരോടു ചോദിച്ചു പറയൂ എന്നു
നായരുടെ ഭാര്യ വീട്ടിലെക്കു മടങ്ങി എന്നിട്ടു നായരോടു സംഭവിച്ചതു പറഞ്ഞു
ആരെ ആണു ക്ഷണിക്കണ്ടതു എന്നു ആലോചന തുടങ്ങി
നായര്‍ പറഞ്ഞു നമുക്കു സാമ്പത്തികം ആണു വേണ്ടതു അതു കൊണ്ടു സമ്പത്തിനെ ക്ഷണിക്കു എന്നു ഭാര്യ ഉടനെ അതിനെ എതിര്‍ത്തു
നമുക്കു വേണ്ടതു വിജയം ആണു ജീവിതത്തില്‍ ആവശ്യം വേണ്ടതു വിജയം ആണെന്നു വാദിച്ചു
ഈ വാദകോലാഹലം കേട്ടു തലപെരുത്ത നായരുടെ മകള്‍ പറഞ്ഞു
നമുക്കു സ്നേഹത്തിനെ വിളിക്കാം നമുക്കില്ലാത്തതും സ്നേഹം ആണു എന്നു
ഒരേ ഒരു മകളുടെ നിര്‍ബന്ധത്തിനു നായര്‍ വഴങ്ങി അങ്ങിനെ നായരുടെ ഭാര്യ പുറത്തു ചെന്നു അപ്പൂപ്പന്മാരോടു പറഞ്ഞു നിങ്ങളീല്‍ സ്നേഹം വീട്ടിലേക്കു വരൂ ഇന്നു ഞങ്ങളോടു കൂടെ താമസിക്കൂ എന്നു
എന്നിട്ടു അവര്‍ വീട്ടിലേക്കു പോയി കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഉണ്ടു
മൂന്നു അപ്പൂപ്പന്മാരും വാതില്‍ക്കല്‍ നില്‍ക്കുന്നു അല്‍ഭുതത്തോടെ അവര്‍ അപ്പൂപ്പന്മാരൊടു ചോദിച്ചു ഞങ്ങള്‍ സ്നേഹത്തിനെ മാത്രം അല്ലേ ക്ഷണിച്ചതു
നിങ്ങള്‍ മൂന്നുപേരും ഒരുമിച്ചു വന്നല്ലോ എന്താ അതിന്റെ രഹസ്സ്യം എന്നു
ഉടനേ സമ്പത്തു പറഞ്ഞു സ്നേഹത്തിന്റെ കൂടെ ആണു വിജയം വിജയത്തിന്റെ കൂടെ ആണു സമ്പത്തു നിങ്ങള്‍ സമ്പത്തിനേയോ വിജയത്തേയോ ആണു ക്ഷണിച്ചതെങ്കില്‍ ഞങ്ങള്‍ ഒരാളേ വരുമായിരുന്നുള്ളു
പക്ഷേ നിങ്ങള്‍ ക്ഷണിച്ചതു സ്നേഹത്തിനെ ആണു സ്നേഹം എവിടെ പോയാലും ഞങ്ങളും കൂടെപ്പോകും സ്നേഹത്തിനെ പിരിഞ്ഞു ഞങ്ങള്‍ക്കു നിലനില്പില്ല എന്നു
അപ്പോ ഒരു കാര്യം മനസിലായില്ലെ
സ്നേഹം ഉണ്ടെങ്കില്‍ വിജയവും
സമ്പത്തും കൂടെ ഉണ്ടാകും എന്നു
(ഇതും കളഞ്ഞു കിട്ടിയതു തന്നെ ആരുടേതാണെന്നു അറിയില്ല എന്നാലും കിട്ടിയതു നാലുപേരറിയട്ടെ എന്നു വച്ചു ഇവിടെ ഇട്ടു
പിന്നെ ഞാന്‍ വഴിതെറ്റിപോകുന്നതു കൊണ്ടാ എനിക്കിതൊക്കെ കിട്ടുന്നതെന്നും ചിലരുടെ കമെന്റില്‍ ദുസ്സൂചനയുണ്ടു അതു ചുമ്മാതാ ഞാന്‍ നേരായ വഴിയിലാ നടക്കുന്നതു പക്ഷെ നടക്കുമ്പോള്‍ കണ്ണുതുറന്നു നടക്കുന്നു എന്നുള്ള വെത്യാസം മാത്രം നമ്മള്‍ കണ്ടിട്ടും കാണാത്ത പല കാഴ്ചകളും നമ്മുടെ ജീവിതവഴിയില്‍ ഉണ്ടെന്നു മറക്കരുതു ഞാന്‍ കാണുന്ന നല്ല കാഴ്ചകള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു
എന്റേതല്ലെന്ന അറിയിപ്പോടെ തന്നെ )
വായിച്ചു വല്ലതും പറയണം എന്നു തോന്നുന്നു എങ്കില്‍
അവിടെ എവിടെ എങ്കിലും എഴുതിയേക്കുക
തെറി മാത്രം എഴുതരുതു അതു
പണി ആകും
....................

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യണം

ഗോപാലന്‍ നായര്‍ നാട്ടിലെ പ്രമാണിയാണു പണക്കാരന്‍ ആണു പലിശക്കാരന്‍ ആണു പലിശക്കാരന്‍ എന്നു പറഞ്ഞാല്‍ അറുത്ത കൈക്കു ഉപ്പുതേയ്ക്കാത്ത പലിശക്കാരന്‍ എന്നു നാട്ടു ഭാഷ...
നായര്‍ക്കും ഭാര്യയ്ക്കും കുട്ടികളോ കാര്യമായ ബന്ധുക്കളോ ഇല്ല എന്നാലും ഒരു
സഹായവും ആര്‍ക്കും ചെയ്യുകയും ഇല്ല .
അതു കാരണം നാട്ടില്‍ ആര്‍ക്കും നായരെ ഇഷ്ടവും അല്ല
അങ്ങിനെ കാലം കുറേ കഴിഞ്ഞപ്പോള്‍ നായര്‍ക്കു വയസ്സായി
വാര്‍ദ്ധക്യസഹജമായ രോഗങ്ങളും കൂട്ടിനെത്തി അപ്പോള്‍ നായര്‍ക്കു
വല്ലാത്ത വിഷമം തോന്നി താന്‍ ഇത്രയും വലിയ പ്രമാണിയും പണക്കാരനും
ഒക്കെആയിട്ടും നാട്ടുകാര്‍ക്കാര്‍ക്കും തന്നോടു ഒരു സ്നേഹവും ബഹുമാനവും ഒന്നുമില്ലല്ലോ എന്നു. അങ്ങിനെ നാട്ടുകാരുടെ സ്നേഹവും ബഹുമാനവും ഒക്കെ
സമ്പാദിക്കാന്‍ എന്താ മാര്‍ഗ്ഗം എന്നായി നായരുടെ ചിന്ത ഊണിലും ഉറക്കത്തിലും അവസാനം നായര്‍ക്കു മുന്നില്‍ ഒരു വഴി തെളിഞ്ഞു
തന്റെ സമ്പാദ്യം ഒക്കെ തന്റെ മരണ ശേഷം നാട്ടുകാര്‍ക്കു നല്‍കുക.
അടുത്ത ദിവസം നായര്‍ നാട്ടിലെ ചില സാംസ്കാരിക നായകരേയും
സ്ഥലത്തെ പ്രധാന പുലികളേയും ഒക്കെ വിളിച്ചു കൂട്ടി തന്റെ മനസിലുള്ള ആശയം പ്രഖ്യാപിച്ചു. കിം ഫലം ഫലം നാസ്തി....
നാട്ടുകാര്‍ക്കു ഒരു മാറ്റവും ഇല്ല പഴയപോലെ തന്നെ നായരോടു ഒരു സ്നേഹവും
ബഹുമാനവും കൂടിയില്ല അങ്ങിനെ ഇരിക്കെ നായര്‍ ഒരു മൈതാനത്തു കൂടി നടക്കുകയായിരുന്നു നല്ല വെയിലും ഉണ്ടു ക്ഷീണം മാറാനായി അടുത്തു കണ്ട ആലിന്റെ ചുവട്ടില്‍ അല്പം നേരം ഇരിക്കാം എന്നു തീരുമാനിച്ചു അങ്ങോട്ടു നടന്നു
അപ്പോള്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു പശുവും പന്നിയും നില്‍ക്കുന്നുണ്ടായിരുന്നു നായര്‍ ചെല്ലുമ്പോള്‍ പന്നി പശുവിനോടു തന്റെ
സങ്കടം പറയുകയായിരുന്നു. എന്റെ ചെങ്ങാതീ എന്നെ ആര്‍ക്കും ഇഷ്ടമല്ല
എല്ലാവരും എന്നെ ഓടിച്ചു വിടും പക്ഷേ ഞാന്‍ ചത്താല്‍ ഇവര്‍ക്കൊക്കെ എന്നെ ഇഷ്ടവും ആണു എന്റെ മാംസം ഇവര്‍ ഒട്ടും കളയാതെ അകത്താക്കുകയും ചെയ്യും എന്നാലോ ജീവിച്ചിരിക്കുമ്പോള്‍ എന്നെ ഒട്ടും ഇഷ്ടവും ഇല്ലതാനും.
അപ്പോ പശു പറഞ്ഞു നോക്കു ചെങ്ങാതീ എന്നെ എല്ലാവര്‍ക്കും ഇഷ്ടമാണു
എന്താ കാരണം എന്നറിയാമോ? ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഇഷ്ടമ്പോലെ പാലു നല്‍കുന്നു അതു അവര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നു
അവരുടെ നിത്യ ജീവിതത്തില്‍ ഞാന്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകം ആണു അതിനാല്‍ അവര്‍ എപ്പോഴും എന്നെ ഓര്‍ക്കുകയും സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നു
നീ മരിച്ചതിനു ശേഷം മാത്രമാണു അവര്‍ക്കുപകാരപ്പെടുന്നതു അതാണു നിന്നെ ആര്‍ക്കും ഇഷ്ടവും ബഹുമാനവും ഇല്ലാത്തതു എന്നു

ഇതെല്ലാം കേട്ട നായര്‍ ഒരു തീരുമാനത്തിലെത്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ സമ്പാദ്യം നാട്ടുകാര്‍ക്കു ഉപകാരപ്പെടണം എങ്കിലേ അവര്‍ക്കു തന്നോടു ഇഷ്ടം തോന്നൂ എന്നു അങ്ങിനെ നായര്‍ അന്നുമുതല്‍ നാട്ടിലെ പാവങ്ങള്‍ക്കൊക്കെ കയ്യയച്ചു സഹായങ്ങള്‍ ചെയ്യാന്‍ തുടങ്ങി
കുറേ കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ക്കു നായരേ കുറേശ്ശെ ഇഷ്ടമാകാന്‍ തുടങ്ങി
ഇന്നു നായര്‍ നാട്ടിലെ എല്ലാവരുടേയും ഇഷ്ട താരം ആണു
നായരാണു താരം
(ഇതും എന്റേതല്ല കളഞ്ഞു കിട്ടിയതു തന്നെ ആരുടേതാണെന്നു എനിക്കറിയുകയും ഇല്ല നിങ്ങള്‍ക്കു ഇതു വായിച്ചിട്ടു വല്ലതും പറയാനുണ്ടെങ്കില്‍
(തെറി പറയല്ലേ) പറഞ്ഞേക്കുക എന്നെ അല്ല ഈ കഥയെ പിന്നെ നായന്മാരെ കുറിച്ചു ഞാന്‍ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല അതു കൊണ്ടു റ്റീ ഡി ആര്‍ അണ്ണന്‍ എന്നോടു കോപിക്കണ്ടാ പണിക്കരുചേട്ടന്‍ വിശാലമനസ്കനാ
പശുവും പന്നിയും തമ്മിലുള്ള സംഭാഷണം നായര്‍ക്കെങ്ങിനെ മനസിലായി എന്ന കുന്ഷ്ട് ചോദ്യവുമായി ആരും വരണ്ടാ നായന്മാര്‍ക്കു അങ്ങിനെ ചില കഴിവൊക്കെയുണ്ട് എന്നു മനസിലാക്കുക ഇല്ലെങ്കില്‍ കൊള്ളാവുന്ന ഏതെങ്കിലും നായരോടു ചോദിക്കുക ഹ ഹ അഹ് അഹ്
)

അവനവന്‍ ഇരിക്കണ്ടിടത്തു അവനവന്‍ തന്നെ ഇരിക്കണം

ഗോപാലന്‍ നായര്‍ക്കു കുറച്ചു ദിവസമായി മനസിനു ഒരു സുഖവും ഇല്ല
കഷ്ടപ്പെട്ടു ജോലി ചെയ്തു വിട്ടുകാര്യങ്ങള്‍ ഒക്കെ നോക്കി നടത്തിയിട്ടും
ഭാര്യയ്ക്കു തന്നോടു ഒരു ബഹുമാനവും ഇല്ല എന്നു മാത്രമല്ല അവളാണു ഈ കുടുംബം നോക്കി നടത്തുന്നതു എന്നുള്ള ഒരു അഹങ്കാരഭാവവും ആണു
താനാണെങ്കില്‍ നേരം പുലരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഇരുട്ടു വീണിട്ടേ മടങ്ങിവരുന്നുള്ളു അവള്‍ ആണെങ്കിലോ ദിവസം മുഴുവന്‍ വീട്ടിലിരുന്നു സുഖിക്കുകയും അങ്ങിനെ ഓരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ ആണു ഗോപാലന്‍ നായര്‍ക്കു ഒരു ബുദ്ധി തോന്നിയതു തന്റെ കുടുംബ ദേവതയെ വിളിച്ചു ഒന്നു പ്രാര്‍ത്ഥിക്കാന്‍ പിന്നെ സമയം കളയാതെ അങ്ങിനെ ചെയ്യുകയും ചെയ്തു
തല്‍ക്കാലം ജോലിത്തിരക്കൊന്നും ഇല്ലാതിരുന്ന ഗോപാലന്നായരുടെ കുടുംബ ദേവത നായരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു നായരു പറഞ്ഞു ദേവതയോട്
എന്റെ പൊന്നുടയതേ ഞാന്‍ കിടന്നു കഷ്ടപ്പെട്ടു കാശുണ്ടാക്കിയാണു കുടുമ്പം പോറ്റുന്നതു എന്നാല്‍ ഇവള്‍ക്കതു ഒന്നും മനസിലാകുന്നുമില്ല അതിനാല്‍ ഒരു ദിവസത്തേയ്ക്കു എന്നെ അവളായും അവളെ ഞാനായും മാറ്റിത്തരണേ എന്നു ദേവത അങ്ങിനെ തന്നെ നടക്കട്ടെ എന്നു അനുഗ്രഹിക്കുകയും ചെയ്തു

അടുത്ത ദിവസം രാവിലെ നായര്‍ എണീറ്റ് നേരേ അടുക്കളയില്‍ പോയി ചായ ഇട്ടു ഭാര്യയെ വിളിച്ചുണര്‍ത്തി ചായ കൊടുത്തു എന്നിട്ടു ഭാര്യയ്ക്കു രാവിലത്തെ ദിനചര്യകള്‍ക്കു ഉള്ള ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു കൊടുത്തു
വേഗം അടുക്കളയില്‍ എത്തി ബ്രേയ്ക്ഫ് ഫാസ്റ്റും ഉണ്ടാക്കി ഉച്ചയ്ക്കലത്തേയ്ക്കു ഉള്ള ചോറും കറികളും ഒക്കെ തയ്യാറാക്കി അപ്പോഴേക്കും ഭാര്യ കുളികഴിഞ്ഞു വന്നു
വേഗം എത്തി ഭാര്യയുടെ വസ്ത്രങ്ങളും ചെരിപ്പും ഒക്കെ എടുത്തു കൊടുത്തു അതിനിടയ്ക്കു കുട്ടികളെ എഴുന്നേല്പിച്ചു അവരെ കുളിച്ചു റഡിയാകാന്‍ വിട്ടു
ഭാര്യയ്ക്കു കാപ്പിയും പലഹാരവും നല്‍കി ഓഫീസില്‍ കൊണ്ടുപോകണ്ട ബാഗ് റഡിയക്കി ചോറുപാത്രം ഒക്കെ വച്ചു ഭാര്യയെ ഓഫീസിലേക്കു യാത്രയാക്കി
തിരികെ വന്നപ്പോഴേക്കും കുട്ടികള്‍ കുളികഴിഞ്ഞു വന്നു അവരെ ഒരുക്കി അവര്‍ക്കും കാപ്പിയും പലഹാരങ്ങളും നല്‍കി അവ്ര്ക്കുള്ള ഉച്ചഭക്ഷണം പാത്രത്തില്‍ ആക്കി അതു സ്കൂള്‍ബാഗില്‍ വച്ചു അവരെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ടു
എന്നിട്ടു വന്നു ഒരു ഗ്ലാസ് ചായയും കുടിച്ചു നേരേ കരണ്ടുബില്ലടയ്ക്കാന്‍ പോയി
കരണ്ടുബില്ലടച്ചു വരുന്ന വഴി സൂപ്പര്‍മാര്‍ക്കെറ്റില്‍ കയറി അത്യാവശ്യം വേണ്ട സാധനങ്ങള്‍ മേടിച്ചു അവിടെ നിന്നും വീട്ടില്‍ എത്തി അലക്കാനുള്ള തുണികള്‍ അലക്കി അതു വിരിച്ചിട്ടു നേരേ അടുക്കളയില്‍ എത്തിയപ്പോള്‍ രാവിലത്തെ എച്ചില്‍ പാത്രങ്ങള്‍ വാഷ്ബേസിനില്‍ കിടക്കുന്നു അതു ഒക്കെ കഴുകി വച്ചു അല്പം ചോറും കഴിച്ചു ഒന്നു നടു നിവര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും
മഴ പെയ്യാന്‍ തുടങ്ങി ഓടിപ്പോയി ഉണങ്ങാനിട്ടിരുന്ന തുണികള്‍ വാരിക്കൊണ്ടുവന്നു മുറ്റത്തു കിടന്ന വിറകു പെറുക്കി സ്റ്റോറില്‍ ഇട്ടു അപ്പോഴേക്കും സമയം വൈകുന്നേരം 4 മണി ആയി സ്കൂള്‍ ബസ് എത്തി കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു അവര്‍ക്കു ചായയും പലഹാരങ്ങളും കൊടുത്തു എന്നിട്ടു തുണികള്‍ ഒക്കെ ഇസ്തിരിയിട്ടു വച്ചു അതു കഴിഞ്ഞു വയ്കുന്നേരത്തേയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ ചപ്പാത്തിക്കു മാവു കുഴച്ചു വച്ചു കറിക്കരിയാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടു നായരുടേ ഭാര്യ ഓഫീസില്‍ നിന്നും തിരികെ എത്തി
പെട്ടന്നു അവര്‍ക്കു ചായയും പലഹാരവും ഒക്കെ കൊടുത്തു കുളിക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ഒക്കെ ചെയ്തു കുട്ടികളേയും കുളിപ്പിച്ചു കുട്ടികള്‍ക്കു ഹോംവര്‍ക്കു ചെയ്യാന്‍ സഹായിച്ചു അതിഉനിടയ്ക്കു ചപ്പാത്തിയും കറിയും റെഡിയായി സമയം 9.30 പി എം അത്താഴം എല്ലാവര്‍ക്കും കൊടുത്തു കുട്ടികളെ ഉറങ്ങാന്‍ കിടത്തി വീണ്ടും അടുക്കളയില്‍ എത്തി പാത്രങ്ങള്‍ ഒക്കെ കഴുകി വച്ചു നടുവിനു വല്ലാത്ത ക്ഷീണം ഒന്നു കിടന്നാല്‍ മതി എന്നു പറഞ്ഞു ചെന്നു കിടന്നു ഉടനേ ഭാര്യ പതിവില്ലാത്ത ഒരു സ്നേഹവുമായി അടുത്തു കൂടി ഇഷ്ടമില്ലാഞ്ഞിട്ടും സഹകരിച്ചു പിന്നീടു എപ്പോഴോ ഒന്നുമയങ്ങി
രാവിലെ 5 മണിക്കു അലാറം അടിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നു
തലേ ദിവസത്തെ സംഭവങ്ങള്‍ ഒക്കെ മനസില്‍ കൂടി ഒന്നു കൂടി കടന്നു പോയി
വേഗം കുടുംബദേവതയെ മനസില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു
കൊച്ചുവെളുപ്പാങ്കാലത്തു വിളിച്ചുണര്‍ത്തിയതിലുള്ള ഈര്‍ഷ്യയോടെ ദേവത പ്രത്യക്ഷപ്പെട്ടു എന്തു വേണം എന്നു ചോദിച്ചു നായരു പറഞ്ഞു എന്റെ പൊന്നുടയതേ എന്നെ പഴയപോലെ ആക്കണം എനിക്കു എല്ലാം മനസിലായി എന്നു അപ്പോ ദേവത പറഞ്ഞു നായരേ നിനക്കു നല്ല ബുദ്ധി ഉണ്ടായി അതു നല്ല കാര്യം പക്ഷെ നല്ല ബുദ്ധിയുണ്ടാകാന്‍ താമസിച്ചു പോയില്ലെ ഇപ്പോ നീ ഒരു കൊച്ചിന്റെ അമ്മയാ ഇനി 10 മാസം കഴിയട്ടെ നിന്റെ പേറൊക്കെ കഴിഞ്ഞിട്ടു ഞാന്‍ നിന്നെ പഴയപോലെ ആക്കാം എന്നു
ഇപ്പോ നായരു വീട്ടില്‍ ഇരുപ്പാണു ഭാര്യ ആഫീസില്‍ പോകുന്നു കുടുംബം ഭങ്ങിയായി നോക്കുന്നു.................
(ഇങ്ങിനെ ഉള്ള നായന്മാര്‍ക്കു ഇതു ഒരു ഓര്‍മ്മ ആയിരിക്കട്ടെ)
(ഇതു എന്റേതല്ല ആരുടേതാന്നും എനിക്കറിയില്ല വായിച്ചിട്ട് ഇതിനെക്കുറിച്ചു വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ ഇവിടെ എഴുതിയേക്കുക ഇതും ഞാനും ആയി
ആടും ആടലോടകവുമായുള്ള ബന്ധമേ ഉള്ളു
)

നായര്‍ വീണ്ടും നായകന്‍ ആയി

അങ്ങിനെ തട്ടിയും മുട്ടിയും ഒക്കെ കാലം കഴിക്കുമ്പോള്‍ ആണു ഗോപാലന്‍നായര്‍ക്കൊരു ഉള്‍വിളി ഉണ്ടായതു
ഡല്‍ഹിയില്‍ ഒക്കെ ഒന്നു പോകണം എന്നു
നായരുടെ അളിയന്‍ ഡല്‍ഹിയില്‍ ഒരു പുലി ആണു കുടുംബസമേതം പുലി ഡല്‍ഹിയില്‍ കൂടിയിരിക്കുകയാണു നായര്‍ അളിയനെ വിളിച്ചു തന്റെ ആഗ്രഹം അറിയിച്ചു
തനിക്കും കുടുംബത്തിനും ഡല്‍ഹി ഒക്കെ കണാന്‍ മോഹം ഉണ്ട് അതു അളിയന്‍ സാധിച്ചു തരണം എന്നു
അളിയന്‍ സമ്മതിച്ചു ഇനി സമ്മതിച്ചില്ലെങ്കില്‍ നായര്‍ തന്റെ പെങ്ങളേയും മരുമക്കളേയും വഴിയാധാരം ആക്കുമോ എന്നുള്ള ഭയം കൊണ്ടാകണം അളിയന്‍ സമ്മതിച്ചതു ങ്ഹാ അതെന്തെങ്കിലും ആകട്ടെ അതു അവരുടെ കുടുംബപ്രശ്നമല്ലേ നമ്മള്‍ എന്തിനാ അതിലൊക്കെ തലയിടുന്നതു
നമുക്കു നായരുടെ ഡല്‍ഹി യാത്രയുടെ വിശേഷം അറിഞ്ഞാല്‍ പോരേ....

അങ്ങിനെ നായരും കുടുംബവും ഡല്‍ഹിയില്‍ എത്തി അളിയന്‍പുലിയും പുലിക്കുടുംബവും നായരേയും കുടുംബത്തേയും സന്തോഷത്തോടെ സ്വീകരിച്ചു
അടുത്തദിവസം അളിയന്‍പുലി ഇരതേടി യാത്രയായി നായര്‍ക്കു വീട്ടില്‍ കുത്തിയിരുന്നു ബോറടിച്ചു
നായര്‍ പുറത്തേക്കിറങ്ങി (കൂട്ടത്തില്‍ പറയട്ടെ നായര്‍ക്കു മാത്രുഭാഷ അല്ലാതെ മറ്റൊരു ഭാഷയും ദൈവം സഹായിച്ചു അറിയില്ല ) അങ്ങിനെ നടന്നു നടന്നു നായര്‍ ഒരു ഹോട്ടെലിനടുത്തെത്തി നല്ല വിശപ്പും ഉണ്ടു
അടിപൊളി ചിക്കന്‍ മുഗളായിയുടെ മസാലമണം നായരെ വല്ലാതെ ആകര്‍ഷിച്ചു നായര്‍ പതുക്കെ ഹോട്ടലിലേക്കു കയറി ഒരു മൂലയ്ക്കു സീറ്റ് പിടിച്ചു ഇനിയാണു പരീക്ഷണം ചിക്കന്‍ കറി വേണം എന്നു എങ്ങിനെ പറയും നായര്‍ വല്ലാത്ത ചിന്തയില്‍ ആയി പണ്ടു കേട്ടിട്ടുള്ള ഹിന്ദി വാക്കുകളില്‍ കോഴിയുടെ പേരു ഉണ്ടോ എന്നു ഓര്‍ത്തുനോക്കി ഇല്ല കോഴി മാത്രം ഇല്ല
അങ്ങിനെ ഇരിക്കുമ്പോള്‍ ആണു അടുത്ത സീറ്റില്‍ ഇരിക്കുന്നവന്‍ അണ്ഡയ്ക്കു ഓര്‍ഡെര്‍ ചെയ്തതു പെട്ടെന്നു നായര്‍ക്കോര്‍മ്മവന്നു അണ്ഡ എന്നു പറഞ്ഞാല്‍ മുട്ട ഹോ രക്ഷപെട്ടു ഇനി ഞാന്‍ ഒരു കലക്കു കലക്കും എന്നു സ്വയം പറഞിരിക്കുമ്പോള്‍ സപ്ലയര്‍ വന്നു ആപ്കോ ക്യാ ചാഹിയേ എന്നു ചോദിച്ചു
നായര്‍ ഒട്ടും കൂസാതെ ഓര്‍ഡെര്‍ നല്‍കി പൊറോട്ടാ അണ്ഡാക്കാമാതാകറി എന്നു സപ്ലയര്‍ക്കു കാര്യം മനസ്സിലായി അവന്‍ ഇതുപോലെ പല ജാതി ആളുകളെ കണ്ടിട്ടുണ്ടല്ലോ അവന്‍ വേഗം ചിക്കന്‍ മുഗളായിയും പൊറോട്ടയും കൊണ്ടുകൊടുത്തു നായരു വിശാലമായി കഴിച്ചു ബില്ലും കൊടുത്തു ഹോട്ടെലില്‍ നിന്നും പുറത്തിറങ്ങി കാഴ്ചകള്‍ കാണാന്‍ നടന്നു തുടങ്ങി
ദേവരുന്നു അടുത്ത കുരിശ് ഒരു സായിപ്പിന്റെ രൂപത്തില്‍ സായിപ്പു നായരെ തടഞ്ഞു നിര്‍ത്തി
ഇംഗ്ലീഷില്‍ ചോദിച്ചു പോസ്റ്റാഫീസ് എവിടെ ആണെന്നു നായര്‍ക്കു കാര്യം മനസിലായി പക്ഷേ
സായിപ്പിനു പോസ്റ്റാഫീസ് എവിടെ ആണെന്നു എങ്ങിനെ പറഞ്ഞു കൊടുക്കും നായര്‍ ആലോചന തുടങ്ങി നോക്കിയപ്പോ നായരു നില്‍ക്കുന്നിടത്തു നിന്നും മൂന്നാമത്തെ കെട്ടിടം ആണു പോസ്റ്റാഫ്ഫീസ്
നായര്‍ സായിപ്പിനോടു പറഞ്ഞു സീ സായിപ്പേ ദാറ്റ് പോസ്റ്റാഫീസ് ഈസ് നോട്ട് പോസ്റ്റാഫീസ്....
ദാറ്റ് ദാറ്റ് പോസ്റ്റാഫ്ഫീസ് ഈസ് നോട്ട് പോസ്റ്റാഫ്ഫീസ് ..... ദാറ്റ് ദാറ്റ് ദാറ്റ് പോസ്റ്റാഫീസ് ഈസ് പോസ്റ്റാഫീസ്
സായിപ്പിനും കാര്യം മനസിലായി സായിപ്പു നേരേ പോസ്റ്റാഫീസിലേക്കു പോയി
പിന്നെയും കാഴ്ചകള്‍ കണ്ടു നടന്ന നായര്‍ ചെന്നു കയറിയതു ഒരു ബീയര്‍പാര്‍ലറില്‍ ആണു
ഒരു ഒഴിഞ്ഞ കോണില്‍ ഇരുന്നു ഒരു ബീയറിനു ഓര്‍ഡെര്‍ കൊടുത്തു നായര്‍
നായര്‍ ബീയര്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുത്തന്‍ പണക്കാരന്‍ അവിടേയ്ക്കു വന്നു
അവിടെ കൂടിയിരിക്കുന്ന ആളുകളോടായി പറഞ്ഞു ആര്‍ക്കു സാധിക്കും 10 ബീയര്‍ ഒരുമിച്ചു കുടിക്കാന്‍
ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ 1000 രൂപാ സമ്മാനം എന്നു ആളുകള്‍ ഒന്നും മിണ്ടാതെ ഇരുന്നു ബീയര്‍ കുടിക്കുകതന്നെ ആരും പ്രതികരിച്ചില്ല ഈ സമയം നമ്മുടെ നായര്‍ പതുക്കെ കൌണ്ടറില്‍ ചെന്നു പൈസായും കൊടുത്തു ന്യൂട്ടറില്‍ പുറത്തേയ്ക്കു പോയി ഒരു അര മണിക്കൂര്‍ കഴിഞ്ഞു നായര്‍ വീണ്ടും അതേ പാര്‍ലറിലേക്കു തന്നെ വന്നു നേരേ ആപുത്തന്‍പണക്കാരനെ സമീപിച്ചു ചോദിച്ചു
താങ്കളുടെ പന്തയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നു അയാള്‍ പറഞ്ഞു ഉവ്വു പക്ഷെ 10 ബീയര്‍ നായരു കുടിച്ചില്ലെങ്കില്‍ 1000 രൂപാ തനിക്കു തരണം എന്നു നായര്‍ സമ്മതിച്ചു ആളുകള്‍ എല്ലാം നായരെ
തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി നായര്‍ ബീയര്‍ ഓരോന്നോരോന്നായി കുടിക്കാന്‍ തുടങ്ങി അങ്ങിനെ 10 ബീയറും നായര്‍ കുടിച്ചു തീര്‍ത്തു ആളുകള്‍ അല്‍ഭുതത്തോടെ നോക്കിയിരിക്കുകയാണു
നായര്‍ ജയിച്ചു പുതുപ്പണക്കാരന്‍ 1000 രൂപ നായര്‍ക്കു സമ്മാനം നല്‍കി എന്നിട്ടു നായരോടു ചോദിച്ചു
ഞാന്‍ ഈ പാര്‍ലറിലേക്കു കയറിവന്നപ്പോള്‍ നിങ്ങള്‍ ഇവിടെ ഇരുന്നു ബീയര്‍കഴിക്കുന്നുണ്ടായിരുന്നു
എന്റെ വെല്ലുവിളികേട്ടു നിങ്ങള്‍ ഒന്നും മിണ്ടാതെ പുറത്തേയ്ക്കു പോയി അരമണിക്കൂറിനു ശേഷം മടങ്ങിവന്നു എന്റെ വെല്ലുവിളി സ്വീകരിച്ചു നിങ്ങള്‍ ജയിക്കുകയും ചെയ്തു സന്തോഷം പക്ഷേ നിങ്ങള്‍ ആദ്യം ഒന്നും മിണ്ടാതെ പോയതെന്താണു എന്നു പറയാമോ എന്നു ചോദിച്ചു
നായര്‍ പറഞ്ഞു ശെരിയാണു നിങ്ങള്‍ വെല്ലുവിളി തുടങ്ങിയപ്പോ എനിക്കു അത്ര വിശ്വാസം പോരായിരുന്നു എന്നെക്കൊണ്ടു 10 ബീയര്‍ കുടിക്കാന്‍ കഴിയുമോന്നു എന്റെ സംശയം തീര്‍ക്കാന്‍ ഞാന്‍
അടുത്ത പാര്‍ലറില്‍ പോയി ഒന്നു പരീക്ഷിച്ചു നോക്കി അപ്പോ ശെരിയാകുന്നുണ്ടു അതാ പിന്നെ ഞാന്‍ വന്നു വെല്ലു വിളി സ്വീകരിച്ചതു ഞങ്ങള്‍ നായന്മാര്‍ അങ്ങിനെ ആണു എന്തു പരീക്ഷിച്ചു ഉറപ്പു വരുത്തിയിട്ടേ ചെയ്യുകയുള്ളു എന്നു പറഞ്ഞു
(അവിടെ ഉണ്ടായിരുന്ന എല്ലാവരും നായരുടെ കാലില്‍ വീണു ആശിര്‍വാദം തേടി എന്നു പിന്നാമ്പുറക്കഥ)
(ഇതും കളഞ്ഞു കിട്ടിയതാണു ആരുടേതാണെന്നു ഒരു പിടിയും ഇല്ല വായിച്ചിട്ടു മെനക്കെട്ട സമയം മുതലായെങ്കില്‍ വല്ലതും എഴുതിയേക്കുക താഴെ നായര്‍ വീണ്ടും വരും എന്ന ഭീഷണിയോടെ ...............)
)

നായരുടെ സന്ന്യാസജീവിതം

കുറച്ചു ദിവസങ്ങളായി ഗോപാലന്‍ നായരില്‍ ഒരു മാറ്റം കാണാന്‍ തുടങ്ങിയിട്ടു
രാവിലെ കുളിച്ചു കുറിയിട്ടു അമ്പലങ്ങള്‍ തോറും യാത്രയാണു ഇടയ്ക്കു ഭജനമിരുപ്പും ഉണ്ടു
കുറച്ചു നാളുകള്‍ക്കു മുന്നേ ഒരു സ്വാമിയെ കണ്ടപ്പോള്‍ തുടങ്ങി നായര്‍ക്കു ഒരു ഉള്‍ വിളി ഉണ്ടായി
ഭൌതിക ജീവിതത്തില്‍ ആകെ വിരക്തിയായി ഭാര്യയേയും മക്കളേയും ഒന്നും ഗൌനിക്കാതെ ആയി
എപ്പോഴും ഭക്തി ഗാനങ്ങള്‍ മൂളാന്‍ തുടങ്ങി ആകെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഗുരുവായൂരില്‍ തീര്‍ത്ഥാടനത്തിനു പോയ നായരെക്കുറിച്ചു
ഒരു വിവരവും തിരിച്ചു വന്നില്ലാ നാട്ടില്‍ കിംവദന്തികള്‍ അഴിഞ്ഞാടാന്‍ തുടങ്ങി നായരെ ആരോതട്ടിക്കൊണ്ടു പോയി എന്നും അതല്ലാ നായര്‍ ആരെയൊ തട്ടിക്കൊണ്ടു പോയതാണെന്നും മറ്റും

സത്യത്തില്‍ സംഭവിച്ചതു നായര്‍ ഗുരുവായൂരില്‍ വച്ചു ഒരു സന്ന്യാസിയെകണ്ടു തന്റെ അവസാനത്തെ ആഗ്രഹം അറിയിച്ചു തനിക്കും സന്ന്യാസി ആകണം അതിനുള്ള വഴി പറഞ്ഞു തരണം എന്നു ഗുരുവായൂരിലെ സന്ന്യാസി പറഞ്ഞു അതിനു ഹിമാലയത്തില്‍ പോയി തപസ്സുചെയ്യണം എന്നു മാത്രമല്ല ഹിമാലയത്തിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തു

കേട്ട പാതി കേള്‍ക്കാത്ത പാതി നായര്‍ ഹിമാലയത്തിലേക്കു വണ്ടി വിട്ടു ഹിമാലയത്തില്‍ ചെന്നു ഒരു സന്ന്യാസിക്കു ശിഷ്യനായി സന്ന്യാസം സ്വീകരിച്ചു ധ്യാനവും ജപവും പൂജയും മന്ത്രവും ഒക്കെ ആയി കാലം കുറേ ഒലിച്ചു പോയി നായര്‍ ഒരു ഒത്ത സന്ന്യാസി ആയി എന്നുമാത്രമല്ല നായര്‍ സന്ന്യാസിക്കു സ്വന്തമായി ഒരു ആശ്രമവും ഒരു ശിഷ്യനും ഉണ്ടു ഇപ്പോള്‍ അങ്ങിനെ ഇരിക്കെ ക്ഷണിക്കാത്ത വിരുന്നുകാരനായി ഒരു എലി ആശ്രമത്തില്‍ കടന്നു കൂടി ആശ്രമം കയ്യേറിയ എലി ചുമ്മാതെ ഇരുന്നില്ലാ നായര്‍ സ്വാമിയുടെ സ്പെയര്‍ കൌപീനം കരണ്ടു നായര്‍ ശിഷ്യന്റെ മുന്നില്‍ പരാതി ഉന്നയിച്ചു ഈ എലിയെ എങ്ങിനെ എങ്കിലും ഒഴിവാക്കണം എന്നു

ശിഷ്യന്‍ ആളു ബുദ്ധിജീവിയാണു എലിയെ ഓടിക്കാന്‍ ഏറ്റവും നല്ല വഴി പൂച്ചയെ വളര്‍ത്തുന്നതാണു എന്നു ശിഷ്യന്‍ നായര്‍ സ്വാമിയെ ധരിപ്പിച്ചു എങ്കില്‍ എവിടെ നിന്നെങ്കിലും ഉടനടി ഒരു പൂച്ചയെ ആശ്രമത്തില്‍ എത്തിക്കാന്‍ നായര്‍സ്വാമി ശിഷ്യനു നിര്‍ദ്ദേശം കൊടുത്തു
ശിഷ്യന്‍ ആരാ മോന്‍ അടുത്ത ദിവസം രാവിലെ പൂച്ചയുമായി ആശ്രമത്തില്‍ ഹാജര്‍ വച്ചു
നായര്‍സ്വാമിക്കു സന്തോഷമായി ശിഷ്യന്‍ എന്നാല്‍ ഇവന്‍ തന്നെ
എന്തിനു ഏറെ പറയണം പൂച്ച വന്നതോടെ എലി പോയ വഴിക്കു പുല്ലു പോയിട്ടു ഒരു കഞ്ചാവു പോലും മുളച്ചിട്ടില്ലാ ഇതു വരെ പക്ഷേ നായര്‍ സ്വാമിയുടെ പ്രശ്നം അവിടെ തിര്‍ന്നില്ലാ
രാത്രിയായപ്പോഴേക്കും പൂച്ച നിലവിളിയോടെ നിലവിളി നായര്‍ ശിഷ്യനെ വിളിച്ചു ഈ പൂച്ച എന്താ ഇങ്ങിനെ കിടന്നു കരയുന്നതു എന്നു ചോദിച്ചു ശിഷ്യന്‍ പറഞ്ഞു സ്വാമീ പൂച്ചയ്ക്കു വിശക്കുന്നുണ്ടാകും അതിനു പാലു കൊടുക്കണം എന്നു ഇടയ്ക്കു സ്വാമിയെ കാണാന്‍ വരുന്ന ഭക്തര്‍ കൊടുക്കുന്ന ചില്ലറ ഉള്‍ലതു കൊണ്ടു സ്വാമിയുടെ സാമ്പത്തിക നിലയില്‍ വലിയ മാന്ദ്യം ഉണ്ടായിരുന്നില്ലാ സ്വാമി ശിഷ്യനെ പണവും കൊടുത്തു പാല്‍ വാങ്ങാന്‍ വിട്ടു

കുറച്ചു ദിവസങ്ങള്‍ ഇങ്ങിനെ കഴിഞ്ഞപ്പോള്‍ നായര്‍സ്വാമിയുടെ സാമ്പത്തിക നില പരുങ്ങലിലായി പൂച്ചയ്ക്കു പാലുകൊടുത്തില്ലെങ്കില്‍ പൂച്ച നിലവിളിച്ചു ബഹളം ഉണ്ടാക്കും സ്വാമിയുടെ ധ്യാനവും ജപവും ഒക്കെ തടസപ്പെടും പൂച്ചയെ ഉപേക്ഷിച്ചാല്‍ എലി വരും നായര്‍ സ്വാമി ധര്‍മ്മസങ്കടത്തിലായി വീണ്ടും ശിഷ്യനെ അഭയം പ്രാപിച്ചു ശിഷ്യന്‍ തന്റെ അപാരമായ ബുദ്ധിസാമര്‍ഥ്യം ഉപയോഗിച്ചു ഗുരുവിനു അടുത്ത വഴി പറഞ്ഞു കൊടുത്തു
നമുക്കു എന്തു കൊണ്ടു ഒരു പശുവിനെ വളര്‍ത്തിക്കൂടാ സ്വന്തമായി പശു ഉണ്ടെങ്കില്‍
പൂച്ചയ്ക്കും പൂജയ്ക്കും ആവശ്യമായ പാല്‍ ആശ്രമത്തില്‍ തന്നെ കിട്ടും പൈസാ മുടക്കും ഇല്ലാ
നായര്‍ സ്വാമിക്കു ആ ആശയം നന്നായി ബോധിച്ചു നായര്‍ ശിഷ്യനെ ഒരു നല്ല പശുവിനെ നോക്കി മേടിക്കാന്‍ ഏല്പിച്ചു
അടുത്ത ദിവസം രാവിലെ ശിഷ്യന്‍ ഒരു നല്ല പശുവുമായി ആശ്രമത്തില്‍ ഹാജര്‍ വച്ചു
നായര്‍ സ്വാമി രാവിലെ കണി കണ്ടതു പശുവിന്റെ കയറും പിടിച്ചു നില്‍ക്കുന്ന ശിഷ്യനെ ആണു
നായര്‍ക്കു സന്തോഷം കൊണ്ടു ഇരിക്കാന്‍ മേലാതായി ഇനി പണം ചിലവാകില്ലല്ലോ എന്ന ചിന്ത നായരെ ആനന്ദസാഗരത്തില്‍ മുക്കിക്കൊന്നു
എലി ശല്യം പോയി പൂച്ചയ്ക്കു പാലും കിട്ടി ആനന്ദലബ്ദിക്കിനി എന്തു വേണം

എന്തിനേറെ പറയണം ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നായരുടെ ആനന്ദലബ്ദി കാലിയായി പശുപരിപാലനം നടത്തി നായരും ശിഷ്യനും കുഴഞ്ഞു പശുവിനെ കുളിപ്പിക്കണം പുല്ലു പറിക്കണം സമയാസമയം പാല്‍ കറക്കണം ഇമ്മാതിരി പരിപാടികള്‍ കാരണം നായരുടെ ധ്യാനവും പൂജയും ഒക്കെ ഒരു വഴി ആയി നായര്‍ വീണ്ടും ശിഷ്യന്റെ അടുത്തു പരാതിയുമായി എത്തി
ഗോമാതാവിനെ പരിപാലിക്കാന്‍ പോയാല്‍ തന്റെ സന്ന്യാസം ഒരു വഴി ആകും എന്നു പറഞ്ഞു
ശിഷ്യന്‍ വീണ്ടും നായരെ രക്ഷിക്കാന്‍ അടുത്ത പരിപാടി ആസൂത്രണം ചെയ്തു

ഹിമാലയത്തിന്റെ താഴ്വരകളില്‍ ആടു മേയ്ച്ചും അടുക്കളപ്പണി ചെയ്തും ജീവിക്കുന്ന ഹിമാലയന്‍ ജാനകിയെ സ്വാമിയുടെ മുന്നില്‍ ഹാജരാക്കി പശുവിന്റേയും സ്വാമിയുടേയും കാര്യം ജാനകി ഏറ്റു എന്നു സ്വാമിയോടു സ്വന്തം തലയില്‍ അടിച്ചു ജാനകി ഏറ്റു
ജാനകിയുടെ ജോലിയോടുള്ള ആത്മാര്‍ഥത നായരെ വല്ലാതെ ആകര്‍ഷിച്ചു
നായര്‍ക്കു ജാനകിയോടു ഒരു ഇതു തോന്നി നായര്‍ ജാനകിയോടു കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി എന്തിനു ഏറെ പറയണം ദിവസങ്ങള്‍ക്കുള്ളില്‍ നായരുടെ ശിഷ്യന്‍ ആശ്രമത്തില്‍ നിന്നും ഔട്ടായി നായരും പൂച്ചയും പശുവും ജാനകിയും മാത്രമായി ആശ്രമത്തില്‍
അങ്ങിനെ ഇരിക്കെ നായര്‍ക്കു വീണ്ടും ഉറക്കത്തില്‍ ഒരു വെളിപാടുണ്ടായി
നാട്ടിലെ കെട്ടിയോളും കുട്ടികളും നായരുടെ സ്വപ്നത്തില്‍ വന്നു

ഉറക്കം വരാത്ത ഒരു രാത്രി വെളുക്കുമ്പോള്‍ നായര്‍ ഹിമാലയത്തില്‍ നിന്നും വണ്ടി വിട്ടു
ആശ്രമത്തിലെ പൂച്ചയും പശുവും ജാനകിയും അറിയാതെ
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നായര്‍ സ്വന്തം കുടുംബത്തില്‍ അവതരിച്ചു
പഴയതിലും കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ
ഇപ്പോള്‍ നായര്‍ക്കു സ്വാമിമാരെന്നു കേട്ടാല്‍
അപ്പോ കലിപ്പു വരും,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


(ഇതും വഴിയില്‍ നിന്നും കിട്ടിയതാ കിട്ടിയ രൂപം ഇതല്ലാ എന്റെ കൈക്രീയ ഇതില്‍ ഉണ്ടു അതു ഇക്കഥയെ നശിപ്പിച്ചു എന്നു എനിക്കു തോന്നുന്നു എന്തായാലും വായിച്ച നിങ്ങള്‍ക്കു തോന്നിയതു താഴെ എഴുതുക തെറി എഴുതണം എങ്കില്‍ എന്റെ പേജില്‍ എഴുതുക )