20 Jul 2009

അവനവന്‍ ഇരിക്കണ്ടിടത്തു അവനവന്‍ തന്നെ ഇരിക്കണം

ഗോപാലന്‍ നായര്‍ക്കു കുറച്ചു ദിവസമായി മനസിനു ഒരു സുഖവും ഇല്ല
കഷ്ടപ്പെട്ടു ജോലി ചെയ്തു വിട്ടുകാര്യങ്ങള്‍ ഒക്കെ നോക്കി നടത്തിയിട്ടും
ഭാര്യയ്ക്കു തന്നോടു ഒരു ബഹുമാനവും ഇല്ല എന്നു മാത്രമല്ല അവളാണു ഈ കുടുംബം നോക്കി നടത്തുന്നതു എന്നുള്ള ഒരു അഹങ്കാരഭാവവും ആണു
താനാണെങ്കില്‍ നേരം പുലരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഇരുട്ടു വീണിട്ടേ മടങ്ങിവരുന്നുള്ളു അവള്‍ ആണെങ്കിലോ ദിവസം മുഴുവന്‍ വീട്ടിലിരുന്നു സുഖിക്കുകയും അങ്ങിനെ ഓരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ ആണു ഗോപാലന്‍ നായര്‍ക്കു ഒരു ബുദ്ധി തോന്നിയതു തന്റെ കുടുംബ ദേവതയെ വിളിച്ചു ഒന്നു പ്രാര്‍ത്ഥിക്കാന്‍ പിന്നെ സമയം കളയാതെ അങ്ങിനെ ചെയ്യുകയും ചെയ്തു
തല്‍ക്കാലം ജോലിത്തിരക്കൊന്നും ഇല്ലാതിരുന്ന ഗോപാലന്നായരുടെ കുടുംബ ദേവത നായരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു നായരു പറഞ്ഞു ദേവതയോട്
എന്റെ പൊന്നുടയതേ ഞാന്‍ കിടന്നു കഷ്ടപ്പെട്ടു കാശുണ്ടാക്കിയാണു കുടുമ്പം പോറ്റുന്നതു എന്നാല്‍ ഇവള്‍ക്കതു ഒന്നും മനസിലാകുന്നുമില്ല അതിനാല്‍ ഒരു ദിവസത്തേയ്ക്കു എന്നെ അവളായും അവളെ ഞാനായും മാറ്റിത്തരണേ എന്നു ദേവത അങ്ങിനെ തന്നെ നടക്കട്ടെ എന്നു അനുഗ്രഹിക്കുകയും ചെയ്തു

അടുത്ത ദിവസം രാവിലെ നായര്‍ എണീറ്റ് നേരേ അടുക്കളയില്‍ പോയി ചായ ഇട്ടു ഭാര്യയെ വിളിച്ചുണര്‍ത്തി ചായ കൊടുത്തു എന്നിട്ടു ഭാര്യയ്ക്കു രാവിലത്തെ ദിനചര്യകള്‍ക്കു ഉള്ള ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു കൊടുത്തു
വേഗം അടുക്കളയില്‍ എത്തി ബ്രേയ്ക്ഫ് ഫാസ്റ്റും ഉണ്ടാക്കി ഉച്ചയ്ക്കലത്തേയ്ക്കു ഉള്ള ചോറും കറികളും ഒക്കെ തയ്യാറാക്കി അപ്പോഴേക്കും ഭാര്യ കുളികഴിഞ്ഞു വന്നു
വേഗം എത്തി ഭാര്യയുടെ വസ്ത്രങ്ങളും ചെരിപ്പും ഒക്കെ എടുത്തു കൊടുത്തു അതിനിടയ്ക്കു കുട്ടികളെ എഴുന്നേല്പിച്ചു അവരെ കുളിച്ചു റഡിയാകാന്‍ വിട്ടു
ഭാര്യയ്ക്കു കാപ്പിയും പലഹാരവും നല്‍കി ഓഫീസില്‍ കൊണ്ടുപോകണ്ട ബാഗ് റഡിയക്കി ചോറുപാത്രം ഒക്കെ വച്ചു ഭാര്യയെ ഓഫീസിലേക്കു യാത്രയാക്കി
തിരികെ വന്നപ്പോഴേക്കും കുട്ടികള്‍ കുളികഴിഞ്ഞു വന്നു അവരെ ഒരുക്കി അവര്‍ക്കും കാപ്പിയും പലഹാരങ്ങളും നല്‍കി അവ്ര്ക്കുള്ള ഉച്ചഭക്ഷണം പാത്രത്തില്‍ ആക്കി അതു സ്കൂള്‍ബാഗില്‍ വച്ചു അവരെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ടു
എന്നിട്ടു വന്നു ഒരു ഗ്ലാസ് ചായയും കുടിച്ചു നേരേ കരണ്ടുബില്ലടയ്ക്കാന്‍ പോയി
കരണ്ടുബില്ലടച്ചു വരുന്ന വഴി സൂപ്പര്‍മാര്‍ക്കെറ്റില്‍ കയറി അത്യാവശ്യം വേണ്ട സാധനങ്ങള്‍ മേടിച്ചു അവിടെ നിന്നും വീട്ടില്‍ എത്തി അലക്കാനുള്ള തുണികള്‍ അലക്കി അതു വിരിച്ചിട്ടു നേരേ അടുക്കളയില്‍ എത്തിയപ്പോള്‍ രാവിലത്തെ എച്ചില്‍ പാത്രങ്ങള്‍ വാഷ്ബേസിനില്‍ കിടക്കുന്നു അതു ഒക്കെ കഴുകി വച്ചു അല്പം ചോറും കഴിച്ചു ഒന്നു നടു നിവര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും
മഴ പെയ്യാന്‍ തുടങ്ങി ഓടിപ്പോയി ഉണങ്ങാനിട്ടിരുന്ന തുണികള്‍ വാരിക്കൊണ്ടുവന്നു മുറ്റത്തു കിടന്ന വിറകു പെറുക്കി സ്റ്റോറില്‍ ഇട്ടു അപ്പോഴേക്കും സമയം വൈകുന്നേരം 4 മണി ആയി സ്കൂള്‍ ബസ് എത്തി കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു അവര്‍ക്കു ചായയും പലഹാരങ്ങളും കൊടുത്തു എന്നിട്ടു തുണികള്‍ ഒക്കെ ഇസ്തിരിയിട്ടു വച്ചു അതു കഴിഞ്ഞു വയ്കുന്നേരത്തേയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ ചപ്പാത്തിക്കു മാവു കുഴച്ചു വച്ചു കറിക്കരിയാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടു നായരുടേ ഭാര്യ ഓഫീസില്‍ നിന്നും തിരികെ എത്തി
പെട്ടന്നു അവര്‍ക്കു ചായയും പലഹാരവും ഒക്കെ കൊടുത്തു കുളിക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ഒക്കെ ചെയ്തു കുട്ടികളേയും കുളിപ്പിച്ചു കുട്ടികള്‍ക്കു ഹോംവര്‍ക്കു ചെയ്യാന്‍ സഹായിച്ചു അതിഉനിടയ്ക്കു ചപ്പാത്തിയും കറിയും റെഡിയായി സമയം 9.30 പി എം അത്താഴം എല്ലാവര്‍ക്കും കൊടുത്തു കുട്ടികളെ ഉറങ്ങാന്‍ കിടത്തി വീണ്ടും അടുക്കളയില്‍ എത്തി പാത്രങ്ങള്‍ ഒക്കെ കഴുകി വച്ചു നടുവിനു വല്ലാത്ത ക്ഷീണം ഒന്നു കിടന്നാല്‍ മതി എന്നു പറഞ്ഞു ചെന്നു കിടന്നു ഉടനേ ഭാര്യ പതിവില്ലാത്ത ഒരു സ്നേഹവുമായി അടുത്തു കൂടി ഇഷ്ടമില്ലാഞ്ഞിട്ടും സഹകരിച്ചു പിന്നീടു എപ്പോഴോ ഒന്നുമയങ്ങി
രാവിലെ 5 മണിക്കു അലാറം അടിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നു
തലേ ദിവസത്തെ സംഭവങ്ങള്‍ ഒക്കെ മനസില്‍ കൂടി ഒന്നു കൂടി കടന്നു പോയി
വേഗം കുടുംബദേവതയെ മനസില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു
കൊച്ചുവെളുപ്പാങ്കാലത്തു വിളിച്ചുണര്‍ത്തിയതിലുള്ള ഈര്‍ഷ്യയോടെ ദേവത പ്രത്യക്ഷപ്പെട്ടു എന്തു വേണം എന്നു ചോദിച്ചു നായരു പറഞ്ഞു എന്റെ പൊന്നുടയതേ എന്നെ പഴയപോലെ ആക്കണം എനിക്കു എല്ലാം മനസിലായി എന്നു അപ്പോ ദേവത പറഞ്ഞു നായരേ നിനക്കു നല്ല ബുദ്ധി ഉണ്ടായി അതു നല്ല കാര്യം പക്ഷെ നല്ല ബുദ്ധിയുണ്ടാകാന്‍ താമസിച്ചു പോയില്ലെ ഇപ്പോ നീ ഒരു കൊച്ചിന്റെ അമ്മയാ ഇനി 10 മാസം കഴിയട്ടെ നിന്റെ പേറൊക്കെ കഴിഞ്ഞിട്ടു ഞാന്‍ നിന്നെ പഴയപോലെ ആക്കാം എന്നു
ഇപ്പോ നായരു വീട്ടില്‍ ഇരുപ്പാണു ഭാര്യ ആഫീസില്‍ പോകുന്നു കുടുംബം ഭങ്ങിയായി നോക്കുന്നു.................
(ഇങ്ങിനെ ഉള്ള നായന്മാര്‍ക്കു ഇതു ഒരു ഓര്‍മ്മ ആയിരിക്കട്ടെ)
(ഇതു എന്റേതല്ല ആരുടേതാന്നും എനിക്കറിയില്ല വായിച്ചിട്ട് ഇതിനെക്കുറിച്ചു വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ ഇവിടെ എഴുതിയേക്കുക ഇതും ഞാനും ആയി
ആടും ആടലോടകവുമായുള്ള ബന്ധമേ ഉള്ളു
)

No comments: