8 Dec 2009

ഇപ്പോ ലൌ ജിഹാദിന്റെ പുഷ്കലകാലമല്ലെ ഇക്കഥവായിച്ചിട്ടു നിങ്ങൾ പറയൂ ഇതും ലൌ ജിഹാദ് ആണോയെന്ന്........
ഗോപാലൻ നായരുടെ വലം കയ്യാണു രാമൻ നായർ എപ്പോൾ നോക്കിയാലും ഗോപാലൻ നായരുടെ നിഴലുപോലെ രാമൻ നായർ കൂടെ ഉണ്ടാകും ഇന്നും ഇന്നലയും തുടങ്ങിയ ബന്ധമല്ല
കഴിഞ്ഞ അഞ്ചുകൊല്ലമായി രാമൻ നായർ ഗോപാലൻ നായരുടെ കൂടെ കൂടിയിട്ടു.
അങ്ങിനെ ഇരിക്കെ രണ്ടാഴ്ചമുന്നേ ഒരു ദിവസം രാത്രിയിൽ രാമൻ നായരെ കാണാതായി
ഗോപാലൻ നായർ നാടുമുഴുവൻ അരിച്ചുപെറുക്കി രാമന്റെ ഒരു വിവരവുമില്ല ഇപ്പോഴത്തെ പുതിയ ട്രെന്റ് എസ് എം എസ് ആണല്ലോ നായർ രാമന്റെ പോട്ടം എസ് എം എസ് ആയി പരിചയക്കാരുടെ മൊബൈലിലേക്കെല്ലാം അയച്ചു രാമനെ കണ്ടു കിട്ടിയാൽ
താഴെക്കാണുന്ന ഫോർമാറ്റിൽ ഒരു എസ് എം എസ് അയക്കണം എന്ന അപേക്ഷയോടെ.. അങ്ങിനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു ഓരോ ദിവസവും രാമനെക്കുറിച്ചു ഇന്നു വിവരം കിട്ടും
എന്നുള്ള പ്രതീക്ഷയുമായി പുലർന്നു അസ്തമിച്ചതോ നിരാശയുമായിട്ടും...
ഗോപാലൻ നായരുടെ സകല പ്രതീക്ഷയും അസ്തമിച്ചു നായരുടെ ദിവസങ്ങൾ വിരസങ്ങളായി
അങ്ങിനെ ഇരിക്കുമ്പോൾ നായരുടെ മൊബൈലിൽ എസ് എം എസിന്റെ വരവറിയിച്ചുകൊണ്ടുള്ള മൂസിക് മുഴങ്ങി നായർ വേഗം മെസ്സേജ് ഓപെൺ ചെയ്തു
സന്തോഷം കൊണ്ട് നായരുടെ കണ്ണു തള്ളിപ്പോയി നായരുടെ പരിചയക്കാരൻ ആയ ഒരു ബംഗാളിയുടേതാണു മെസ്സേജ് രാമനെ ഒരു അറബി തടങ്കലിൽ ആക്കിയിരിക്കുകയാണു അറബിയുടെ വിവരങ്ങളൂം ഉണ്ട് മെസ്സേജിൽ
നായർ നേരേ നായരുടെ അറബി മുതലാളിയെ ചെന്നു കണ്ടു പറഞ്ഞു രാമനെക്കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട് പക്ഷേ രാമനെ ഒരു അറബി തടങ്കലിൽ ആക്കിയിരിക്കുകയാണു എന്തു ചെയ്യും എന്നു
നായരുടെ മുതലാളി പറഞ്ഞു നായർ വിഷമിക്കാതെ ലവൻ ജീവനോടെ ഉണ്ടല്ലോ നമുക്കു
ലവനെ ബന്ദിയാക്കിയ മറ്റവനെ ഒന്നു പോയിക്കാണാം എന്നു അങ്ങിനെ നായരും നായരുടെ അറബി മുതലാളിയും കൂടി രാമൻ ബന്ദിയാക്കിയ അറബിയുടെ വീട്ടിലെത്തി എത്തിയപ്പോൾ
കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു രാമനെ ഒരു മാവിന്റെ ചുവട്ടിൽ ബന്ധനസ്ഥനാക്കിയിരിക്കുന്നു
പിന്നെ നായരുടെ അറബിമുതലാളിയും രാമനെ ബന്ദിയാക്കിയ അറബിയും തമ്മിൽ ആയി സംഭാഷണം കുറച്ചു കഴിഞ്ഞു നായരുടെ അറബിമുതലാളി നായരുടെ അടുത്തു വന്നു പറഞ്ഞു
എന്നാലും നായരേ തന്റെ രാമൻ ആളു മോശമല്ലല്ലോ അവനു ലൈൻ അടിക്കാൻ ഒരു അറബി ആറ്റു നോറ്റു വളർത്തുന്ന ഷക്കീലയെ മാത്രമേ കിട്ടിയുള്ളോ..??? അവൻ ആകെ ചൂടിലാ രാമനെ വിട്ടുതരില്ല അവനെ ഒരു പാഠം പഠിപ്പിക്കും എന്നാ പറയുന്നതു... ഇനി ഇപ്പോ എന്തു ചെയ്യും...
നായർ അറബി മുതലാളിയോടു പറഞ്ഞു ഞാൻ മറ്റേ അറബിയോടു സംസാരിക്കാം മുതലാളി അങ്ങോട്ടു വരണ്ടാ ഞാനേറ്റു എന്നു. എന്നിട്ടു നായർ മറ്റേ കാട്ടുമാക്കാന്റെ അടുത്തു ചെന്നു ചെന്നപാടേ അറബിയുടെ കാലിൽ സാഷ്ടാംഗം ഒറ്റ വീഴ്ച എന്നിട്ടു പൊട്ടിക്കരഞ്ഞു കൊണ്ട് അവനു മനസിലാകാത്ത അറബിയിൽ എന്തോക്കെയോ പറഞ്ഞു നായരുടെ കരച്ചിൽ കണ്ട് മനസലിഞ്ഞ ആ അറബി രാമനെ മോചിപ്പിക്കാൻ സമ്മതിച്ചു അങ്ങിനെ രാമനെയും കൊണ്ട് നായർ പോരാൻ തുടങ്ങുമ്പോൾ അതാ അറബിയുടെ ആട്ടിൻ കൂട്ടിൽ നിന്നും ഹൃദയം പൊട്ടിയുള്ള ഒരു നിലവിളി നോക്കിയപ്പോൾ രാമൻ നായരുടെ ഹൃദയേശ്വരി ഷക്കീല ആണു ഇനി ഇവിടെ നിന്നാൽ മറ്റേ കാട്ടറബിക്കു ഭ്രാന്തു പിടിക്കും എന്നു കണ്ട് തന്ത്ര പൂർവ്വം രാമനേയും കൊണ്ട് നായർ സ്ഥലം കാലിയാക്കി നായരെ കണ്ടപ്പോൾ രാമന്റെ മുഖത്തുണ്ടായ സന്തോഷം ഷക്കീലയുടെ നിലവിളി കേട്ടപ്പോൾ അസ്തമിച്ചു ഒരു വിധത്തിൽ രാമനെ പിടിച്ചു വലിച്ചു വണ്ടിയിൽ കേറ്റി കത്തിച്ചു വിട്ടു നായർ...
വീട്ടിലെത്തിയിട്ടും രാമനു ഒരു സന്തോഷവുമില്ലാ ആകെ തൂങ്ങിപ്പിടിച്ചൊരിരിപ്പ് നായർ വായിൽ വന്ന തെറിയൊക്കെ വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാ
പിന്നെ നായർ രാമനെ അവന്റെ പാട്ടിനു വിട്ടു സന്ധ്യ ആയപ്പോൾ നായരുടെ ഗേറ്റിനു വെളിയിൽ
ഒരു വണ്ടിയുടെ ഹോണടി ശബ്ദം കേട്ടു നായർ ചെന്നു നോക്കുമ്പോൾ രാമനെ ബന്ദിയാക്കിയ അറബിയാണു നായരുടെ അടിവയറ്റിൽ നിന്നും എന്തോ ഒന്നു ഉരുണ്ടു കൂടി ഈ രാത്രിയിൽ
ഈ കാട്ടറബി എന്തു ഭാവിച്ചാ വന്നിരിക്കുന്നതു എന്റെ ത്രിപ്പലങ്ങോട്ടു ഭഗവതീ പല ചിന്തകളും
നായരുടെ തലച്ചോറിൽ കൂടി മിന്നി മാഞ്ഞു.... അറബി നായരുടെ അടുത്തു വന്നു കുശലപ്രശ്നങ്ങൾ ഒക്കെ പറഞ്ഞു രാമനെ തിരക്കി നായർ രാനന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ആഹാരം കഴിച്ചിട്ടില്ല വന്നപ്പോൾ മുതൽ ഒരേ ഇരുപ്പാണു എന്നൊക്കെ പറഞ്ഞു അപ്പോൾ അറബി പറഞ്ഞു ഷക്കീലയും ഉച്ചയ്ക്കു ആഹാരം കഴിച്ചിട്ടില്ലാ കരച്ചിലോടു കരച്ചിൽ തന്നെ നമ്മൾ എന്തിനാ വരുടെ സന്തോഷം നശിപ്പിക്കുന്നതു അവർ ഒന്നിച്ചു ജീവിച്ചോട്ടേ ഞാൻ അവളെ കൊണ്ടു വന്നിട്ടുണ്ട്
ഇനി അവൾ ഇവിടെ നിൽക്കട്ടെ അവളുടെ ഇഷ്ടം അതാണെങ്കിൽ ഞാൻ അതിനെതിരു നിൽക്കുന്നില്ലാ.. എന്നു എന്നിട്ട് വണ്ടി തുറന്നു ഷക്കീലയെ പുറത്തിറക്കി നായരെ എല്പിച്ചു എന്നിട്ടു കണ്ഠമിടറി ഇത്രയും കൂടി പറഞ്ഞു ഇവൾക്കു രാമനിൽ ഉണ്ടാകുന്ന മക്കളിൽ ഒരാളെ എനിക്കു തരണം ഇവളുടെ ഓർമ്മയ്ക്കു വളർത്താൻ,... നായർ സമ്മതിച്ചു രാമൻ എതിർത്താലും ശെരി ഇവളുടെ ഒരു കുട്ടിയെ തീർച്ചയായും അങ്ങേയ്ക്കു തന്നെ തരും എന്നു അങ്ങിനെ ഷക്കീലയെ അവിടെ വിട്ടു അറബി നിറകണ്ണൂകളോടെ യാത്രയായി.....ഷക്കീലയെക്കണ്ട രാമനും രാമനെക്കണ്ട ഷക്കീലയും സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഇപ്പോൾ അവർ ഹണിമൂണിൽ ആണു.....
ഇതിനെ ഒരു ലൌ ജിഹാദ് എന്നു വിളീക്കാമോ..??

No comments: