20 Jul 2009

നായരുടെ സന്ന്യാസജീവിതം

കുറച്ചു ദിവസങ്ങളായി ഗോപാലന്‍ നായരില്‍ ഒരു മാറ്റം കാണാന്‍ തുടങ്ങിയിട്ടു
രാവിലെ കുളിച്ചു കുറിയിട്ടു അമ്പലങ്ങള്‍ തോറും യാത്രയാണു ഇടയ്ക്കു ഭജനമിരുപ്പും ഉണ്ടു
കുറച്ചു നാളുകള്‍ക്കു മുന്നേ ഒരു സ്വാമിയെ കണ്ടപ്പോള്‍ തുടങ്ങി നായര്‍ക്കു ഒരു ഉള്‍ വിളി ഉണ്ടായി
ഭൌതിക ജീവിതത്തില്‍ ആകെ വിരക്തിയായി ഭാര്യയേയും മക്കളേയും ഒന്നും ഗൌനിക്കാതെ ആയി
എപ്പോഴും ഭക്തി ഗാനങ്ങള്‍ മൂളാന്‍ തുടങ്ങി ആകെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഗുരുവായൂരില്‍ തീര്‍ത്ഥാടനത്തിനു പോയ നായരെക്കുറിച്ചു
ഒരു വിവരവും തിരിച്ചു വന്നില്ലാ നാട്ടില്‍ കിംവദന്തികള്‍ അഴിഞ്ഞാടാന്‍ തുടങ്ങി നായരെ ആരോതട്ടിക്കൊണ്ടു പോയി എന്നും അതല്ലാ നായര്‍ ആരെയൊ തട്ടിക്കൊണ്ടു പോയതാണെന്നും മറ്റും

സത്യത്തില്‍ സംഭവിച്ചതു നായര്‍ ഗുരുവായൂരില്‍ വച്ചു ഒരു സന്ന്യാസിയെകണ്ടു തന്റെ അവസാനത്തെ ആഗ്രഹം അറിയിച്ചു തനിക്കും സന്ന്യാസി ആകണം അതിനുള്ള വഴി പറഞ്ഞു തരണം എന്നു ഗുരുവായൂരിലെ സന്ന്യാസി പറഞ്ഞു അതിനു ഹിമാലയത്തില്‍ പോയി തപസ്സുചെയ്യണം എന്നു മാത്രമല്ല ഹിമാലയത്തിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തു

കേട്ട പാതി കേള്‍ക്കാത്ത പാതി നായര്‍ ഹിമാലയത്തിലേക്കു വണ്ടി വിട്ടു ഹിമാലയത്തില്‍ ചെന്നു ഒരു സന്ന്യാസിക്കു ശിഷ്യനായി സന്ന്യാസം സ്വീകരിച്ചു ധ്യാനവും ജപവും പൂജയും മന്ത്രവും ഒക്കെ ആയി കാലം കുറേ ഒലിച്ചു പോയി നായര്‍ ഒരു ഒത്ത സന്ന്യാസി ആയി എന്നുമാത്രമല്ല നായര്‍ സന്ന്യാസിക്കു സ്വന്തമായി ഒരു ആശ്രമവും ഒരു ശിഷ്യനും ഉണ്ടു ഇപ്പോള്‍ അങ്ങിനെ ഇരിക്കെ ക്ഷണിക്കാത്ത വിരുന്നുകാരനായി ഒരു എലി ആശ്രമത്തില്‍ കടന്നു കൂടി ആശ്രമം കയ്യേറിയ എലി ചുമ്മാതെ ഇരുന്നില്ലാ നായര്‍ സ്വാമിയുടെ സ്പെയര്‍ കൌപീനം കരണ്ടു നായര്‍ ശിഷ്യന്റെ മുന്നില്‍ പരാതി ഉന്നയിച്ചു ഈ എലിയെ എങ്ങിനെ എങ്കിലും ഒഴിവാക്കണം എന്നു

ശിഷ്യന്‍ ആളു ബുദ്ധിജീവിയാണു എലിയെ ഓടിക്കാന്‍ ഏറ്റവും നല്ല വഴി പൂച്ചയെ വളര്‍ത്തുന്നതാണു എന്നു ശിഷ്യന്‍ നായര്‍ സ്വാമിയെ ധരിപ്പിച്ചു എങ്കില്‍ എവിടെ നിന്നെങ്കിലും ഉടനടി ഒരു പൂച്ചയെ ആശ്രമത്തില്‍ എത്തിക്കാന്‍ നായര്‍സ്വാമി ശിഷ്യനു നിര്‍ദ്ദേശം കൊടുത്തു
ശിഷ്യന്‍ ആരാ മോന്‍ അടുത്ത ദിവസം രാവിലെ പൂച്ചയുമായി ആശ്രമത്തില്‍ ഹാജര്‍ വച്ചു
നായര്‍സ്വാമിക്കു സന്തോഷമായി ശിഷ്യന്‍ എന്നാല്‍ ഇവന്‍ തന്നെ
എന്തിനു ഏറെ പറയണം പൂച്ച വന്നതോടെ എലി പോയ വഴിക്കു പുല്ലു പോയിട്ടു ഒരു കഞ്ചാവു പോലും മുളച്ചിട്ടില്ലാ ഇതു വരെ പക്ഷേ നായര്‍ സ്വാമിയുടെ പ്രശ്നം അവിടെ തിര്‍ന്നില്ലാ
രാത്രിയായപ്പോഴേക്കും പൂച്ച നിലവിളിയോടെ നിലവിളി നായര്‍ ശിഷ്യനെ വിളിച്ചു ഈ പൂച്ച എന്താ ഇങ്ങിനെ കിടന്നു കരയുന്നതു എന്നു ചോദിച്ചു ശിഷ്യന്‍ പറഞ്ഞു സ്വാമീ പൂച്ചയ്ക്കു വിശക്കുന്നുണ്ടാകും അതിനു പാലു കൊടുക്കണം എന്നു ഇടയ്ക്കു സ്വാമിയെ കാണാന്‍ വരുന്ന ഭക്തര്‍ കൊടുക്കുന്ന ചില്ലറ ഉള്‍ലതു കൊണ്ടു സ്വാമിയുടെ സാമ്പത്തിക നിലയില്‍ വലിയ മാന്ദ്യം ഉണ്ടായിരുന്നില്ലാ സ്വാമി ശിഷ്യനെ പണവും കൊടുത്തു പാല്‍ വാങ്ങാന്‍ വിട്ടു

കുറച്ചു ദിവസങ്ങള്‍ ഇങ്ങിനെ കഴിഞ്ഞപ്പോള്‍ നായര്‍സ്വാമിയുടെ സാമ്പത്തിക നില പരുങ്ങലിലായി പൂച്ചയ്ക്കു പാലുകൊടുത്തില്ലെങ്കില്‍ പൂച്ച നിലവിളിച്ചു ബഹളം ഉണ്ടാക്കും സ്വാമിയുടെ ധ്യാനവും ജപവും ഒക്കെ തടസപ്പെടും പൂച്ചയെ ഉപേക്ഷിച്ചാല്‍ എലി വരും നായര്‍ സ്വാമി ധര്‍മ്മസങ്കടത്തിലായി വീണ്ടും ശിഷ്യനെ അഭയം പ്രാപിച്ചു ശിഷ്യന്‍ തന്റെ അപാരമായ ബുദ്ധിസാമര്‍ഥ്യം ഉപയോഗിച്ചു ഗുരുവിനു അടുത്ത വഴി പറഞ്ഞു കൊടുത്തു
നമുക്കു എന്തു കൊണ്ടു ഒരു പശുവിനെ വളര്‍ത്തിക്കൂടാ സ്വന്തമായി പശു ഉണ്ടെങ്കില്‍
പൂച്ചയ്ക്കും പൂജയ്ക്കും ആവശ്യമായ പാല്‍ ആശ്രമത്തില്‍ തന്നെ കിട്ടും പൈസാ മുടക്കും ഇല്ലാ
നായര്‍ സ്വാമിക്കു ആ ആശയം നന്നായി ബോധിച്ചു നായര്‍ ശിഷ്യനെ ഒരു നല്ല പശുവിനെ നോക്കി മേടിക്കാന്‍ ഏല്പിച്ചു
അടുത്ത ദിവസം രാവിലെ ശിഷ്യന്‍ ഒരു നല്ല പശുവുമായി ആശ്രമത്തില്‍ ഹാജര്‍ വച്ചു
നായര്‍ സ്വാമി രാവിലെ കണി കണ്ടതു പശുവിന്റെ കയറും പിടിച്ചു നില്‍ക്കുന്ന ശിഷ്യനെ ആണു
നായര്‍ക്കു സന്തോഷം കൊണ്ടു ഇരിക്കാന്‍ മേലാതായി ഇനി പണം ചിലവാകില്ലല്ലോ എന്ന ചിന്ത നായരെ ആനന്ദസാഗരത്തില്‍ മുക്കിക്കൊന്നു
എലി ശല്യം പോയി പൂച്ചയ്ക്കു പാലും കിട്ടി ആനന്ദലബ്ദിക്കിനി എന്തു വേണം

എന്തിനേറെ പറയണം ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നായരുടെ ആനന്ദലബ്ദി കാലിയായി പശുപരിപാലനം നടത്തി നായരും ശിഷ്യനും കുഴഞ്ഞു പശുവിനെ കുളിപ്പിക്കണം പുല്ലു പറിക്കണം സമയാസമയം പാല്‍ കറക്കണം ഇമ്മാതിരി പരിപാടികള്‍ കാരണം നായരുടെ ധ്യാനവും പൂജയും ഒക്കെ ഒരു വഴി ആയി നായര്‍ വീണ്ടും ശിഷ്യന്റെ അടുത്തു പരാതിയുമായി എത്തി
ഗോമാതാവിനെ പരിപാലിക്കാന്‍ പോയാല്‍ തന്റെ സന്ന്യാസം ഒരു വഴി ആകും എന്നു പറഞ്ഞു
ശിഷ്യന്‍ വീണ്ടും നായരെ രക്ഷിക്കാന്‍ അടുത്ത പരിപാടി ആസൂത്രണം ചെയ്തു

ഹിമാലയത്തിന്റെ താഴ്വരകളില്‍ ആടു മേയ്ച്ചും അടുക്കളപ്പണി ചെയ്തും ജീവിക്കുന്ന ഹിമാലയന്‍ ജാനകിയെ സ്വാമിയുടെ മുന്നില്‍ ഹാജരാക്കി പശുവിന്റേയും സ്വാമിയുടേയും കാര്യം ജാനകി ഏറ്റു എന്നു സ്വാമിയോടു സ്വന്തം തലയില്‍ അടിച്ചു ജാനകി ഏറ്റു
ജാനകിയുടെ ജോലിയോടുള്ള ആത്മാര്‍ഥത നായരെ വല്ലാതെ ആകര്‍ഷിച്ചു
നായര്‍ക്കു ജാനകിയോടു ഒരു ഇതു തോന്നി നായര്‍ ജാനകിയോടു കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി എന്തിനു ഏറെ പറയണം ദിവസങ്ങള്‍ക്കുള്ളില്‍ നായരുടെ ശിഷ്യന്‍ ആശ്രമത്തില്‍ നിന്നും ഔട്ടായി നായരും പൂച്ചയും പശുവും ജാനകിയും മാത്രമായി ആശ്രമത്തില്‍
അങ്ങിനെ ഇരിക്കെ നായര്‍ക്കു വീണ്ടും ഉറക്കത്തില്‍ ഒരു വെളിപാടുണ്ടായി
നാട്ടിലെ കെട്ടിയോളും കുട്ടികളും നായരുടെ സ്വപ്നത്തില്‍ വന്നു

ഉറക്കം വരാത്ത ഒരു രാത്രി വെളുക്കുമ്പോള്‍ നായര്‍ ഹിമാലയത്തില്‍ നിന്നും വണ്ടി വിട്ടു
ആശ്രമത്തിലെ പൂച്ചയും പശുവും ജാനകിയും അറിയാതെ
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നായര്‍ സ്വന്തം കുടുംബത്തില്‍ അവതരിച്ചു
പഴയതിലും കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ
ഇപ്പോള്‍ നായര്‍ക്കു സ്വാമിമാരെന്നു കേട്ടാല്‍
അപ്പോ കലിപ്പു വരും,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


(ഇതും വഴിയില്‍ നിന്നും കിട്ടിയതാ കിട്ടിയ രൂപം ഇതല്ലാ എന്റെ കൈക്രീയ ഇതില്‍ ഉണ്ടു അതു ഇക്കഥയെ നശിപ്പിച്ചു എന്നു എനിക്കു തോന്നുന്നു എന്തായാലും വായിച്ച നിങ്ങള്‍ക്കു തോന്നിയതു താഴെ എഴുതുക തെറി എഴുതണം എങ്കില്‍ എന്റെ പേജില്‍ എഴുതുക )

No comments: