10 Dec 2009

നെത്തോലിയും കൊണ്ട് സ്രാവ് വേട്ടയ്ക്കു പോയവർ

ഫ്ലാഷ് ന്യൂസ്.. സീ പീ എമ്മിൽ വീണ്ടും വിഭാഗീയത. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്കെതിരേ.
ആഭ്യന്തരൻ മുഖ്യനെതിരേ ദാ ഇപ്പോൾ അടിച്ചു പിരിയും കേന്ദ്രനേതൃത്വം ഇടപെടും
മുഖ്യനു നൽകിയിരുന്ന അന്ത്യശാസനം ലംഘിച്ചു മുഖ്യനെതിരേ അച്ചടക്കലംഘനം
മാധ്യമവാർത്തകൾ കേന്ദ്രനേതൃത്വത്തിനു ഫാക്സായി പ്രവഹിക്കുന്നു
എന്നു വേണ്ടാ എന്തെല്ലാം ബഹളങ്ങൾ കോലാഹലങ്ങൾ ചർച്ചകൾ ഊഹങ്ങൾ നിരീക്ഷണങ്ങൾ
പ്രവചനങ്ങൾ ആകെ ബഹളം
ബംഗ്ലാദേശിൽ അറസ്റ്റിലാകുകയും ഇന്ത്യയിൽ കീഴടങ്ങുകയും പിന്നെയും ഇന്ത്യയിൽ അറസ്റ്റിലാകുകയും ചെയ്ത തടിയന്റവിടെ നസീറിനെക്കുറിച്ചുള്ള വാർത്ത മുഖ്യനും ആഭ്യന്തരനും കൂടിയുള്ള ഇല്ലാത്ത തമ്മിൽ തല്ലു വാർത്തയിൽ രണ്ടു ദിവസത്തേക്കു നിഷ്പ്രഭമായി.

സത്യത്തിൽ എന്തായിരുന്നു സംഭവിച്ചതു.....
തടിയന്റവിടെ നസീ‍റിനെ ചോദ്യം ചെയ്യാൻ പോയ പോലീസുദ്യോഗസ്ഥനെ ചൊല്ലി
യൂഡീ എഫ് ഉയർത്തിയ ഉണ്ടയില്ലാ വെടിയുടെ ആയുസില്ലായ്മയിൽ നിന്നും അവരെ
രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരുകൂട്ടം മാധ്യമപ്പുലികളൂടെ അമിതാവേശം ആയിരുന്നില്ലേ
ലതു. ഭീകരവിരുദ്ധസ്ക്വാഡിന്റെ തലവൻ സ്ഥലത്തില്ലാ എന്നറിയാതെ പീ പീ തങ്കച്ചൻ പൊട്ടിച്ച
ഒരു കള്ളവെടി അതിനെ തുടർന്നു പ്രതിപക്ഷം മുനയൊടിഞ്ഞ കുന്തവുമായി നിൽക്കുന്നതു കണ്ട്
അവരുടെ കുന്തത്തിനു മുന ഉണ്ടാക്കാൻ നടത്തിയ വൃത്തികെട്ട മാധ്യമ രാഷ്ട്രീയം ആയിരുന്നില്ലേ
സത്യത്തിൽ മുഖ്യനും ആഭ്യന്തിരനും തമ്മിലുണ്ടെന്നു പറഞ്ഞ ഇല്ലാത്ത തമ്മിലടി

ടോമിൻ തച്ചങ്കരിയെ ബംഗലൂരിവിലേക്കയച്ചതു സർക്കാർ(മന്ത്രിസഭ) അറിഞ്ഞല്ലാ
എന്നു മുഖ്യമന്ത്രി.(മന്ത്രിസഭ അറിഞ്ഞാണോ ഇവിടെ എല്ലാ കേസുകളും അന്വേഷിക്കുന്നതു
ഏതുദ്യോഗസ്ഥൻ ഏതു കേസന്ന്വേഷിക്കണം എന്നു തീരുമാനിക്കുന്നതു മന്ത്രിസഭയാണോ
എങ്കിൽ പിന്നെ എന്തിനാണു ആഭ്യന്തിര വകുപ്പും ഡീ ജീ പി യും ഒക്കെ..
പിന്നെ അന്വേഷണത്തിനു പോയ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയിൽ ആയി സംശയം
യൂ ഡീ എഫ് നു വിശ്വാസമുള്ള ഒരു ഉദ്യോഗസ്ഥന്റെ പേരു പറയട്ടെ.
പൊതുവേ വിശ്വാസ്യത ഉള്ളാ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു വിൻസന്റ് എം പോൾ
അതു മുത്തൂറ്റ് പോൾ വധത്തോടെ അവസാനിച്ചു
മറ്റൊരു ഉദ്യോഗസ്ഥൻ ആയ സിബി മാത്യൂ വിജിലൻസ് കോടതിയിൽ കേസിൽ പെട്ടിരിക്കുന്നു
കൊള്ളാവുന്ന ഉദ്യോഗസ്ഥന്മാർക്കൊക്കെ എതിരേ എന്തെങ്കിലും ഒക്കെ ആരോപണങ്ങൾ ഉണ്ട്
അപ്പോൾ പിന്നെ ആരെ അയക്കും..

വെട്ടിയൊട്ടിച്ചു വാർത്തകൾ ചമയ്ക്കുന്ന നമ്മുടെ മാധ്യമങ്ങൾ
ഇതിൽ നിന്നെങ്കിലും പാഠം പഠിക്കുമോ..???
വെറും നെത്തോലി കൊണ്ട് സ്രാവിനെ പിടിക്കാൻ കഴിയില്ലെന്ന പാഠം.......
..................
പിന്നാമ്പുറം
(സത്യത്തിൽ യൂ ഡീ എഫ് നസീറിനെ ചോദ്യം ചെയ്താൽ കിട്ടുന്ന ഉത്തരങ്ങളെ ഭയക്കുന്നുണ്ടോ..???
നസീറിന്റെ ഒരു പഴയ കൂട്ടു പ്രതിയുടെ മൊഴി തന്നെ കേസിൽ നിന്നും രക്ഷിച്ചതു ഒരു യൂഡീ എഫ് മന്ത്രി ആണെന്നായിരുന്നു അപ്പോൾ യൂഡീ എഫ് നസീറിനെ ഭയക്കുന്നുണ്ടോ..????)

1 comment:

വീകെ said...

താങ്കൾ പറഞ്ഞതു ശരിയായിരിക്കും..
വെറുതെ ഒരു ഉണ്ടയില്ലാ വെടി..?!!
പക്ഷെ ഒറ്റ ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളു..
ചീറ്റിപ്പോയി..!!