20 Jul 2009

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യണം

ഗോപാലന്‍ നായര്‍ നാട്ടിലെ പ്രമാണിയാണു പണക്കാരന്‍ ആണു പലിശക്കാരന്‍ ആണു പലിശക്കാരന്‍ എന്നു പറഞ്ഞാല്‍ അറുത്ത കൈക്കു ഉപ്പുതേയ്ക്കാത്ത പലിശക്കാരന്‍ എന്നു നാട്ടു ഭാഷ...
നായര്‍ക്കും ഭാര്യയ്ക്കും കുട്ടികളോ കാര്യമായ ബന്ധുക്കളോ ഇല്ല എന്നാലും ഒരു
സഹായവും ആര്‍ക്കും ചെയ്യുകയും ഇല്ല .
അതു കാരണം നാട്ടില്‍ ആര്‍ക്കും നായരെ ഇഷ്ടവും അല്ല
അങ്ങിനെ കാലം കുറേ കഴിഞ്ഞപ്പോള്‍ നായര്‍ക്കു വയസ്സായി
വാര്‍ദ്ധക്യസഹജമായ രോഗങ്ങളും കൂട്ടിനെത്തി അപ്പോള്‍ നായര്‍ക്കു
വല്ലാത്ത വിഷമം തോന്നി താന്‍ ഇത്രയും വലിയ പ്രമാണിയും പണക്കാരനും
ഒക്കെആയിട്ടും നാട്ടുകാര്‍ക്കാര്‍ക്കും തന്നോടു ഒരു സ്നേഹവും ബഹുമാനവും ഒന്നുമില്ലല്ലോ എന്നു. അങ്ങിനെ നാട്ടുകാരുടെ സ്നേഹവും ബഹുമാനവും ഒക്കെ
സമ്പാദിക്കാന്‍ എന്താ മാര്‍ഗ്ഗം എന്നായി നായരുടെ ചിന്ത ഊണിലും ഉറക്കത്തിലും അവസാനം നായര്‍ക്കു മുന്നില്‍ ഒരു വഴി തെളിഞ്ഞു
തന്റെ സമ്പാദ്യം ഒക്കെ തന്റെ മരണ ശേഷം നാട്ടുകാര്‍ക്കു നല്‍കുക.
അടുത്ത ദിവസം നായര്‍ നാട്ടിലെ ചില സാംസ്കാരിക നായകരേയും
സ്ഥലത്തെ പ്രധാന പുലികളേയും ഒക്കെ വിളിച്ചു കൂട്ടി തന്റെ മനസിലുള്ള ആശയം പ്രഖ്യാപിച്ചു. കിം ഫലം ഫലം നാസ്തി....
നാട്ടുകാര്‍ക്കു ഒരു മാറ്റവും ഇല്ല പഴയപോലെ തന്നെ നായരോടു ഒരു സ്നേഹവും
ബഹുമാനവും കൂടിയില്ല അങ്ങിനെ ഇരിക്കെ നായര്‍ ഒരു മൈതാനത്തു കൂടി നടക്കുകയായിരുന്നു നല്ല വെയിലും ഉണ്ടു ക്ഷീണം മാറാനായി അടുത്തു കണ്ട ആലിന്റെ ചുവട്ടില്‍ അല്പം നേരം ഇരിക്കാം എന്നു തീരുമാനിച്ചു അങ്ങോട്ടു നടന്നു
അപ്പോള്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു പശുവും പന്നിയും നില്‍ക്കുന്നുണ്ടായിരുന്നു നായര്‍ ചെല്ലുമ്പോള്‍ പന്നി പശുവിനോടു തന്റെ
സങ്കടം പറയുകയായിരുന്നു. എന്റെ ചെങ്ങാതീ എന്നെ ആര്‍ക്കും ഇഷ്ടമല്ല
എല്ലാവരും എന്നെ ഓടിച്ചു വിടും പക്ഷേ ഞാന്‍ ചത്താല്‍ ഇവര്‍ക്കൊക്കെ എന്നെ ഇഷ്ടവും ആണു എന്റെ മാംസം ഇവര്‍ ഒട്ടും കളയാതെ അകത്താക്കുകയും ചെയ്യും എന്നാലോ ജീവിച്ചിരിക്കുമ്പോള്‍ എന്നെ ഒട്ടും ഇഷ്ടവും ഇല്ലതാനും.
അപ്പോ പശു പറഞ്ഞു നോക്കു ചെങ്ങാതീ എന്നെ എല്ലാവര്‍ക്കും ഇഷ്ടമാണു
എന്താ കാരണം എന്നറിയാമോ? ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഇഷ്ടമ്പോലെ പാലു നല്‍കുന്നു അതു അവര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നു
അവരുടെ നിത്യ ജീവിതത്തില്‍ ഞാന്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകം ആണു അതിനാല്‍ അവര്‍ എപ്പോഴും എന്നെ ഓര്‍ക്കുകയും സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നു
നീ മരിച്ചതിനു ശേഷം മാത്രമാണു അവര്‍ക്കുപകാരപ്പെടുന്നതു അതാണു നിന്നെ ആര്‍ക്കും ഇഷ്ടവും ബഹുമാനവും ഇല്ലാത്തതു എന്നു

ഇതെല്ലാം കേട്ട നായര്‍ ഒരു തീരുമാനത്തിലെത്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ സമ്പാദ്യം നാട്ടുകാര്‍ക്കു ഉപകാരപ്പെടണം എങ്കിലേ അവര്‍ക്കു തന്നോടു ഇഷ്ടം തോന്നൂ എന്നു അങ്ങിനെ നായര്‍ അന്നുമുതല്‍ നാട്ടിലെ പാവങ്ങള്‍ക്കൊക്കെ കയ്യയച്ചു സഹായങ്ങള്‍ ചെയ്യാന്‍ തുടങ്ങി
കുറേ കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ക്കു നായരേ കുറേശ്ശെ ഇഷ്ടമാകാന്‍ തുടങ്ങി
ഇന്നു നായര്‍ നാട്ടിലെ എല്ലാവരുടേയും ഇഷ്ട താരം ആണു
നായരാണു താരം
(ഇതും എന്റേതല്ല കളഞ്ഞു കിട്ടിയതു തന്നെ ആരുടേതാണെന്നു എനിക്കറിയുകയും ഇല്ല നിങ്ങള്‍ക്കു ഇതു വായിച്ചിട്ടു വല്ലതും പറയാനുണ്ടെങ്കില്‍
(തെറി പറയല്ലേ) പറഞ്ഞേക്കുക എന്നെ അല്ല ഈ കഥയെ പിന്നെ നായന്മാരെ കുറിച്ചു ഞാന്‍ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല അതു കൊണ്ടു റ്റീ ഡി ആര്‍ അണ്ണന്‍ എന്നോടു കോപിക്കണ്ടാ പണിക്കരുചേട്ടന്‍ വിശാലമനസ്കനാ
പശുവും പന്നിയും തമ്മിലുള്ള സംഭാഷണം നായര്‍ക്കെങ്ങിനെ മനസിലായി എന്ന കുന്ഷ്ട് ചോദ്യവുമായി ആരും വരണ്ടാ നായന്മാര്‍ക്കു അങ്ങിനെ ചില കഴിവൊക്കെയുണ്ട് എന്നു മനസിലാക്കുക ഇല്ലെങ്കില്‍ കൊള്ളാവുന്ന ഏതെങ്കിലും നായരോടു ചോദിക്കുക ഹ ഹ അഹ് അഹ്
)

No comments: