13 Jan 2011

നായരേ ഒരു ചെറുതൊഴിച്ചേ.....

നായരേ .. നായരേ... ഒന്നെണീറ്റേ . എന്തൊരൊറക്കമാ ഇത്..
ആരെങ്കിലും വന്നു കൈപ്പത്തി വെട്ടികൊണ്ട് പോയാലും അറിയില്ലല്ലോ....
ആ‍രോ ഉറക്കെ വിളിക്കുന്നതു കേട്ടാണു നായർ കണ്ണിന്റെ ഷട്ടർ
വലിച്ച് പൊക്കി ഉണർന്നത് കണ്ണു തിരുമ്മി ചുറ്റും നോക്കി
ആരെയും കാണാനില്ല അല്ല കിടക്കയുടെ കാൽക്കൽ
ഒരു പഴംതുണിക്കെട്ടിരിക്കുന്നു ഒന്നും കൂടി ഷട്ടർ പൊക്കി നോക്കി
തുണിക്കെട്ടല്ല തുണിക്കെട്ട് പോലെ ഒരാൾ രൂപമാണു ഒരു നിമിഷം
നായരുടെ ഉള്ളൊന്നാളി... വല്ല മാടനോ മറുതായോ വല്ലതും ആണോ.??
ആരാന്നു ചോദിക്കണം എന്നുണ്ട് പക്ഷേ ഭയം കാരണം
നാവു വരണ്ടു ശബ്ദ്ദം പുറത്തേയ്ക്കു വരുന്നില്ല.
എങ്കിലും ഉള്ള സൌണ്ട് വച്ചു അഡ്ജസ്റ്റ് ചെയ്ത് ചോദിച്ചു ആരാ...???

ഞാനാ നായരേ അയ്യപ്പനാ...
അയ്യപ്പനോ യേതയ്യപ്പൻ.???
ഹാ.. നായർക്കേതൊക്കെ അയ്യപ്പന്മാരെ അറിയാം...??
നേരാണല്ലോ എനിക്കേതൊക്കെ അയ്യപ്പന്മാരേ അറിയാം
എസ് അയ്യപ്പനെ അറിയാം (ശബരിമല അയ്യപ്പൻ.)
പിന്നെ പഞ്ചായത്ത് ഇലക്ഷനിൽ സ്ഥിരമായി
മത്സരിച്ചു തോൽക്കുന്ന സ്വതന്ത്രൻ അയ്യപ്പൻ ചേട്ടനെ അറിയാം..
പിന്നെ അറിയാവുന്നത് ചിട്ടിയും പാട്ടവും ഒക്കെ നടത്തി നാട്ടാരെ
പറ്റിച്ചു നാടുവിട്ടു പോയ ചിട്ടിയയ്യപ്പനെ അറിയാം എന്നാൽ അവരൊന്നുമല്ല
ഇത്. പിന്നെ ഇതാരായിരിക്കും ഒരു പിടീയും കിട്ടുന്നില്ല ഇന്നടിച്ച
കൂതറ കുത്തിക്കലക്ക് സാധനം കാരണം ഓറ്മ്മയും ശരിയാകുന്നില്ല
കാഴ്ചയും ശരിയാകുന്നീല്ല.. രണ്ടും കല്പീച്ചു വീണ്ടും ചോദിച്ചു അല്ല
ആരാന്നാ
പറഞ്ഞത് എനിക്ക് മനസിലായില്ല...
ഡോ നായരെ ഇതു ഞാനാ ഏ അയ്യപ്പൻ. നിങ്ങൾ
മാന്യന്മാരൊക്കെ കള്ളുകുടിയനെന്നും തെരുവ് തെണ്ടിയെന്നും ഒക്കെ
വിളിക്കുന്ന
കവി ഏ അയ്യപ്പൻ ആണു ഞാൻ തനിക്കെന്നെ മനസിലായില്ലേ.?
പെട്ടെന്നാണു നായർക്ക് ബോധം ഉണ്ടായത് അയ്യപ്പൻ എന്നു കേട്ടാൽ ആദ്യം
ഓർമ്മവരണ്ട മുഖം എന്തേ ഓർത്തില്ല.....
പിന്നെ നായർ ഉടുതുണിയും വാരിച്ചുറ്റി ചാടിയെണീറ്റു എന്താ
അയ്യപ്പേട്ടാ ഈ സമയത്ത്..
എങ്ങിനെ എന്റെ മുറിക്കകത്ത് കടന്നു. .??
നായരേ ഇനി എനിക്കൊരു വാതിലും തടസമല്ല എപ്പോഴു എവിടെയൂം കയറിച്ചെല്ലാം
പിന്നെ ഞാൻ ഇപ്പോൾ വന്നത് എനിക്കല്പം മദ്യം വേണം ഈ അസമയത്ത അതു

കിട്ടണമെങ്കിൽ നായരുടെ അടുത്ത് തന്നെ വരണം എന്നെനിക്കു മനസിലായി.
അതിനെന്താ അയ്യപ്പേട്ടാ ഒരൂ നിമിഷം എന്നു പറഞ്ഞ് ഞാൻ അലാമാര
തുറന്ന്
ഒരു കുപ്പീ വോഡ്കയും ഫ്രീഡ്ജിൽ നിന്നും ചെറുനാരങ്ങയും തണുത്ത
വെള്ളവും
അടുക്കളയിൽ നിന്നും രണ്ടു ഗ്ലാസൂം എടുത്ത് സെറ്റപ്പൊക്കെ റഡിയാക്കി വന്നപ്പോഴേക്കും
അയ്യപ്പേട്ടൻ കുപ്പി പൊട്ടിച്ച് നേരിട്ട് അടി തുടങ്ങിയിരുന്നു ഞാൻ വോഡ്ക രണ്ടു ഗ്ലാസിലായി ഒഴിച്ചു
അപ്പോഴേക്കും അയ്യപ്പേട്ടൻ കവിതകൾ ചൊല്ലാൻ തുടങ്ങിയിരുന്നു.
ഒരു രണ്ടുമൂന്നെണ്ണം അടിച്ചപ്പോഴേക്കും നേരത്തെ പൂക്കുറ്റിയായിരുന്ന ഞാൻ കയ്യീന്നു പോകാൻ
തുടങ്ങി ഞാൻ കിടക്കയിലേക്ക് മറിഞ്ഞു കസേരയിൽ കൂനിക്കൂടിയിരിക്കുന്ന അയ്യപ്പേട്ടൻ കവിതചൊല്ലലും
വോഡ്ക സേവയും തുടർന്നു ഇടയ്ക്കെപ്പോഴോ അയ്യപ്പേട്ടൻ കവിത നിർത്തി സംസാരം തുടങ്ങി
പാതിമയക്കത്തിലായിരുന്ന ഞാൻ മൂളിക്കേട്ടുകൊണ്ട് കിടന്നു. അയ്യപ്പേട്ടൻ പറഞ്ഞു...
നായരേ ഞാൻ ഇന്നു ഞാൻ ഈ ഭൂമിയിലെ മദ്യപാനം അവസാനിപ്പിക്കുകയാണു.
ഞാൻ പറഞ്ഞു നന്നായി...
ഈ ഭൂമിയിലെ എല്ലാ സൌഹൃദങ്ങളും ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കുകയാണു
ഞാൻ പറഞ്ഞു നന്നായി....
ഇനി ഈ തെരുവുകളിൽ അലയാൻ ഞാനുണ്ടാകില്ല........................
നന്നായി.....
ഇനി ആരോടും കടം ചോദിച്ചു ശല്യം ചെയ്യാനും കവിതചൊല്ലി മിനക്കെടുത്താനും ഞാനുണ്ടാകില്ല....
നന്നായി....
ഇനി മരിച്ചവരായിരിക്കും എന്റെ സുഹൃത്തുക്കൾ.....
നന്നായി....
എങ്കിലും നായരെ മനസു നിറയെ സന്തോഷത്തോടെയാണു ഞാനിന്നിവിടം വിടുന്നത്....
ങ്ഹാ.....
ഇന്നലെ വരെ എന്നെ ഒരു പുഴുത്ത തെരുവ് നായയെപ്പോലെ അകറ്റി നിർത്തിയിരുന്നവർ
കള്ളുകുടിയനെന്നും തെരുവ് നിരങ്ങിയെന്നും എന്നെ ആക്ഷേപിച്ചിരുന്നവർ ഞാൻ കടം
ചോദിക്കും എന്നു കരുതി എന്നെ ഒളിച്ചു നടന്നവർ എന്നെ ഒരു കവിയെന്ന് അംഗീകരിക്കാത്തവർ
അവരെല്ലാം എന്റെ ചുറ്റും കൂടി ഇന്നലെ വരെ എനിക്കുണ്ടായിരുന്നു എന്നു അവർ പറഞ്ഞ കുറ്റങ്ങളൊക്കെ
എന്റെ നന്മകളായിപ്പറഞ്ഞ് പരസ്പരം കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും കണ്ടു
എനിക്കു വേണ്ടി അവർ കണ്ണുനീർ പൊഴിച്ചു കവിത പാടി.
പുഷ്പവൃഷ്ടി നടത്തി. എനിക്കു സന്തോഷമായി നായരേ സന്തോഷമായി.
ഒരാളൂടെ വില അറിയണമെങ്കിൽ അയാൾ മരിക്കണം
എന്നു പറയുന്നതു നേരാ നായരേ....
ജീവിച്ചിരുന്നപ്പോൾ ഒരു തെരുവ് നായയുടെ വിലപോലും
എനിക്കു കല്പിക്കാത്ത നമ്മുടെ സാംസ്കാരികനായകർ ഞാൻ മരിച്ചു ശവശരീരമായി കിടന്നപ്പോൾ
എന്റെ വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ചു ഇടറുന്ന ശബ്ദത്തിൽ സംസാരിക്കുന്നതു
കേട്ട് എന്റെ കണ്ണു നിറഞ്ഞു പോയി നായരേ കണ്ണു നിറഞ്ഞു പോയി..................


ഇതിനിടയിലെപ്പോഴോ ഞാൻ ഗാഡ നിദ്രയെ വാരിപ്പുണർന്നിരുന്നു രാവിലെ ഉണർന്ന് എണീൽക്കാൻ
നോക്കിയപ്പോൾ തല പൊന്തുന്നില്ല കണ്ണുകൾ തുറക്കുന്നില്ല ആകെ ഒരു മന്ദത. കിടന്ന കിടപ്പിൽ ചുറ്റും കണ്ണോടിച്ചു
ടീപ്പോയിയുടെ മുകളിൽ കാലിയായ വോഡ്ക കുപ്പിയും ഗ്ലാസുകളും നാരങ്ങാത്തോടും ടച്ചിങ്ങ്സ് പാത്രവും വെള്ളക്കുപ്പിയും ഇരിപ്പുണ്ട്. പെട്ടന്നാണു എനിക്ക് അയ്യപ്പേട്ടനെ കുറിച്ച് ഓർമ്മ വന്നത് റൂമിലാകെ കണ്ണോടിച്ചു
അയ്യപ്പേട്ടൻ പോയിട്ട് അയ്യപ്പേട്ടന്റെ നിഴൽ പോലും ഉണ്ടായിരുന്നില്ല റൂമിൽ...
കിടന്ന കിടപ്പിൽ തന്നെ റിമോട്ടെടുത്ത് ടീവി ഓൺ ചെയ്തു ഇന്ത്യാവിഷനിൽ ന്യൂസ് അപ്ഡേറ്റ് എഴുതിക്കാണിക്കുന്നു
മലയാളത്തിന്റെ പ്രീയ കവിക്ക് ആയിരങ്ങളൂടെ അന്ത്യാജ്ഞലി. കവി ഏ അയ്യപ്പനു ആയിരങ്ങളൂടെ
അന്ത്യോപചാരങ്ങളോട് വിട ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ
കവി ഏ അയ്യപ്പനു ആയിരങ്ങളൂടെ അന്ത്യാജ്ഞലികളോട് യാത്രയയപ്പ്...

അപ്പോൾ ഇന്നലെ രാത്രിയിൽ എന്റെ മുറിയിൽ വന്നതാരായിരുന്നു..?????

No comments: