13 Jan 2011

നായരുടെ അയ്യപ്പ ദർശനം

അതേ നാളെ വൃശ്ചികം ഒന്നാണു നിങ്ങടെ ഈ വേണ്ടാത്ത പണിയൊക്കെ നാളെ മുതലെങ്കിലും ഒന്നു നിർത്തണം..
ടെറസിലിരുന്നു റൊമണോവ് വോട്കയിൽ ചെറുനാരങ്ങാ പിഴിഞ്ഞ് വറുത്ത മത്തിയും കൂട്ടി
പതിവടിക്കുന്ന നായർ കേൾക്കാൻ വേണ്ടി പൊണ്ടാട്ടി വിളിച്ചു പറഞ്ഞു.
പോയിപ്പണി നോക്കെടി എന്റെ കാര്യം നോക്കാൻ എനിക്കറിയാം നീ നിന്റെ കാര്യം നോക്ക് എന്നു മനസിലും
ഉവ്വ് ശരിയെന്ന് താഴെ കേൾക്കത്തക്ക രീതിയിലും വിദഗ്ദമായി പറഞ്ഞിട്ട് നായർ വീണ്ടും
പണിയിൽ മുഴുകി.. ഇടയ്ക്ക് ചെറുനാരങ്ങയും അച്ചാറും ഒക്കെ കൊണ്ട് പൊണ്ടാട്ടി ടെറസിൽ
വന്നു പോയപ്പോഴും മേൽ‌പ്പറഞ്ഞ ഡയലോഗ് വള്ളി പുള്ളി വിടാതെ ആവർത്തിക്കപ്പെട്ടു.

ഒറ്റയ്ക്കിരുന്നു മദ്യപിക്കരുതെന്നു കാർന്നോന്മാർ പറഞ്ഞിട്ടുള്ളത് പുശ്ചിച്ചു തള്ളി ശീലമാക്കിയ
നായർ ഒരു ഫുൾ ബോട്ടിൽ വോഡ്കയുടെ മുക്കാലും ഒറ്റയ്ക്കിരുന്നടിച്ചു കോഞ്ഞ്യാക്കായി..
ഒടുക്കം നായരുടെ വകയായി ഇടയ്ക്കിടയ്ക്ക് കേട്ടുകൊണ്ടിരുന്ന കാട്ടാക്കടയുടേയും
മധുസൂദനൻ നായർ സാറിന്റേയും വരികൾ കേൾക്കാതായപ്പോൾ വാമഭാഗം
രംഗനിരീക്ഷണത്തിനെത്തി. നോക്കിയപ്പോ കണ്ടത് കാൽക്കുപ്പി ബാക്കി വച്ചു
ആകാശത്തേക്ക് നോക്കി നാലു കാലും പറിച്ചു കിടന്നു കൂർക്കം വലിക്കുന്ന കണവനെയാണു.
കണവൻ മഞ്ഞു കൊണ്ട് ജലദോഷം വരുത്തണ്ടാ എന്നു കരുതി മനൈവി
ഒരു ബഡ്ഷീറ്റ് കൊണ്ടുവന്നു കണവനെ മൂടിയിട്ടു ... (സത്യത്തിൽ നായരെ എടുത്തു ബെഡ് റൂമിൽ കൊണ്ടിട്ടാൽ അവിടെ വാളുവച്ചു കൊളമാക്കി തനിക്കു പണിയാക്കും എന്നു കരുതി
ബുദ്ധിപൂർവ്വം നടത്തിയ ഒരു നീക്കം ആയിരുന്നു ലത്.50:50 സംവരണത്തിന്റെ ഗുണം)
പക്ഷേ ആ വൃശ്ചികക്കുളിരും മഞ്ഞും കൊണ്ട് കിടന്ന നായർ ഒരു മധുരമനോജ്ഞ
സ്വപ്നലോകത്തേക്കാണെത്തിയത്......
ആ സ്വപ്നം ലങ്ങിനെ ആയിരുന്നു.........................
****************************************************************
നേരം വെളുത്ത് പൊങ്ങാത്ത തലയും പൊക്കി നായർ ഉമ്മിറത്തെത്തി
പത്രക്കാരൻ പാക്കരണ്ണൻ എറിഞ്ഞിട്ടു തന്ന പത്രവും എടുത്ത് ലോകവാർത്തയും
രാജ്യവാർത്തയും പ്രാദേശിക വാർത്തയും ഒക്കെ അറിഞ്ഞു അപ്ഡേറ്റാകാനുള്ള
പുറപ്പാടിനിടയിൽ(ഹാങ്ങോവർ മാറ്റാനുള്ള തരികിട) തനിക്കു പതിവുള്ള സ്മാൾ മോണിങ്ങിനായി കെട്ടിയോളെ വിളിച്ച്
ഓർഡറും കൊടുത്തിരിക്കുമ്പോൾ ആരോ ഗേറ്റ് തുറക്കുന്ന സൌണ്ട് കേട്ട് നോക്കിയപ്പോൾ
എവിടെയോ കണ്ടു മറന്ന ഒരാൾ പടികയറി വന്ന് ഉമ്മിറത്തിന്റെ അരമതിലിൽ
ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു എന്താ സംഭവിച്ചതെന്നു നായർക്ക് ഒന്നു മനസിലായി വരുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോഴേക്ക് മനൈവി മോണിങ്ങ് സ്മാളുമായി രംഗത്തവതരിക്കുകയും ചെയ്തു രംഗത്തവതരിച്ച വാമഭാഗത്തിനു പെട്ടെന്ന്
ഭാവപ്പകർച്ചയുണ്ടായി അരമതിലിലിരിക്കുന്ന അപരിചിതനെ കണ്ടപ്പോൾ.
നായരെ ദഹിപ്പിക്കുന്ന ഒരു നോട്ടമയച്ച് കൊണ്ടുവന്ന ഗ്ലാസ് ടീപ്പോയിൽ വച്ചു(എറിഞ്ഞു)
ഭൂമിയും കുലുക്കി അകത്തേയ്ക്ക് പോകുമ്പോൾ പിന്നിൽ നിന്നും അതിഥി വിളിച്ചു ചോദിച്ചു
ചേച്ചിയെ നായർക്ക് മാത്രമേയുള്ളോ എനിക്കില്ലേയെന്ന്..
നായർ ആകെ കൺഫ്യൂഷനിൽ ആയി ഇത്ര സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന
ഈ അതിഥിയാരാണെന്ന് നായരെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
നായരുടെ കണ്ണുകളിലെ സംശയം കണ്ടിട്ട് അതിഥി ചോദിച്ചു നായർക്കെന്നെ
മനസിലായില്ലെന്നു തോന്നുന്നു.?
നായർ സ്വതവേയുള്ള ഉരുണ്ടുകളി പുറത്തെടുത്തു ഹേയ് അങ്ങിനെ ഒന്നുമില്ല...

എന്നാൽ പറ നായരേ ഞാൻ ആരാന്നു നായരുടെ ഓർമ്മശക്തി എത്രയുണ്ടെന്നു കാണട്ടെ.

നായർ കൂലങ്കുഷമായി ചിന്തിക്കാൻ തുടങ്ങി ഈ മുഖം എങ്കയോ പാർത്തിരിക്കേൻ
ആനാ.. യെങ്കേ.??? ഒരു പുടിയും കിട്ടിണില്ലല്ലോ എന്റെ സവരിമല മുരുഹാ,,,,,,,,,,,,,,,,

ഹ ഹ അഹ് നായരെ താൻ എന്നെ കണ്ടെത്താനുള്ള വഴിയിൽ തന്നെയാ....
നായരൂടെ മനസ് വായിച്ചെന്നോണം അതിഥി പറഞ്ഞു.
എന്നിട്ടും നായർക്കൊരു ഗ്ലൂവും കിട്ടിയില്ല ഒടുക്കം നായർ തോല്വി സമ്മതിച്ചു.

ഹാ നായരേ ഇതു ഞാനാ അയ്യപ്പൻ.,,...
അയ്യപ്പനോ... കവി അയ്യപ്പൻ മരിച്ചല്ലോ. പിന്നെയുള്ള ഒരയ്യപ്പൻ
കന്നുപൂട്ടുകാരൻ അയ്യപ്പനാണു, ആ അയ്യ്യപ്പനല്ല ഈ അയ്യപ്പൻ
പിന്നെ ഇതേതയ്യപ്പനാ.???

അതേ നായരേ ഞാനും അയ്യപ്പനാ എസ് അയ്യപ്പൻ. അതിഥി പിന്നെയും ഗ്ലൂ തന്നു.
എന്നിട്ടും നായർക്ക് ആളെ പുടികിട്ടിയില്ല....

എന്റെ നായരേ ഞാനാ ശരിക്കും അയ്യപ്പൻ ശബരിമല അയ്യപ്പൻ

ഭഗവാനേ ശബരിമല അയ്യപ്പനോ.???

അതേ നായരേ ഞാൻ തന്നെ താനൊന്നും ഇപ്പോൾ
ആവഴിക്ക് ഇറങ്ങാറില്ലല്ലോ അപ്പോൾ തന്നെ ഒന്നു കണ്ടുകളയാം എന്നു കരുതി ഇറങ്ങിയതാ
ഈ വഴിക്ക്.....
എന്റെ പൊന്നയ്യപ്പാ ഞാൻ മനപ്പൂർവ്വം ആ വഴിക്കിറങ്ങാത്തതല്ല
പണ്ടൊക്കെ പൂങ്കാവനത്തിലെക്ക് വരുന്നത് ഒരുല്ലാസ യാത്രയായിരുന്നു.
ഇപ്പോ പൂങ്കാവനം എന്നു കേട്ടാൽ അപ്പോൾ ഓക്കാനം വരും എന്തിനാ
നാട്ടുകാരെക്കൊണ്ട് വേണ്ടാത്തതു പറയിപ്പിക്കുന്നതെന്നു കരുതി വരവ് ഞാനങ്ങു
നിർത്തിയതാ .. അല്ലെങ്കിൽ തന്നെ എനിക്കു ഇപ്പോഴേ ഒരു പേരുണ്ട് കുടിച്ചുകുന്തം
മറിഞ്ഞു വാളു വച്ചു നടക്കുന്നവനെന്ന്....
ഇനിപ്പോ അങ്ങോട്ട് വന്നു തമിഴന്മാരും തെലുങ്കന്മാരും കാടുമുഴുവൻ തൂറി നാറ്റി വച്ചിരിക്കുന്നതിൽ ചവിട്ടി മനം മടുത്ത് എങ്ങാനും ശർദ്ധിച്ചാൽ ലവന്മാർപറഞ്ഞുണ്ടാക്കും
ഞാൻ വൃതം മുടക്കി പത്തനം തിട്ടയിൽ നിന്നും പട്ടയടിച്ചു കിറുങ്ങിയാ പമ്പ കടന്നതെന്ന്
എന്തിനാ ഞാൻ വേണ്ടാത്ത പേരുദോഷം വരുത്തി വയ്ക്കുന്നത്. അതുകൊണ്ടാ ആ വഴിക്കിറങ്ങാത്തത്...
ആട്ടേ നാളെ ഒന്നാം തീയ്യതിയായിട്ട് അയ്യപ്പനെന്താ നടയിറങ്ങിയത്.???

എന്റെ പൊന്നു നായരേ താൻ അങ്ങോട്ട് വരാതിരിക്കാനുള്ളാ കാരണമാ ഞാനിങ്ങോട്ടിറങ്ങാനുമുള്ളത്.. പണ്ടു പന്തളരാജാവിനു വേണ്ടി കുറേ ആളുകളെ
യുദ്ധത്തിൽ കൊന്നൊടുക്കി അവസാനം മനം മടുത്ത് ആണല്ലോ ഞാൻ ശബരിമലയ്ക്ക്
കുടിയേറിയത് അക്കാലത്ത് അവിടെ കാട്ടു മൃഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു പക്ഷേ
അന്നു പന്തള രാജാവിനു എന്നെക്കാണാനുള്ള ആഗ്രഹം മാനിച്ചു ഞാൻ അവകാശം കൊടുത്തു വർഷത്തിലൊരിക്കൽ അദ്ദേഹത്തിനു പൂങ്കാവനത്തിലെക്ക് വരാൻ.
എന്നാൽ പിന്നെപ്പിന്നെ പന്തളത്തെ ആബാലവൃദ്ധം ജനങ്ങളും
പിന്നെ പിന്നെ അയൽ ദേശത്തെ ജനങ്ങളും വരാൻ തൂടങ്ങി
അന്ന്നൊന്നും എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
എന്നാൽ കാലം പോകപ്പോകെ പാണ്ടികളും തെലുങ്കന്മാരും
കന്നടക്കാരും ഒക്കെ വരാൻ തുടങ്ങി അപ്പോഴും വല്ല്യ ബുദ്ധിമുട്ടില്ലായിരുന്നു
എന്നാൽ കഴിഞ്ഞ കുറേക്കാലമായി ലവന്മാർ കൂട്ടത്തോടെ വന്നു എന്റെ
പൂങ്കാവനം തൂറി നാറ്റാൻ തുടങ്ങി എനിക്കു അവിടെ ഇരിക്കാൻ പറ്റാണ്ടായി
നാറ്റം കാരണം എന്റെ സഹജീവികൾ ആയിരുന്ന വന്യജീവികളൊക്കെ
പൂങ്കാവന്ം ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു കള്ളവാറ്റുകാരും മാംസക്കച്ചവടക്കാരും
പമ്പയിൽ വരെ വേരുറപ്പിച്ചു കഴിഞ്ഞു പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരേയും
കൊണ്ട് സന്നിധാ‍ാനം പോലും നിറഞ്ഞു കഴിഞ്ഞു.......
ഇനി മണ്ഡലകാലത്ത് എനിക്കവിടെ ഇരിക്കാൻ കഴിയില്ല നായരേ അതുകൊണ്ട്
ഇനീയുള്ള കൊല്ലങ്ങളിൽ മണ്ഡലകാലത്ത് ഞാൻ എന്റെ പഴയ പരിചയക്കാരായ നിങ്ങളെഒക്കെ കാണാനായി പടീയിറക്കം നടത്തുകയാണു...
തുലാം 30നു ഞാൻ പടിയിറങ്ങും മകരവിളക്കും(ലത് നിങ്ങൾ സംശയിക്കുമ്പോലെ എന്റെ തലയിൽ കെട്ടി വച്ചതാണുനായരേ) കഴിഞ്ഞു പൂങ്കാവനം ഒന്നു ശാന്തവും ശുദ്ധവും ആയെങ്കിലേ ഞാൻ പടികയറൂ.... അതു വരെ ഇവിടെയൊക്കെ കാണും ഞാൻ...


ഇത്രയും കേട്ട നായർക്ക് പണ്ടുതൊട്ടേ മനസിൽ ഉണ്ടായിരുന്ന ഒരു സംശയം
കെട്ടു പൊട്ടിച്ചു പുറത്തു ചാടി.
അല്ല സ്വാമീ സത്യത്തിൽ അങ്ങാരാണു.????
ഇതു കേട്ട അയ്യ്യപ്പൻസ് ഒരു നിമിഷം കണ്ണടച്ച് നിശ്ശ്ശബ്ധനായിരുന്നു
പിന്നെ കണ്ണു തുറന്നു തുറന്ന കണ്ണിൽ അഗ്നിയെരിയുന്നുണ്ടായിരുന്നു...
നായരെ ദഹിപ്പിക്കുംവണ്ണം ഒരു നോട്ടം അയച്ചു ക്രമേണ
ആ അഗ്നി കെട്ടു അയ്യപ്പൻ സാധാരണ ഒരു മനുഷ്യന്റെ നിലവാരത്തിലേക്കെത്തി
എന്നിട്ടു പറഞ്ഞു നായരേ അല്ലെങ്കിലും നിങ്ങളെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എല്ലാം കാണുകയും ഒന്നും മനസിലാക്കാതെ ഇരിക്കലും
എല്ലാ യുക്തിയും ഭക്തിയുടെ പേരും പറഞ്ഞുകുഴിച്ചു മൂടലും
ആണല്ലോ നിങ്ങൾ മലയാളികളൂടെ മുഖമുദ്ര.
എന്റെ നായരേ എന്റെ ശ്രീകോവിലിന്റെ പൂമുഖത്ത്
വെണ്ടയ്ക്കാ അക്ഷരത്തിൽ എന്നെ കാണാ‍ൻ വരുന്നവർക്കായി
ഞാൻ എഴുതി വച്ചിട്ടുണ്ടല്ലോ ഞാൻ ആരാന്ന്....

പെട്ടെന്ന് നായരുടെ മനസിലേക്ക് പതിനെട്ടാം പടിയും പൊന്നമ്പലവും
ശ്രീകോവിലും ശ്രീ കോവിലിന്റെ പൂമുഖത്ത് എഴുതി വച്ചിരിക്കുന്നതും ഓർമ്മ വന്നു...

തത്വമസി

തത്വമസി= അതു നീ തന്നെ......


ങ്ഹാ അതു തന്നെ.അതു വെറുതെ എഴുതി വച്ചിരിക്കുന്നതല്ല
അതാണു ഞാൻ എന്നു വച്ചാൽ നായർ തന്നെയാ ഞാൻ..
അല്ലെങ്കിൽ ഞാൻ തന്നെയാ ഈ പ്രപഞ്ചം മുഴുവൻ
എന്നെക്കാണാനെന്നും പറഞ്ഞു എന്റെ പൂങ്കാവനത്തിൽ വന്നു തൂറി നാറ്റണ്ടാന്നു.
ഇതു ബുദ്ധിയും വിവരവും ഉണ്ടെന്നഹങ്കരിക്കുന്ന നിങ്ങൾ മലയാളികൾക്ക്പോലും
മനസിലാകുന്നില്ല പിന്നെ അല്ലേ തമിഴന്മാർക്കും തെലുങ്കന്മാർക്കുമ്ം മനസിലാകുക,....
ശരി നായരേ ഞാനിറങ്ങുകയാ ഇനിയും പലരേയും ഈ മണ്ഡലകാലത്തിനും മകരവിളക്കിനും
ഇടയിൽ കാണണം. അപ്പോൾ ഇനിപ്പോ അടുത്ത മണ്ഡലകാലത്ത് കാണാം....
എന്നും പറഞ്ഞു അയ്യപ്പൻ പടിയിറങ്ങിപ്പോയി പടിക്കൽ വരെയെത്തി അയ്യപ്പനെ യാത്രയാക്കി തിരിച്ചു നടക്കുമ്പോൾ പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല
മഴപൊട്ടി വീണു നായർ ഞെട്ടിയുണർന്നു നോക്കുമ്പോൾ കെട്ടിയോൾ ബക്കെറ്റുമായി നിൽക്കുന്നു നേരം പരപരാവെളുത്തിരിക്കുന്നു.......

ഇന്നു വൃശ്ചികം ഒന്നാം തീയ്യതിയായിട്ട് ഇങ്ങിനെ
അപശകുനം പോലെ കിടക്കാൻ നാണമില്ലേ..???

നായർ ഒന്നും മിണ്ടിയില്ല നേരേ എണീറ്റ്
അലമാരയുടെ അടുത്തെക്ക് നടന്നു ഇന്നലത്തെ
റമണോവ് കുപ്പിയിൽ ബാക്കിയുള്ളത്. ആയിരുന്നു
നായരുടെ ലക്ഷ്യം...

No comments: