9 Dec 2009

ഇന്റെര്‍നെറ്റൂം നായരും പിന്നെ താത്തയും

ഗോപാലന്‍ നായര്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുത്തു അന്നു തീയ്യതി 1999 ഏപ്രില്‍ മാസം 4ആം തീയ്യതി ആണു നായര്‍ കണെക്ഷന്‍ എടുത്തതു
അതു വരെ നായര്‍ക്കു കമ്പ്യൂട്ടര്‍ എന്താ ഇന്റെര്‍ നെറ്റ് എന്താ എന്നു അനുഭവം ഇല്ലാ കേട്ടുകേള്‍വി മാത്രം അങ്ങിനെ കമ്പ്യൂട്ടറും ഇന്റെര്‍ നെറ്റും ഒക്കെ ആയപ്പോള്‍ നായര്‍ക്കു എന്തു ചെയ്യണം എന്നൊരു പിടിയും ഇല്ലാതായി അപ്പോഴാണു നായരുടെ കൂട്ടുകാരന്‍ നായര്‍ക്കു ഉപദേശം കൊടുത്തതു നമുക്കു ചാറ്റാം എന്നു നായര്‍ ജീവിതത്തില്‍ ആദ്യമായാണു ചാറ്റ് എന്നു കേള്‍ക്കുന്നതു
അല്ലെങ്കില്‍ തന്നെ 7ആം ക്ലാസും ഗുസ്തിയും അല്പം സ്വല്പം തട്ടിപ്പും തരികിടയും ആയി നടക്കുന്ന നായര്‍ക്കെങ്ങിനെ ആണു ചാറ്റും ചീറ്റും ഒക്കെ പരിചയം വരിക
നായര്‍ കൂട്ടുകാരനോടു ചോദിച്ചു എന്നതാടാ കൂവ്വേ ഈ ചാറ്റ് എന്നു പറഞ്ഞാല്‍ എന്നു 8ആം ക്ലാസ് തോറ്റ കൂട്ടുകാരന്‍ അവന്റെ എന്‍സൈക്ലോപീടിക തുറന്നു
ഈ ചാറ്റ് എന്നു പറയുന്നതു ബഹു രസം ഉള്ള ഒരു ഏര്‍പ്പാടാ ലോകത്തിന്റെ നാനാകോണിലും ഉള്ള ആളുകളുമായി നമുക്കു നമ്മുടെ വീട്ടില്‍ ഇരുന്നു സംവദിക്കാം പറ്റിയാല്‍ നല്ല കിളികളെയും വളയ്ക്കാം
എന്നൊക്കെ ഉള്ള അവന്റെ വിജ്ഞാനം അവന്‍ അവതരിപ്പിച്ചു നായര്‍ക്കു കിളികളില്‍ അത്ര താല്പര്യം ഇല്ലായിരുന്നു എന്നതു വസ്തുത എന്നാല്‍ ലോകത്തിന്റെ ഏതു കോണിലും ഉള്ള ആളുകളെ
കൂട്ടുകാരായി കിട്ടും എന്നു കേട്ടപ്പോള്‍ പൊതുവേ സൌഹൃദത്തില്‍ താല്പര്യമുള്ള നായര്‍ ഒന്നു ഉലഞ്ഞു
അന്നു പേരുകേട്ട ചാറ്റ് റൂം ആയ മനോരമ ചാറ്റിലേക്കു നായരെ വഴിതെളിക്കാനും കൂട്ടുകാരന്‍ തയ്യാറായി
അങ്ങിനെ നായര്‍ മനോരമ ചാറ്റില്‍ അംഗം ആയി പൊട്ടന്‍ വെടിക്കെട്ടു കാണുന്നപോലെ ആണു നായര്‍ക്കു ചാറ്റ് റൂം അനുഭവപ്പെട്ടതു എവിടെ തുടങ്ങണം ആരെ കൂട്ടുകാരന്‍(രി) ആക്കണം എന്നൊന്നും നായര്‍ക്കൊരു നിശ്ചയവും ഉണ്ടായില്ല..... എങ്കിലും നായര്‍ എന്നും ചാറ്റ് റൂമില്‍ കയറും
കാഴ്ച്ചകള്‍ കാണും അങ്ങിനെ ഇരിക്കും.....
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നായര്‍ക്കു മനസിലായി വെറുതേ ഇരുന്നാല്‍ മണ്ണൂം ചാരി ഇരിക്കാനേ പറ്റു ഇടിച്ചു കേറാന്‍ കഴിവുള്ളവനേ പെണ്ണിനേയും കൊണ്ട് പോകാന്‍ കഴിയൂ എന്നു
അങ്ങിനെ നായര്‍ ഇടിച്ചു കേറാന്‍ ഒരു അവസരം കാത്തിരുന്നു

നായര്‍ അങ്ങിനെ അവസരം കാത്തിരിക്കുമ്പോള്‍ ആണു 2000 ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രിയില്‍ കൊല്ലം ജില്ലയിലെ കല്ലുവാതുക്കലും പള്ളിക്കലും മറ്റും വന്‍ മദ്യ ദുരന്തം ഉണ്ടാകുന്നതു
മാധ്യമങ്ങളീല്‍ എല്ലാം മണിച്ചനും താത്തയും നിറഞ്ഞു നിന്നു പെട്ടന്നാണു നായര്‍ക്കു സംഗതികളുടെ നല്ല വശം പിടികിട്ടിയതു ഇപ്പോള്‍ മണിച്ചന്‍ എന്ന പേരില്‍ ചാറ്റില്‍ ലോഗിന്‍ ചെയ്താല്‍ നാലുപേരു ശ്രെദ്ധിക്കും നാലു കൂട്ടുകാരെ കിട്ടും എന്നൊക്കെ
നായര്‍ പിന്നെ ഒന്നും ആലോചിച്ചില്ല മണിച്ചന്‍ എന്ന പേരില്‍ ചാറ്റില്‍ കയറി കയറുമ്പോള്‍ ഒരു ചിലവുമില്ലാതെ ധാരാളം സ്വപ്നങ്ങളും കണ്ടു നായര്‍ മനോരമാചാറ്റിലെ സ്റ്റാര്‍ താനാകും എന്നൊക്കെ................................
കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍ നായര്‍ മണിച്ചന്‍ ആയി ചെല്ലുമ്പോള്‍ ദേ നില്‍ക്കുന്നു മണിച്ചന്‍ ചാറ്റ് റൂം നിറയെ നായരുടെ മണിച്ചനെ ആരും മൈന്‍ഡ് ചെയ്തില്ലെന്നു മാത്രമല്ല പലരും കളീയാക്കുകയും ചെയ്തു ഇനി എന്തു ചെയ്യണം എന്നു നായര്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍
ദാ വരുന്നു പഴയ കൂട്ടുകാരന്‍ അവന്‍ നായരോടു പറഞ്ഞു മണിച്ചന്‍ അല്ലേ ബുക്കുഡ് ആയിട്ടുള്ളൂ നീ താത്ത ആയിക്കോ എന്നു ആധ്യം നായര്‍ക്കൊരു വൈക്ലബ്യം ഒക്കെ തോന്നി എന്നാലും തന്നെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം ഒക്കെ ഉള്ള ഒരാള്‍ അല്ലെ പറയുന്നതു ഒന്നു ശ്രെമിച്ചു നോക്കാം എന്നു കരുതി നായര്‍ താത്ത എന്ന പേരില്‍ ലോഗിന്‍ ചെയ്തു കിം ഫലം ഫലം നാസ്തി.............

വീണ്ടും പഴയ വിദ്യാഭ്യാസം ഉള്ള കൂട്ടുകാരന്‍ മാര്‍ഗ്ഗ ദര്‍ശി ആയി അവന്‍ പറഞ്ഞു നായരേ നീ നാടോടുമ്പോള്‍ നടുവേ ഓടിയില്ലെങ്കിലും കുറുകേ എങ്കിലും ഓടണം നിനക്കു എന്തു കൊണ്ട് കല്ലുവാതുക്കല്‍ താത്ത എന്നു ലോഗിന്‍ ചെയ്തു കൂടാ എന്നു

അങ്ങിനെ നായര്‍ കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴ്ങ്ങി കല്ലുവാതുക്കല്‍ താത്ത ആയി നായര്‍ അവതരിച്ചു എന്റെ കര്‍ത്താവേ സബരിമല മുറുഹാ..........................
കല്ലുവാതുക്കല്‍ താത്ത ലോഗിന്‍ ചെയ്യേണ്ട താമസം കൂട്ടുകാരുടെ തള്ളിക്കയറ്റം തുടങ്ങി
പലര്‍ക്കും നായര്‍ ഒരു പെണ്ണാണൊ എന്നാണറിയണ്ടതു ആദ്യം ഒക്കെ നായര്‍
ASL ചോദിച്ചവര്‍ക്കൊക്കെ സത്യ സന്ധാമായി വിവരങ്ങള്‍ പറയാന്‍ തുടങ്ങി അതോടുകൂടി ആരും മൈഡ് ചെയ്യാതായി
അങ്ങിനെ ഇരിക്കുമ്പോള്‍ ആണു മണിച്ചന്‍(ചറ്റ്രൂമിലെ മണിച്ചന്‍ ആണു കേട്ടോ)താത്തയോടു കിന്നാരം പറയാന്‍ തുടങ്ങിയതു മണിച്ചന്റെ തൊട്ടു പുറകേ
കുടിയനും എത്തി
(ഇവരൊക്കെ മനോരമയുടെ യൌവ്വനങ്ങള്‍ ആയിരുന്നു)
അങ്ങിനെ മനോരമ ചാറ്റില്‍ താത്തയും മണിച്ചനും കുടിയനും കൂടി ഒരു സഹകരണ സംഘം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ മണിച്ചന്‍ മുങ്ങി പിന്നെ താത്തയും നായരും മാത്രമായി
ഇപ്പോള്‍ കൂട്ടത്തില്‍ ഉള്ള പലരും അക്കാലത്തു മനോരമചാറ്റില്‍ വന്നിട്ടുണ്ടെങ്കില്‍
ഒരു പക്ഷേ താത്തയെ ഓര്‍മ്മകാണും കൂട്ടത്തില്‍ തന്നെ ഉള്ള ആരോമല് ‍------------>മല്‍
പണ്ട് മനോരമയിലെ ഒരു താരം ആയിരുന്നു
അങ്ങിനെ ഇരിക്കുമ്പോള്‍ മനോരമ ചാറ്റ് റൂം പൂട്ടി ( പൂരപ്പാട്ടു കാരണം ആയിരുന്നു പൂട്ടിയതു എന്നു കേട്ടിരുന്നു അതു ഒരളവ് വരെ ശെരിയും ആയിരുന്നു) ചാറ്റ് റൂം പൂട്ടിയപ്പോ താത്തയ്ക്കും കുടിയനും
വാറ്റാനും ചാറ്റാനും ഒരു സ്ഥലം ഇല്ലാതെ ആയി അങ്ങിനെ കുടിയന്‍ താത്തയെ യഹൂവിലേക്കു ക്ഷണിച്ചു അങ്ങിനെ താത്ത യഹൂ അക്കൌണ്ട് തുറന്നു കല്ലുവാതുക്കല്‍ താത്ത
അങ്ങിനെ കെ‌‌‌-വി-താത്ത @യഹൂ.കോം ആയി പട പേടിച്ചു പന്തളത്തു ചെന്നപ്പോ ചൂട്ടും കെട്ടിപ്പട പന്തളത്ത് എന്നു പറഞ്ഞപോലെ ആയി കാര്യങ്ങള്‍ മനോരമയില്‍ തെറി എഴുതുകയാണെങ്കില്‍
യഹൂവില്‍ തെറി പറയുകയാണു പുതിയ പുതിയ തെറികള്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കു
അവിടെ നല്ല അവസരങ്ങള്‍ ഉണ്ടായിരുന്നു(ഇപ്പോ അങ്ങിനെ ആണോ എന്നറിയില്ല)
പിന്നെ താത്തയും കുടിയനും( നായരും, മാപ്ലയും) യാഹൂ മെസെഞ്ചറില്‍ ആണു ചാറ്റിങ്ങ് തുടര്‍ന്നതു
ഇതിനിടയ്ക്കു കേരള്‍.കോമും പിന്നെ പേരുമറന്നു പോയ ധാരാളം ചാറ്റ് റൂമുകളും പരിശോദിച്ചു
എവിടെയും നായര്‍ക്കു ഒരു മമത തോന്നിയില്ലാ വീണ്ടും യാഹൂ മെസെഞ്ചെറും
എം എസ് എന്‍ മെസെഞ്ചറും മാത്രമായി അങ്ങിനെ ഇരിക്കുമ്പോള്‍ ആണു നായര്‍ക്കു ഒന്നൊന്നരക്കൊല്ലം മുന്‍പു ഗൂഗിളില്‍ എന്തോ സേര്‍ച്ചിക്കൊണ്ടിരുന്നപ്പോ കൂട്ടം കണ്ണില്‍ പെട്ടതു ചുമ്മാ നായര്‍ കൂട്ടത്തില്‍ ഒന്നു കേറി നോക്കി എന്താ സംഭവം എന്നറിയാമല്ലോ എന്ന്കരുതി
അകത്തേക്കു കേറിയ നായര്‍ക്കു പിന്നെ പുറത്തേക്കു പോകാന്‍ കഴിഞ്ഞില്ലാ
കൂട്ടം നായരെ അത്രയ്ക്കും ആകര്‍ഷിച്ചു കുറച്ചു നല്ല കൂട്ടുകാരെ കൂട്ടത്തില്‍ നിന്നും കിട്ടി
അങ്ങിനെ കൂട്ടത്തില്‍ സജീവമായിക്കഴിഞ്ഞ നായര്‍ എം എസ് എന്നും യഹൂവും ഒക്കെ
ഒഴിവാക്കി ഇതിനിടയ്ക്കു ഓര്‍ക്കുട്ടും പരീക്ഷിച്ചിരുന്നു നായര്‍ കുടിയന്റെ നിര്‍ബന്ധത്തില്‍ കുടിയന്‍ തന്നെയാണു ഓര്‍ക്കുട്ട് ഐ ഡി ഉണ്ടാക്കി കൊടുത്തതു നായര്‍ക്കു എന്തോ ഓര്‍ക്കുട്ടും നായരെ ആകര്‍ഷിച്ചില്ല പക്ഷേ ഇപ്പോഴും നായരും കുടിയനും വല്ലപ്പോഴും ഒക്കെ ഓര്‍ക്കുട്ടില്‍
സ്ക്രാപ്പയച്ചു കളിക്കാറുണ്ട് കുടിയനു തിരക്കു കൂടി അളിയന്‍ യൂ കെ യിലാണു
കുഞ്ഞു കുട്ടി പരാധീനതകള്‍ ആയപ്പോ അവനു വാറ്റാനും ചാറ്റാനും സമയം കിട്ടുന്നില്ലാ
നായര്‍ ഇപ്പോഴും വാറ്റിക്കൊണ്ടിരിക്കുവാ...............

അപ്പോ പറഞ്ഞു വന്നതു എന്തായിരുന്നു ഊഹ് താത്തയുടെ കാര്യം അല്ലേ..???
അങ്ങിനെ യാഹുവും ചാറ്റും ഒക്കെ വിട്ടു കൂട്ടത്തില്‍ കൂടിയ നായര്‍ താത്തയെ മറന്നു കളഞ്ഞു
അങ്ങിനെ ഇരിക്കുമ്പോളാണു (2009 മാര്‍ച്ചു 31 ചൊവ്വാഴ്ച) നായരെ ഞെട്ടിക്കുന്ന ആ വാര്‍ത്ത ചാനലുകളില്‍ കണ്ടതു താത്ത കാലം ചെയ്തു എന്നു കൂട്ടത്തില്‍ അല്‍കയുടെ നേത്രുത്വത്തില്‍ അനുശോചനം ഒക്കെ സംഘടിപ്പിച്ചു പക്ഷേ നായര്‍ അവിടെ എങ്ങും തല കാണിച്ചില്ലാ
ഈ അല്‍കാ പിള്ളെര്‍ക്കറിയില്ലല്ലോ നായരും താത്തയും ആയുള്ള ബന്ധം വാറ്റു ചാരയവും
ഉണക്കമീനും പോലെ ദൃഡതയാര്‍ന്നതായിരുന്നു എന്നു
നായരുടെ മനസില്‍ക്കൂടി പഴയ കാലം ഒരു സിനിമയിലെ ഫ്ലാഷ് ബായ്ക്കു പോലെ
കടന്നു പോയി നായര്‍ യഹൂ ലോഗിന്‍ ചെയ്തു ദേ അവിടെ ഓഫ് ലൈന്‍ മെസ്സേജുകളുടെ ഒരു പ്രളയം കുറേക്കാലം ആയി നോക്കാതിരുന്നതു കാരണം

അങ്ങിനെ നായരുടെ താത്ത യുഗം അവസാനിച്ചു
ഒരു കാലത്തു നായര്‍ക്കു ധാരാളം കൂട്ടുകാരെ
സമ്മാനിച്ച താത്തയുടെ സ്മരണയ്ക്കു മുന്നില്‍
ഒരു പിടി പൂക്കള്‍ സമര്‍പ്പിക്കുന്നു

No comments: